Thursday, June 10, 2010

സമ്മേളനം

സമ്മേളനം രണ്ടു മണി കടന്നപ്പോൾ
പ്രതിനിധി വയറു പുകഞ്ഞ് ആലോചിച്ചു.
സാമ്രാജ്യത്വ വിരുദ്ധമായ സാമ്പാർ
വർഗ്ഗീയ വിരുദ്ധമായ അവിയൽ
സ്ത്രീപക്ഷ മധുരക്കറി
നോൺ വെജിറ്റേറിയൻ സ്വത്വബോധമുണർത്തുന്ന ചിക്കനും മീനും
ദേശീയബോധം ഊട്ടിയുറപ്പിക്കാൻ ബട്ടൂര
ആഗോളവൽക്കരണത്തിന്റെ ഭാഗമായി അൽപ്പം ചൈനീസ്
ബുഫെയുടെ വികേന്ദ്രീകരണം, ജനാധിപത്യവൽക്കരണം.
അറിയിപ്പു വന്നു, ഭക്ഷണത്തിനു ശേഷം ആരും മുങ്ങരുത്,
സമ്മേളനാനന്തരം,
യുജിസി (പുതിയ സ്കെയിൽ) വിതരണം ഉണ്ടായിരിക്കുന്നതാണ്.

36 comments:

Unknown said...

സമ്മേളനാനന്തരം,
യുജിസി (പുതിയ സ്കെയിൽ) വിതരണം ഉണ്ടായിരിക്കുന്നതാണ്
ഹ്ഹ അതുകൊള്ളാം.

Wash'Allan JK | വഷളന്‍ ജേക്കെ said...

ഒരു താത്വികമായി അവലോകനമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ബുഫെ അവശിഷ്ടങ്ങള്‍ വര്‍ഗസമരസാമ്പാറിനെ അരികുവല്ക്കരിക്കുമ്പോള്‍ സ്ത്രീപക്ഷ മധുരവും ജനകീയാസൂത്രണ പൊറോട്ടയും പിന്തിരിപ്പന്മാരുടെ വരട്ടുവാദങ്ങളായി ഉപഭോഗസംസ്കാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പ്രയോക്താക്കള്‍ വിലകുറച്ചു കാട്ടാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ യൂജിസി ധനവിതരണവും അതിന്‍റെ മൂല്യാധിഷ്ടിതമായ വിനിയോഗവും അടിസ്ഥാന വര്‍ഗത്തിന്റെ മുഖ്യധാരാ വിഷയമായതുകൊണ്ട്‌ പ്രതിനിധികള്‍ അതില്‍ ഇടപെടുന്നതില്‍ തെറ്റില്ല.

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ

krishnakumar513 said...

കൊള്ളാം മാഷെ,നല്ല സറ്റയര്‍....

Vayady said...

ആക്ഷേപ ഹാസ്യമാണെന്ന് മനസ്സിലായി. എന്നാലോ ആരെ ഉദ്ദേശിച്ചിട്ടാണെന്ന് മനസ്സിലായില്ല താനും. എന്നാല്‍ മറ്റുള്ളവരുടെ കമന്റുകള്‍ വായിച്ച് മനസ്സിലാക്കാം എന്നു വിചാരിച്ച് ആദ്യം വഷളന്റെ കമന്റ് വായിച്ചു. അപ്പോള്‍ സംഗതി കൂടുതല്‍ കണ്‍ഫ്യൂഷനായി. ഇനി ശ്രീമാഷ് തന്നെ പറഞ്ഞു തരൂ..

ശ്രീനാഥന്‍ said...

അനൂപ്, വഷളൻ,ശ്രീ,ക്രിഷ്,വായാടി-വന്നതിനും വായിച്ചതിനും നന്ദി, വഷളൻ പോസ്റ്റിനെ ഭംഗിയായി എക്സ്റ്റന്റു ചെയ്തു. നാരായണൻ മാഷ് മുഖ്യമന്ത്രിയുടെ ഉപദേശകനായി പോയതു കൊണ്ട്, ഞങ്ങളുടെ താത്വികാചാര്യപദവി ഒഴിഞ്ഞു കിടക്കയാണ്, വഷളൻ അത് ഏറ്റെടുക്കുന്ന്വോ? വായാടി, അതു ഞങ്ങൾ മാഷന്മാരെ തന്നെയാണു ഉദ്ദേശിച്ചത്, ഉദരനിമിത്തം, ബഹുകൃതവേഷം...

