Wednesday, May 25, 2011

വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്


രാവിന്നിരുൾവഴി താണ്ടി, യിടറാതൊഴുകി-
പ്പടരും താരാട്ടിവളുടെ സാന്ത്വനമല്ലോ.
ഇരുളും ഹരിത ദലങ്ങളൊതുക്കി,
ഇമ ചിമ്മാതെ, ചോന്നു കലങ്ങിയ നീൾമിഴി
മുഴുവനിവൾക്കു തിരിച്ചു വിതുമ്പുകയല്ലോ പൂക്കൾ,
ഇവളുടെ മണൽക്കുടങ്ങൾ കുതിരുന്നില്ലീ-
മിഴിനീർക്കുത്തിൽ പോലും.

ഓളമുയർന്നോ, മിഴികൾ തുറന്നോ,
ഇല്ല, മയങ്ങുകയല്ലോ തൊട്ടിലിനരയാലിലയിൽ
കാൽവിരൽ നുകരും യാത്രികനവനുടെ
 താരക്കണ്ണുകൾ രണ്ടും ചിമ്മി.

ഓർമ്മയിൽ മൂങ്ങകൾ മൂളുന്നു
മുൾക്കമ്പികൾ കൊത്തി വലിക്കുന്നു.
കൌമാരത്തിലെരിഞ്ഞ വിളക്കു കരിന്തിരി കത്തുന്നു.
മനസ്സിലേതോ വിരലിൻ പാടുകൾ തിണർത്തു പൊങ്ങുന്നു
ധരയുടെ കരുണാധാരകണക്കെ താരാട്ടൊഴുകുന്നു.

പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും
പാടുകയിവനായ്, തമസയിലോളം താളമടിച്ചീടും.
ദീർഘാപാംഗൻ തീമിഴി രണ്ടും ഉയർത്തി നിന്നീടും
ഹസ്തിനപുരിയുടെ അന്ധസദസ്സിൽ മിന്നലു പാഞ്ഞീടും.
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം.
പാടുക, പാടുക പ്രാചിയിലുയരും താരം നീയല്ലോ.

നക്ഷത്രങ്ങളിൽ രണശക്തികളുടെ
കൊടിയടയാളം കാൺകെ,
ശംഖൊലി കേൾക്കെ, പ്രപഞ്ചസിരകളിൽ-
 കടുകാകോളം നിറയെ,
പനിനീരലരിൽ നിന്നും ഇളയുടെ പകലിൻ പൊള്ളലിൽ-
വീശിയ കാറ്റായ് നിറയുക, പാടുക,
 നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും.

95 comments:

ദിയ കണ്ണന്‍ said...

നക്ഷത്രങ്ങളിൽ രണശക്തികളുടെ
കൊടിയടയാളം കാൺകെ,
ശംഖൊലി കേൾക്കെ, പ്രപഞ്ചസിരകളിൽ-
കടുകാകോളം നിറയെ,
പനിനീരലരിൽ നിന്നും ഇളയുടെ പകലിൻ പൊള്ളലിൽ-
വീശിയ കാറ്റായ് നിറയുക, പാടുക,
നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും.

മനോഹരം മാഷേ...പക്ഷേ ദീർഘാപാംഗൻആരാണെന്നു മറന്നു പോയി..:(

Unknown said...

മനോഹരമായിരിക്കുന്നു!!

ആശംസകള്‍ മാഷേ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മഹോഹരമായ രചന.

old malayalam songs said...

സൌന്ദര്യമുള്ള വരികളാല്‍ നിറഞ്ഞ നല്ല കവിത.......

ആശംസകള്‍ ....

Echmukutty said...

മനോഹരമായി എഴുതീട്ടുണ്ടല്ലോ.
അവസാന വരികൾ ഗംഭീരമായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. അപ്പോ ഒരു കവീം കൂടിയാണ് അല്ലേ? അഭിനന്ദനങ്ങൾ.

SHANAVAS said...

അതീവ സുന്ദരമായ വരികള്‍. ആശംസള്‍ നേരുന്നു,സര്‍.

Unknown said...

ഹസ്തിനപുരിയും മറ്റും മറ്റും..

തലയില്‍ കയറിയില്ല,
ഞാന്‍ പിന്നെ വരാം :)

mayflowers said...

ഈ കവിതയ്ക്ക് കമന്റിടാന്‍ മാത്രം കഴിവെനിക്കില്ലാതെ പോയി ശ്രീനാഥന്‍..