Promod P P said...
This comment has been removed by the author.
Wash'Allan JK | വഷളന്‍ ജേക്കെ said...

സഖാവേ, ഞാന്‍ ഒളിവിലാണ്, സുരക്ഷാ കാരണം കൊണ്ട് സ്ഥലം പറയാന്‍ പ്രയാസമാണ്. തല്ക്കാലം സഖാവു തന്നെ വിപ്ലവം നയിക്കട്ടെ. "കമന്റുകള്‍ തോക്കിന്‍ കുഴലിലൂടെ" എന്ന എന്റെ പുസ്തകം റെഫര്‍ ചെയ്തു സംശയനിവൃത്തി വരുത്തൂ..

വായാടീ സ്റ്റടി ക്ലാസ്സിനൊക്കെ വരണം... ബോധനത്തിന്റെ കുറവുണ്ട്. അതാണ്‌ ഇത്തരം ചപലമായ സംശയങ്ങള്‍ ചോദിക്കുന്നത്..

ശ്രീനാഥന്‍ said...

vashalan, one character asks vkn's payyan , 'when are we going to take over the state? '
payyan replies
' after my return from the states' lal salam!

ഹംസ said...

ആഗോളവൽക്കരണത്തിന്റെ ഭാഗമായി അൽപ്പം ചൈനീസ്
കൊള്ളാം :)

ഒഴാക്കന്‍. said...

കൊള്ളാമല്ലോ മാഷേ :)

chithrangada said...

sthreepaksham madhuram?pulinchiyanu kooduthal cherukayennu thonnunnu.aagolavathkaranam chinese,thikachum aapt!ishtapettu!

ശ്രീനാഥന്‍ said...

നന്ദി,ഒഴാക്കൻ,ചിത്രാംഗദ.

Jishad Cronic said...

അതുകൊള്ളാം.

LiDi said...

"യുജിസി (പുതിയ സ്കെയിൽ) വിതരണം ഉണ്ടായിരിക്കുന്നതാണ്
"
എന്നിട്ട് മാഷേ...അത് കിട്ടിയില്ലെ?അതോ പറഞ്ഞു പറ്റിച്ചൊ?

ശ്രീനാഥന്‍ said...

ജിഷാദ്,ലിദിയ,സഹചര, -വന്നതിനും,വായനക്കും നന്ദി. ലിഡിയ, ചില സാങ്കേതികകാരണങ്ങളാൽ അത് മാറ്റി വെച്ചു.

വരയും വരിയും : സിബു നൂറനാട് said...

കൊള്ളാം.. കൊട്ടുവടിക്ക്‌ അടി :-D

എന്‍.ബി.സുരേഷ് said...

ഉദരനിമിത്തം ബഹുകൃതവേഷം എന്നാണല്ലോ.
ശീതീകരിച്ച മുറിയിലിരുന്ന് പകലന്തിയോളം പൊരിവെയിലിൽ പണിയെടുക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് നാളെ മുഷ്ടി ചുരുട്ടി വിളിക്കാനുള്ള മുദ്രാവാക്യങ്ങൾ രൂപം കൊടുക്കുന്ന ഒട്ടും ‘കാപട്യമില്ലാത്ത’ ആളുകൾ പാർക്കുന്ന ഇടമാണല്ലോ ഇത്.
എൻ.വി. ഗാന്ധിയും ഗോഡ്സേയും എന്ന കവിതയിൽ പറഞ്ഞപോലെ ഗാന്ധി റേഷൻ കടയിൽ ക്യൂ നിൽക്കുമ്പോൾ ഗോഡ്സേ ഇമ്പാലാ കാറിൽ വന്നിറങ്ങുന്ന സുന്ദരഗാന്ധിയൻ ഇന്ത്യ.
വർഗീയതയും വർഗ്ഗസമരത്തിനുപയോഗിക്കുന്ന അടവുനയസമത്വസുന്ദരലോകം നീണാൾ വാഴാൻ കാടാമ്പുഴ ഭഗവതിക്ക് മുട്ടിറക്കുന്ന ഗംഭീരലോകം.