മൻസൂർ അബ്ദു ചെറുവാടി said...

ഞാനും അതേ ഒരവസ്ഥയിലാ. ഒരു പോസ്റ്റ്‌ വായിച്ച് അഭിപ്രായം പറയാന്‍ പറ്റുന്നില്ല എന്നെഴുതുന്നത് ശ്രീനാഥന്‍ സാറിനോടുള്ള ബഹുമാനം കൊണ്ട് തന്നെയാണ്. കവിത ബ്ലോഗ്ഗില്‍ വന്നു എനിക്കറിയില്ല എന്ന് പലപ്പോഴും എഴുതേണ്ടി വരുന്നത് എനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. എന്‍റെ പരിമിതി കൊണ്ടാണേലും.
എന്നാലും ഒരു വഴിപ്പാട് കമ്മന്റിനേക്കാള്‍ നല്ലത് അതാണെന്ന് തോന്നുന്നു.
ഞാന്‍ കാത്തിരിക്കുന്നത് മറ്റൊരു "സിഗ്നത്സ് ആന്റ് സിസ്റ്റംസ്" ന് വേണ്ടിയാണ് :)

മുകിൽ said...

ചില വരികള്‍ വീണ്ടും വിളിക്കുന്നു. കവിതയുടെ സുഖം..

മഹേഷ്‌ വിജയന്‍ said...

ശ്രീനാഥന്‍ മാഷേ, mayflowers-ഉം ചെറുവാടിയും ഒക്കെ പറഞ്ഞത് തന്നെ ആണ് എന്റെയും പ്രശ്നം...
ക്ഷമിക്കുമല്ലോ................

ശ്രീനാഥന്‍ said...

ഈ വരികളിലൂടെ കടന്നു പോകാനും അഭിപ്രായമെഴുതാനും സന്മനസ്സു കാണിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ചിലർ കവിത വഴങ്ങുന്നില്ലെന്ന് എഴുതിയല്ലോ. വളരെ ലളിതമാണ് എന്റെ എഴുത്ത്. കഴിയുന്നത്ര നേരേ പറയുന്ന ഒരു ശൈലി. ഒന്നു കൂടി മനസ്സിരുത്തി വായിച്ചാൽ മതിയാകും എന്നാണെന്റെ പക്ഷം.

@ദിവ്യാ- ദീർഘാപാംഗൻ കണ്വാശ്രമത്തിൽ ശകുന്തള ഓമനിച്ചു വളർത്തിയ മാൻകിടാവാണ്.

@നിശാ- സ്ത്രീ വലിച്ചെറിയപ്പെട്ടതിന്റെ ചില പ്രസിദ്ധമായ സൂചകങ്ങൾ മാത്രമാണ് തമസാനദി (സീത), ദീർഘാപാംഗൻ (ശകുന്തള), ഹസ്തിനപുരി (പാഞ്ചാലി) ഒക്കെ.

ഭാനു കളരിക്കല്‍ said...

വിജയഗാഥകളില്‍ ഉയര്‍ത്തിയ കൊടികള്‍ എന്നും പുരുഷന്റേതു ആയിരുന്നു. സ്ത്രീ എന്നും വലിച്ചെറിയപ്പെട്ടവള്‍ തന്നെ. നന്നായി മാഷേ ഈ താരാട്ട്.

Kalavallabhan said...

"പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം."
ചരിത്രം രചിക്കുവാനിന്നും സംഭവങ്ങളുടെ തേരോട്ടമല്ലേ നടക്കുന്നത്.

കവിതയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കുന്നു.

Unknown said...

പുരാണം, ങെഹേ..
അതിത്തിരി കഷ്ടമാണ് മാഷെ, ക്ഷമിക്കുക.
നന്ദി, ആ വിശദീകരണത്തീന്.

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ മാഷെ ഏത് ചരിത്രവും പെണ്ണിന്റെ ഗാഥകളാൽ ചമച്ചവ തന്നെയാണ്...

“പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും
പാടുകയിവനായ്, തമസയിലോളം താളമടിച്ചീടും.
ദീർഘാപാംഗൻ തീമിഴി രണ്ടും ഉയർത്തി നിന്നീടും
ഹസ്തിനപുരിയുടെ അന്ധസദസ്സിൽ മിന്നലു പാഞ്ഞീടും.
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം.
പാടുക, പാടുക പ്രാചിയിലുയരും താരം നീയല്ലോ.“

ഇഷ്ട്ടായി കേട്ടൊ മാഷെ

പട്ടേപ്പാടം റാംജി said...

കൌമാരത്തിലെരിഞ്ഞ വിളക്കു കരിന്തിരി കത്തുന്നു.
മനസ്സിലേതോ വിരലിൻ പാടുകൾ തിണർത്തു പൊങ്ങുന്നു
ധരയുടെ കരുണാധാരകണക്കെ താരാട്ടൊഴുകുന്നു

എനിക്കും ഒന്നും പറയാനില്ല മാഷെ.

African Mallu said...

ഹസ്തിനപുരിയുടെ അന്ധസദസ്സിൽ മിന്നലു പാഞ്ഞീടും.
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം

ഇത്രേം മനസ്സിലായി ....അത് ഇഷ്ടപ്പെട്ടു

Unknown said...

താരാട്ട് പാടു അല്ല വിപ്ലവ കാഹളം ആണ് ...............മനോഹരം എന്ന് പറഞ്ഞാല്‍ അത് വളരെ കുറഞ്ഞു പോവും ....സിരകളെ ഉധീപിക്കുന്ന കവിത
thanks

Manoraj said...

നല്ല കവിത.. ആരൊക്കെയോ പറഞ്ഞ പോലെ സിഗ്നത്സ് & സിസ്റ്റെംസ് ആണ് ഇന്നും മനസ്സില്‍ :)

നിരഞ്ജന്‍.ടി.ജി said...

കൌമാരത്തിലെരിഞ്ഞ വിളക്കു കരിന്തിരി കത്തുന്നു...?
അത്രയ്ക്കു ഡെസ്പാവണോ മാഷേ..

ശ്രീനാഥന്‍ said...

@ ഭാനു,ആഫ്രിക്കൻ മല്ലൂ, എന്റെ സ്വപ്നങ്ങൾ, നിരഞ്ജൻ,മുരളീമുകുന്ദൻ,മനോരാജ്,രാംജി,കലാവല്ലഭൻ-എല്ലാവർക്കും വായിച്ചതിനും അഭിപ്രായമെഴുതിയതിനും സ്നേഹം,നന്ദി.
@നിശാസുരഭി- ഈ പുരാണമൊക്കെ ഒന്നു നോക്കുന്നത് വളരെ നല്ലതാണ്. നല്ല രസമുള്ള കഥകളാണ്, പ്രണയം, സ്ത്രീവിമോചനം (അംബ!), ആത്മീയം, ലൈംഗികത, തമാശ, ക്രൈം, ഹൊറർ- സത്യത്തിൽ ബ്ലോഗുകളേക്കാൾ ചേരുമ്പടിയെല്ലാം ചേർന്നവ!
@നിരഞ്ജൻ - ഒരു പൂർണ്ണസമയ നിരാശയൊന്നുമില്ല, മനസ്സ് അങ്ങനെയൊക്കെയാണല്ലോ, നിരാശയും പ്രത്യാശയുമൊക്കെ മാറിമാറി വരും സാർ!
@ചെറുവാടി, മനോരാജ്- കഥയായി മനസ്സിൽ വരാത്തതിനാലാണ്. വരുമ്പോൾ അങ്ങനെ ചെയ്യാം!

jyo.mds said...

മുഴുവനൊന്നും മനസ്സിലായില്ല.ഗംഭീരമായി തോന്നി.
ആശംസകള്‍.

നികു കേച്ചേരി said...

പുരാണങ്ങളെ എവിടേയും കൂട്ടികെട്ടാം ല്ലേ മാഷേ.....

ChethuVasu said...

"പകലിൻ പൊള്ളലിൽ-
വീശിയ കാറ്റായ് നിറയുക, പാടുക,
നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും"

അല്പം വിരോധാഭാസം ഇല്ലേ എന്ന് സംശയം .... വെയിലും മഴയും ഒരേ സമയം ................. :-)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിക്കപ്പെടുന്നതിനനുസരിച്ചു മനസ്സില്‍ ആലേഖനം ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് കൈവരുന്നുണ്ട്.പ്രയോഗിച്ചതെല്ലാം ഉദാത്തമായ ഉപമകള്‍ . പദങ്ങളുടെ സംശുദ്ധമായ വിളക്കിചേര്‍ക്കലുകള്‍ ..കവിതയുടെ അനര്‍ഗളമായ ഒരു കളകളാരവം. വളരെയധികം ആസ്വദിച്ചു.
പാടുക, നീലാംബരിയിൽ കുളിരട്ടേയീ മണ്ണും വിണ്ണും

siya said...