അതെ ഹിപ്പോക്രസിക്ക് ഒറ്റമൂലി ഇപ്പോഴും സറ്റയർ തന്നെ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വേഷങ്ങൾ വേഷങ്ങൾ വേഷം മാറാൻ ജന്മങ്ങൾ....

:)

(ഒരു കമന്റ് ഇട്ടു അതു ഡിലീറ്റിയിരിക്കുന്നതു കണ്ടു ..??‌)

ഹേമാംബിക | Hemambika said...

താത്വികമായ അവലോകനങ്ങള്‍ തന്നെ അല്ലെ? ശരിക്ക് പിടികിട്ടിയില്ല. ചിലപ്പോ സ്ടടി ക്ലാസ്സിനു വരാത്തത് കൊണ്ടാവും ..

ഹരിശങ്കരനശോകൻ said...

ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ ഈ ജനതയ്ക്ക് അർഹതയുണ്ടോ

ശ്രീനാഥന്‍ said...

പ്രവീൺ, നന്ദി, ഒരു കമന്റ് വീണ്ടും ഇട്ടിട്ടുണ്ട്, മുൻ കുർജാമ്യം എടുക്കുന്നു. ഹേമാ, അതൊക്കെ ആ വഷളനാണു വഷളാക്കിയത്, ഞാൻ ഒരു ശുദ്ധൻ. കർത്താവേ, ശരിതന്നെ, വിതച്ചതേ കൊയ്യൂ

Kalavallabhan said...

വന്നതേ പൊറോട്ടയും ചിക്കനുമുണ്ടെന്നറിഞ്ഞാണു, ഇനി സ്കൂളും കോളേജുമൊക്കെ തുറക്കുകയല്ലേ ഒരു “യു ജി സി” ബ്രാൻഡ് സ്കെയിലു ഫ്രീയായിട്ട് കൊടുത്തേക്കമെന്ന് വിചരിച്ചപ്പോ എന്തൊക്കെയാ ഈ പറഞ്ഞു പരത്തുന്നത്.

Jishad Cronic said...
This comment has been removed by the author.
ഭാനു കളരിക്കല്‍ said...

യുജിസി (പുതിയ സ്കെയിൽ) വിതരണം ഉണ്ടായിരിക്കുന്നതാണ്.

appol pinne pokunnilla. etharinjittuvenam viplavam veno ventayo ennu theerumanikkan

ശ്രീനാഥന്‍ said...

കലാവല്ലഭൻ,ഭാനു,പ്രണവം-നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

കോളേജ് വാദ്യാന്മാരുടെ കൊതി മർമ്മത്തിലിട്ട് കൊത്തിയല്ലോ...!

Sulfikar Manalvayal said...

ശ്രീ മാഷെ., സമ്മേളനം ഗംഭീരമായി. കിടു കിടിലന്‍, അസംഭവ്യം, അനിര്‍വചനീയം.
മനസിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നു, വയറിന്റെ പാര്‍ശ്വങ്ങളിലൂടെ ചലിച്ചു, കൈകളുടെ പ്രവര്‍ത്തിയിലൂടെ, വായയുടെ ഗുഹാ മുഖത്തേക്ക് പ്രവേശിക്കുന്ന ഇത്തരം കൂടിചെരലുകളെ എനിക്കും വളരെ ഇഷ്ടമാണ്. മുഖ്യ അജണ്ട, അതാണ്‌ നമ്മുടെയൊക്കെ ലക്ഷ്യവും.
ഹാവൂ. ഇത്തിരി വെള്ളം തായോ. ഇത്രയൊക്കെ പറഞ്ഞപ്പോഴേക്കും ക്ഷീണിച്ചു. ഇനി ഇല്ല. ഇത്തരം കടുകട്ടി പ്രയോഗങ്ങള്‍ക്കു. കഴിഞ്ഞയാഴ്ച "അഴീക്കോട്" മാഷിന്റെ അനര്‍ഗള നിര്‍ഗാല പ്രവാഹം കേട്ട് ഊര ഒന്നുളുക്കിയതാ. ഹി ഹി .
വഷളന്‍ മാഷെ. അടുത്ത സ്റ്റഡി ക്ലാസിനു വിളിക്കണേ.