ശ്രീമാഷേ ..ഇതുപോലെ ഒരു കവിത വായിക്കുന്നത് വളരെ സന്തോഷമുള്ള കാര്യം ആണ്!! .

ചിത്ര said...

വരികള്‍ക്ക് താളമുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് അത് നഷ്ടപ്പെടുന്ന പോലെയും തോന്നി..

സ്ത്രീകള്‍ നടത്തുന്ന പുരുഷ പീഡനത്തിനെതിരെ കണ്‍വെന്‍ഷന്‍ നടക്കാന്‍ പോകുന്നു എറണാകുളത്ത് എന്ന്‍ വായിച്ചു എവിടെയോ..തലക്കെട്ട്‌ താമസിയാതെ മാറ്റിയെഴുതേണ്ടി വരുമോ.?

ഒരില വെറുതെ said...

പുരാണത്തിലൂടെ പല കാലങ്ങളിലൂടെ ഈ സഞ്ചാരം.
നല്ല തെളിഞ്ഞ എഴുത്ത്. എങ്കിലും ചില വാക്കുകള്‍
ഇടക്ക് തടഞ്ഞുനിര്‍ത്തുന്നതു പോലെ.
അതിനപ്പുറത്തുമുണ്ട്, എന്നാല്‍, കവിതയുടെ സൌന്ദര്യം.

Vayady said...

രണ്ടുമൂന്നു തവണ ആസ്വദിച്ചു വായിച്ചു. വലിച്ചെറിയപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഈ കവിത ഒരുപാടിഷ്ടായി. ലളിത സുന്ദരമായ താരാട്ട് മനോഹരം മാഷേ.. കവിത മാഷിനു നന്നായി വഴങ്ങുന്നുണ്ട്.

ശ്രീനാഥന്‍ said...

@ജ്യോ,നികു, ആറങ്ങോട്ടുകര, സിയ- വളരെ സന്തോഷം നന്ദി, വായനക്കും അഭിപ്രായത്തിനും.
@വാസു- ഏയ്, മഴയല്ല, നീർകാറ്റാണ്, പൊള്ളലൊന്നു കുറയട്ടെ! നന്ദി.
@രാമൊഴി, ഒരിലവെറുതെ – ഒരേ താളത്തിനേക്കാൾ പ്രധാനം മനസ്സു പോകുന്ന വഴിയെന്നു തോന്നിയതു കൊണ്ടാണ്. ചിലയിടത്ത് അൽ‌പ്പം മാറ്റിച്ചൊല്ലിയാൽ ശരിയാകും. പുരുഷപീഡനമെന്ന മുറവിളി സ്ത്രീപീഡനം എന്ന യാഥാർത്ഥ്യത്തെ downplay ചെയ്യാനുള്ള ഒരു തന്ത്രം മാത്രമല്ലേ? സന്തോഷം,നന്ദി.

ശ്രീജ എന്‍ എസ് said...

എന്നും ഉപേക്ഷിക്കപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയുന്ന സ്ത്രീ..പക്ഷെ അമ്മയും മകളും പ്രണയിനിയും ഒക്കെ ആകാന്‍ അവള്‍ വേണ്ടേ..

സീത* said...

ദുഃഖങ്ങൾ മാത്രം കൊടുത്താലും കണ്ണീർ വാർത്തിട്ട് തിരികെ താരാട്ടിൻ സാന്ത്വനമേകുന്ന സ്ത്രീ സങ്കൽ‌പ്പം...പുരാണങ്ങളും ഇതിഹാസങ്ങളും മൻപ്പൂർവ്വമല്ലെങ്കിൽ പോലും അവഗണിച്ചു പോയ കണ്ണുനീർത്തുള്ളികൾ...ഓരോ യുഗത്തിലേയും കണ്ണുനീർമുത്തുകളെ കോർത്ത് വളരെ ഭ്മ്ഗിയായി അവതരിപ്പിച്ചു ഏട്ടാ..
പാടുക,യിവളുടെ തീരാവ്യഥയുടെ ഗാഥകളാണു ചരിത്രം..

രമേശ്‌ അരൂര്‍ said...

കണ്ണുനീര്‍ ത്തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനേ ...

ആ ദുഃഖങ്ങള്‍ വീണ്ടും ശക്തിയായി പകര്‍ത്തി മാഷേ ..നല്ല ഫീല്‍ കിട്ടി ..

ഹാപ്പി ബാച്ചിലേഴ്സ് said...

കവിത തീർച്ചയായും ആസ്വദിച്ചു. "വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്" ആ പേരു അന്വർത്ഥമാക്കുന്ന വരികൾ. അന്നും ഇന്നും “അവൾ” അബല തന്നെ ചരിത്രം സാക്ഷി. നാളെയെങ്കിലും അവൾ സുരക്ഷിതയാവട്ടെ. കവിത ശരിക്കും ആസ്വദിച്ചു [ഞങ്ങൾ ഒരു കവിതയെഴുതിയതിനു പിണങ്ങിപ്പോയ മാഷിനെ സോപ്പിട്ടതാണെന്ന് കരുതണ്ട :)] പുതിയൊരു അറിവും കിട്ടി, ദീർഘപാംഗൻ. തീർച്ചയായും നിസുവിനോട് പറഞ്ഞ മറുപടിയും ഇഷ്ടമായി. പുരാണങ്ങളിൽ ഇല്ലാത്തത് എന്തെങ്കിലുമുണ്ടോ? ഇല്ല എന്ന് തന്നെയാവും ഉത്തരം. ഇനിയും കാണാം

Rare Rose said...

എഴുത്തിഷ്ടമായി മാഷേ.വരികളിലൂടെ കടന്ന് പോയപ്പോള്‍ സഹനത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരുപാട് പെണ്മനസ്സുകളെ കണ്ടു.ലോലഭാവങ്ങളുടെ തിരശ്ശീല മാറ്റി ഒരു നിമിഷവരൊന്ന് ജ്വലിച്ച് നിന്നിരുന്നെങ്കില്‍ ചരിത്രം തന്നെ വഴി മാറിപ്പോയെനെ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്..

ശ്രീനാഥന്‍ said...

@ വായാടി, സീത, രമേശ്, ശ്രീദേവി, റോസ് (അതെ, ജ്വലിക്കണം!) ,ഹാപ്പീസ്- എല്ലാർക്കും നന്ദി,പെരുത്ത് സ്നേഹം.
@ഹപ്പീസ്-ഏയ്, ഞാനെങ്ങ്നെ നിങ്ങളോടൊക്കെ പിണങ്ങും, മഹാകാവ്യം തന്നെയെഴുതിക്കോളൂ!

Unknown said...

വായനയെ മോഹിപ്പിക്കുന്ന താളം,
വരികൾക്ക് കൂട്ടിരിക്കുന്ന ഉഗ്രതാപം...

ഉപാസന || Upasana said...

നന്നായി സർ
:-)

അരുണോദയം said...

good poem. :)

Satheesh Haripad said...

ലളിത ബിംബങ്ങൾ ചേർത്ത് മനോഹരമായി ഇഴപാകിയ വരികൾ.

എല്ലാ ആശംസകളും.
satheeshharipad.blogspot.com

ശ്രീനാഥന്‍ said...

രഞ്ജിത്,ഉപാസന,അരുണോദയം,സതീശ്- സന്തോഷം, നന്ദി.

അംജിത് said...

ഏതൊരു രചനയ്ക്ക് പുറകിലും ഒരു പെണ്‍ നിഴല്‍ ഉണ്ടാവും എന്ന് പറയുന്നത് ഇതാണോ ?
മനോഹരമായ കരുത്തുള്ള വരികള്‍

chithrangada said...

ശ്രീ മാഷേ ,കവിത അസ്സലായി !
കവിതയില്‍ വരികളിലെ താളത്തിനുമപ്പുറം
തെളിഞ്ഞ ആശയങ്ങളുടെ ,ഭാവനയുടെ
ലയത്തിനാണ്‌ ഭംഗി വേണ്ടത് .അക്കാര്യത്തില്‍
ഞാന്‍ മാഷിന്റെ അഭിപ്രായത്തോട്
യോജിക്കുന്നു ......
സ്ത്രീപക്ഷമായുള്ള എല്ലാ രചനകളെയും
ഞങ്ങള്‍ ഹാര്ദവമായി സ്വാഗതം
ചെയ്യുന്നു .നെഞ്ചോട്‌ ചേര്‍ക്കുന്നു .

Raveena Raveendran said...

heading വളരെയധികം ഇഷ്ടപ്പെട്ടു . എന്നു വെച്ച് വരികള്‍ ഇഷ്ടായില്ലാന്നല്ലാട്ടോ .......

Mohamed Salahudheen said...