ശ്രീനാഥന്‍ said...

സുൽഫീ, ഒരു സ്റ്റഡീക്ലാസിനുള്ള വക കൈയിലുണ്ടല്ലോ? വഷളന്റെ മാഷാവാൻ പറ്റും

Anonymous said...

ഹായ് കലക്കന്‍ പോസ്റ്റ്....ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല അല്ലേ?

ശ്രീനാഥന്‍ said...

മൈത്രേയി, എനിക്ക് മനസ്സിലായി, പൊലിച്ചോന്ന് നോക്കാൻ വന്നതല്ലേ!

Anonymous said...

അല്ല, വരും എന്ന് വാക്കു പറഞ്ഞിരുന്നു നേരത്തേ. അതു പാലിക്കാന്‍ വന്നതാ. പൊലിച്ചില്ലേ?ഇനിയും വരും...

വിമൽ said...

കാഞ്ചനകുംഭസ്യ കിം തിലകം...?(മനസ്സിലാകയ്കയില്ലായ്കയില്ലല്ലൊ....)

ഗുരുജി
അങ്ങനെ ഞാൻ എത്തിപ്പെട്ടിരിക്കുന്നു...
അങ്ങേക്ക് നമോവാകം....

Anonymous said...

വിമലിന്റെ കമന്റ് കണ്ടപ്പോള്‍ ഒന്നു കൂടി വന്നു. പോസ്റ്റിനെ വെല്ലുന്നു കമന്റുകള്‍.വഷളന്‍, സുരേഷ്, സുല്‍ഫി, ചിത്രാംഗദ എല്ലാവരുടെ കമന്റുകളും ബോധിച്ചു. വായാടി ബോധന ക്ലാസ്സിനു പോയേ പറ്റൂ, കൂട്ടിനു ഹേമാംബികയും പോരട്ടെ എന്താ?.....പിന്നെ സുരേഷ്, എന്‍.വി. ഗാന്ധിയും ഗോദ്‌സേയും ഒന്നു പോസ്റ്റിലടുമോ...കേട്ടപ്പോള്‍ വായിക്കണമെന്നൊരാശ.

ഈ പോസ്റ്റിലെ കമന്റ് ഇനിയും പൊലിക്കും സംശയമില്ല.പിന്നെ പാലക്കാട് കോളേജ് മൊത്തം ബ്ലോഗര്‍മാരാകയാണ് അല്ലേ, സന്തോഷം. വിമലിന്റെ കമന്റ് പിടി കിട്ടിയില്ല...പ്രൊഫൈല്‍ അല്ലാതെ പോസ്റ്റുകള്‍ ഒന്നും കണ്ടില്ലല്ലോ.പോസ്റ്റിട്ടാല്‍ കമന്റുന്നതായിരിക്കും.

ഈയടുത്തു വായിച്ചതില്‍ ഏറെ ഇഷ്ടപ്പെട്ട പോസ്റ്റും കമന്റുകളും. ഇനിയും എഴുതുക, ശ്രീനാഥന്‍. പിന്നെ കടുകട്ടിപ്രയോഗങ്ങള്‍ക്ക് ടിപ്പണിയും കൊടുക്കണേ.

ശ്രീനാഥന്‍ said...

@vimal- പൊന്നിൻ കുടത്തിനെന്തിനാ പൊട്ടെന്നാണോ? എന്താ സാംഗത്യം? ബ്ലോഗു കണ്ടു, നന്മകൾ നേരുന്നു. @മൈത്രേയി-ഇതൊരു പകർച്ചവ്യാധിയാണെന്നു തോന്നുന്നു, (പാലക്കാട്ടെ)(ഇവരുടെയൊക്കെ കുടുംബാഗങ്ങളോടും ഞാൻ ഉത്തരം പറയേണ്ടി വരും എന്നു തോന്നുന്നു,

സ്വപ്നാടകന്‍ said...

ഹ ഹ ഹ..എന്തൊക്കെ സഹിക്കണം!അടിപൊളി സ്പൂഫ് :)















അല്ലാ..ഈ യു ജി സി സ്കെയിലുണ്ടാക്കണ കമ്പന്യാ?

ഓഫ്:പാലക്കാട് എന്‍ എസ് എസിലാണോ?