കവിതയെഴുതാനറിയില്ല. പക്ഷേ, വായിക്കും. ഇത്രയും വൃത്തനിബദ്ധമായൊരു കവിതയെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. മനോഹരം. നന്ദി

കുസുമം ആര്‍ പുന്നപ്ര said...

മാഷേ വരാന്‍ താമസിച്ചു പോയി. ഈ കവിതയുടെ ചില ഭാഗങ്ങളൊന്നും മനസ്സിലാക്കാനുള്ള പാണ്ഡിത്യം എനിക്കില്ല മാഷേ. ഞാന്‍ നല്ല ഈണത്തിലാണ് ഇതൊന്നു ചൊല്ലി നോക്കിയത്. മാഷ് നല്ലൊരു കവിയും കൂടിയാണല്ലോ.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടപ്പെട്ടു!

ശ്രീനാഥന്‍ said...

അംജിത്,രവീണാ,ചിത്ര, സ്വലാഹ്, കുസുമം, ശങ്കരനാരായണൻ - സന്തോഷം, എല്ലാർക്കും നന്ദി.
@ അംജിത് – അതു പിന്നെ ഇല്ലാതിരിക്കില്ലല്ലോ!

പ്രയാണ്‍ said...
This comment has been removed by the author.
keraladasanunni said...

എത്ര നല്ല വരികള്‍

പ്രയാണ്‍ said...

മന്ദ്രസ്ഥായിയില്‍ താരാട്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ട് .........കേള്‍ക്കാനാളില്ലാതെ.സന്തോഷം തോന്നുന്നു.

ഫെമിന ഫറൂഖ് said...

നല്ല കവിത..

Anonymous said...

സ്ത്രീയുടെ കണ്ണുനീരും അവളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായ് വിപ്ലവവും ചാലിച്ച താരാട്ട്, ഇരു വട്ടം വായിച്ചു.ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സീത മുതല്‍ സത്യവതി വരെ ഓര്‍മ്മപ്പെടുത്തി.

ശ്രീജിത് കൊണ്ടോട്ടി. said...

സാര്‍.. വൈകിയാണ് വായിച്ചത്. എഴുത്ത് ഇഷ്ടപ്പെട്ടു കവിതയെ കൂടുതല്‍ ആയി വിലയിരുത്താന്‍ എനിക്കും കഴിയുന്നില്ല. ആശംസകള്‍..

naakila said...

മാഷേ നല്ല വായനതന്നു ഈ കവിത
സ്നേഹം

ശ്രീനാഥന്‍ said...

ഉണ്ണിയേട്ടാ, മൈത്രേയി,അനീഷ്,പ്രയാൺ,ഫെമിനാ, ശ്രീജിത്ത്-എല്ലാവർക്കും നന്ദി,സ്നേഹം.
മൈത്രേയി- തൊട്ടിലാട്ടിക്കൊണ്ട് എഴുതിയിരുന്ന അന്തർജ്ജനത്തെ ഓർത്തല്ലോ!

സങ്കൽ‌പ്പങ്ങൾ said...

വായിക്കാന്‍ കൊതിപ്പിക്കുന്ന വരികള്‍ ..വാ‍യിച്ചു നന്നായി ..ആശംസകള്‍

SASIKUMAR said...

പ്രിയ ശ്രീനാഥൻ, താങ്കളുടെ എഴുത്തിലെ ആത്മാർത്ഥതയാണെന്നെ അതിശയിപ്പിക്കുന്നത്‌, കമന്റുകളിൽ പോലും അതു തെളിഞ്ഞു മിഴിയുന്നു. ഈ കവിതയും അതിൽ നിന്ന് വ്യത്യസ്തമല്ല.

വി കെ ബാലകൃഷ്ണന്‍ said...

നന്നായി!

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ കവിത...
ഇവിടേയ്ക്ക് വരാന്‍ താമസിച്ചതില്‍ ക്ഷമിക്കുക, ബൂലോകത്തിലെ പല വഴികളും അഞ്ജാതമായതിനാല്‍ സംഭവിക്കുന്നതാണ്.

Anonymous said...

സൗന്ദര്യമുള്ള വാക്കുകള്‍....മനോഹരമായ കവിത.......
കൊള്ളാം...... ആശംസകള്‍....

ശ്രീനാഥന്‍ said...

പ്രിയ സങ്കൽ‌പ്പങ്ങളേ, ശശികുമാർ, ബാലകൃഷ്ണൻ, കുഞ്ഞൂസ്, മീരാപ്രസന്നൻ - സന്തോഷം, നന്ദി.
കുഞ്ഞൂസ്- അൽ‌പ്പം വൈകിയതൊന്നും സാരമില്ല സൈബർലോകത്ത് കാലവും സ്ഥലവും വിശാലമല്ലേ?

Umesh Pilicode said...

കൊള്ളാം....
ആശംസകള്‍ !!

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"വലിച്ചെറിയപ്പെട്ടവളുടെ താരാട്ട്"കവിതയുടേ പേരിലെ ഗാംഭീര്യം വരികളിലും ഉണ്ട്.ഈ വരികള്‍ ഈണത്തില്‍ താളത്തില്‍ (ഓ.എന്‍. വി സര്‍ ഒക്കെ ചൊല്ലുന്നപോലെ)ഒന്നുചൊല്ലി പോസ്റ്റിടൂ മാഷേ.മനോഹരമായിക്കും.

ആദ്യമായിട്ടാണേ ഈ സര്‍ഗ്ഗസങ്കേതത്തില്‍..പഴയതാളുകളില്‍ക്കൂടെ ഒന്നുഓടിനടക്കട്ടെ.ഇനി ഇടക്കിടെ വരാം. പുതിയപോസ്റ്റിടുമ്പോള്‍ അറിയിക്കാമോ?

anupama said...

പ്രിയപ്പെട്ട ശ്രീനാഥന്‍,
സുപ്രഭാതം!
ഹൃദയം തൊടുന്ന വരികള്‍ !മനോഹരമായ ഒരു കവിത!മനസ്സില്‍ വിങ്ങലുകള്‍ ബാക്കി....
ഒരു മനോഹര ദിവസമാശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

Lipi Ranju said...

നല്ല വരികള്‍... ഒരുപാടിഷ്ടായി .
ആശംസള്‍ മാഷേ...

Pranavam Ravikumar said...

വരികള്‍ മനോഹരം.. തുടരുക.. ആശംസകള്‍

Raman said...

varikal nannayirikkunnu

jayanEvoor said...

വളരെ നന്നായെഴുതി!

അഭിനന്ദനങ്ങൾ!!

kanakkoor said...

കവിത കൊള്ളാം .. ഇടയ്ക്ക് വാക്കുകള്‍ കൊണ്ടൊരു കളിയാണ്‌. അല്ലേ ?

MINI.M.B said...

Nannayi mashe,

നാമൂസ് said...

അമ്മ മനസ്സിന് പ്രണാമം.
അവളുടെ ത്യാഗമത്രേ എന്‍റെ കുലത്തിന്‍റെ ജീവനം.

മാഷേ, ആദ്യമായാണിവിടം.
തുടര്‍ന്നും ഈ വഴി കാണാം.

ശ്രീനാഥന്‍ said...

ഉമേഷ്,ഉഷശ്രീ,അനുപമ,പ്രണവം, ലിപി,രാമൻ,ജയൻ,മിനി,നാമൂസ്, Kanakkoor
സന്തോഷം, നന്ദി- വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും.

ദൃശ്യ- INTIMATE STRANGER said...

all de best

കോമൺ സെൻസ് said...

ആശംസകള്‍ ....

സ്മിത മീനാക്ഷി said...

വളരെ വൈകിയാണു വന്നത്.. മാഷുടെ കവിത നന്ന്.
( താമസൈച്ചതിനു ക്ഷമാപണം )

ശ്രീനാഥന്‍ said...

intimate stranger, common sense - thanks a lot. ഒത്തിരിപ്പേരിപ്പോൾ തിരസ്ക്കരിണിക്കു പിന്നിലാണല്ലോ. സ്മിത- വളരെ സന്തോഷം. ക്ഷമാപണത്തിന്റെ ഒന്നും കാര്യമില്ല കെട്ടോ. നിർബ്ബന്ധങ്ങൾ ഒഴിവാക്കും തോറും ജീവിതം ഹാ! എത്ര സുഖകരം!

ജയരാജ്‌മുരുക്കുംപുഴ said...

aashjamsakal..............

സജിത്ത്.വി.എസ്സ്. said...

സർവ്വവും ചവിട്ടിയരച്ച് ചവച്ച് തുപ്പി നശിപ്പിച്ച്, വിജയങ്ങൾ വെട്ടിപ്പിടിച്ച് നാശത്തിൽ നിന്നും നാശത്തിലേക്ക് കൂപ്പു കുത്തുന്ന മനുഷ്യൻ ചവിട്ടുപടികളാക്കുന്ന സ്ത്രീത്വത്തിലേക്ക് തിരിച്ചു വച്ചിരിക്കുന്ന ഈ കണ്ണാടി വളരെ മനോഹരമയിരിക്കുന്നു...
അമ്മയായി, സഹോദരിയായി, ഭൂമിയായി, പുഴയായി, പ്രകൃതിയായി അവൾ താരാട്ട് പാടികൊണ്ടേയിരിക്കുന്നു....

ആശംസകൾ

Anil cheleri kumaran said...

വാക്കുകളുടെ അനവദ്യ സമ്പത്ത് കൈവശമുണ്ടല്ലോ. കവിത നന്നായി.
“പാടുക, നീലനിശീഥിനി നോവിൻ തമ്പുരു മീട്ടീടും“

തംബുരു എന്നല്ലേ ശരി?

ശ്രീനാഥന്‍ said...

ജയരാജ്- സന്തോഷം, നന്ദി..
ബ്ലോഗൻ- കൃത്യമായി ഈ കവിതയെക്കുറിച്ചെഴുതിയതിൽ സന്തോഷം.
കുമാരൻ- സന്തോഷം. തംബുരുവും തമ്പുരുവും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ലളിതമായ വരികളായതിനാൽ തമ്പുരു ആണ് കൂടുതൽ ചേരുക എന്നു തോന്നി.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

WELL

Mohamed Salahudheen said...

വീശിയ കാറ്റായ് നിറയുക, പാടുക,

ഫൈസല്‍ ബാബു said...

നിങ്ങൾക്കെന്തു തോന്നി?

അതൊക്കെ വിവരമുള്ളവര്‍ പറഞ്ഞില്ലേ ...എന്നാലും ഒന്ന് അടയാള പ്പെടുത്തി പോകുന്നു ...

Satheesan OP said...

നന്നായി..ഇഷ്ടായി ...

Unknown said...

പുത്യസൃഷ്ടി ഒന്നും ഇല്ലെ മാഷെ?

ശ്രീനാഥന്‍ said...

പ്രദീപ്,സ്വലാഹ്,ഫൈസൽബാബു, സതീശ്,പുന്നക്കാടൻ-സന്തോഷം, നന്ദി. നിശാസുരഭീ-എഴുതിത്തുടങ്ങി ഒന്ന്, പൂർത്തീകരിക്കാൻ ആയില്ല. അന്വേഷണത്തിനു നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.............

vasanthalathika said...

kavithayilekku mariyo?

ഹാപ്പി ബാച്ചിലേഴ്സ് said...

ചെറിയ വലിയ ഇടവേളകഴിഞ്ഞ് വന്നപ്പോ മാഷിന്റെ രണ്ട് പോസ്റ്റേ ഉള്ളൂ, അധികം മിസ്സായില്ല.. :))

കവിത വായിക്കണമെങ്കിൽ മാഷിന്റെ ബ്ലോഗിൽ തന്നെ വരണം.. കവിത ഇഷ്ടമായി മാഷേ പ്രത്യേകിച്ചുമ്മ് ആദ്യഭാഗം.. [ദീർഘപാംഗനോട് മാഷിനെന്തോ പ്രത്യേക ഇഷ്ടമുണ്ടല്ലോ? ഇതിനു മുൻപും ഒരു കവിതയിൽ കണ്ടിരുന്നു.. ]

ഇനീം കാണാം

സ്മിത മീനാക്ഷി said...

മാഷ് ബ്ലോഗെഴുത്ത് നിര്‍ത്തിയോ?

Anonymous said...

ഒരുപാട് കാലത്തിനു ശേഷം ഈ വഴി ഒക്കെ വരുന്നു...നല്ല വരികൾ...സന്തോഷം :)

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉറങ്ങാന്‍ ഒരു പാട് വൈകിയ ഒരാള്‍ താരാട്ട് കേട്ട് താളം പിടിക്കുന്നു ,കവിതയുടെ മധുരം നാവില്‍ കിനിയുന്നു ,എല്ലാം കേട്ടതിന്‍ ശേഷവും മൌനം ചൂടി മഴയിലേക്കിറങ്ങുന്നു ..ദൂരെ വെളിച്ചം കുറഞ്ഞ വരാന്തയില്‍ തൊലി പുതപ്പാക്കി ഉറങ്ങുന്നവരോടു എങ്ങനെ വഴി ചോദിക്കാന്‍ ...

kanakkoor said...
This comment has been removed by the author.