Tuesday, June 22, 2010

അമേരിക്കക്കാർക്ക് മാത്രം

എനിക്ക് ഒരനിയനായ രമേശൻ (രമേശ് കുറുമശ്ശേരി-സിനിമാല) എം.ജി. ശ്രീകുമാർ നയിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരേ, അവനൊരേനക്കേടു പറ്റാതെ , തിരിച്ചയക്കേണമേ!

35 comments:

ജയരാജ്‌മുരുക്കുംപുഴ said...

kollam ketto..........

Vayady said...

ശ്രീമാഷേ, പുള്ളിയുടെ കയ്യിലിരിപ്പ് അറിയാതെയെങ്ങിനെയാണ്‌ വാക്കു തരുന്നത്. ഇവിടെയാണെങ്കില്‍ ഇപ്പോള്‍ സമ്മറാണ്‌!:)

ശ്രീനാഥന്‍ said...

അവനാളു മഹാപാവാ, (ഒറങ്ങുമ്പോൾ)

ഒഴാക്കന്‍. said...

അമേരിക്ക.. അമേരിക്ക.. :)

Echmukutty said...

അങ്ങനെ ആവട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.

നേരത്തെ വന്നതാ. കമന്റിടാൻ പറ്റിയില്ല.
ഈമെയിൽ ഐഡി ഇല്ലാ‍ത്തതുകൊണ്ട് കൂറ്റുതൽ വിശദീകരണം തരാൻ കഴിഞ്ഞില്ല, എന്റെ പോസ്റ്റിലിട്ട കമന്റിന്. എങ്കിലും കാണിച്ച പരിഗണനയ്ക്ക് ഒരുപാട് നന്ദി.
ഉറങ്ങുമ്പോൾ പാവമായ അനുജനും അനുജനെ ഓർത്തുൽക്കണ്ഠപ്പെടുന്ന ചേട്ടനും നന്മ നേരുന്നു.

ശ്രീനാഥന്‍ said...

ഒഴാക്കാ, അമേരിക്കയെ കുറിച്ചാണോ, ഒരു കവി ‘എല്ലാരുമെത്തുന്നിടം’ എന്നു പറഞ്ഞത്? എച്ചുംകുട്ടീ (എന്റെ അമ്മേടെ വിളിപ്പേരാ) വളരെ സന്തോഷം.

ശ്രീ said...

രമേശ് കുറുമശ്ശേരിയെ പല തവണ കണ്ടിട്ടുണ്ട്...

Rare Rose said...

സിനിമാല ടീമിലെയംഗമല്ലേ.ഒരിക്കലും മോശമാവാന്‍ വഴിയില്ല.പരിപാടി ഉഷാറായി,ഗംഭീരമായി നടക്കട്ടെ.:)

Vayady said...

പിന്നെ ഈ കൂട്ടുകാരന്‍ ഉറങ്ങുമ്പോള്‍ മാത്രം പാവമായ സ്ഥിതിക്ക് മിക്കവാറും സമയം ഉറക്കഗുളിക കൊടുത്ത് ഉറക്കേണ്ടി വരും.:)

ശരിക്കും കൂടുകാരനേക്കാള്‍ പാവം ശ്രീമാഷാണെന്ന് മനസ്സിലായി. എച്ചുമൂന്റെ പുതിയ പോസ്റ്റ് "മരണഭയം"വായിച്ച് വല്ലാതെ വിഷമിച്ചു അല്ലേ?

ശ്രീനാഥന്‍ said...

ശ്രീ,വിരള പുഷ്പ്പമേ, നന്ദി. വായാടി, ചുമ്മാ,ചുമ്മാ.. പിന്നേ,ഈ ഇന്റെർനെറ്റിനു അഡിക്ഷനുണ്ടല്ലേ? ഞാനിപ്പോ കൈവിഷം കിട്ടിയപോലാ. വേണ്ടാത്ത ഓരോ പടിത്തം, എന്നു ഭാര്യ.

Vayady said...

ശരിക്കും.. real lifeലെ പലതും പലരേയും ഞാനിപ്പോള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ഇതെവിടെ ചെന്ന്‌ അവസാനിക്കുമെന്നറിയില്ല. പോകുന്നതു വരെ പോകട്ടെ...
ഒരു സൂത്രം പറഞ്ഞു തരാം..ഭാര്യയ്ക്കും കൂടി ബ്ലോഗ്‌ അഡിക്ഷന്‍ ഉണ്ടാക്കുക. അപ്പോള്‍ വഴക്കില്ലല്ലോ.:)

Muralee Mukundan , ബിലാത്തിപട്ടണം said...

ലണ്ടനിലാണെങ്കിൽ ആ ഗെഡി ഇവിടത്തെ സമ്മർ കാഴ്ച്ചകൾ കണ്ട് ബോധൊ കെട്ടേനേ...!

ശ്രീനാഥന്‍ said...

ബിലാത്തി, അവനെ അങ്ങോട്ട് വിടുന്നില്ല, പെണ്ണും കൊച്ചും വഴിയാധാരമായി പോയാലോ.

Wash'Allan JK | വഷളന്‍ ജേക്കെ said...
This comment has been removed by the author.
ശ്രീനാഥന്‍ said...
This comment has been removed by the author.
Wash'Allan JK | വഷളന്‍ ജേക്കെ said...

രമേഷിന്റെ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..

ചാണ്ടിച്ചൻ said...

രമേശ്‌ കുറുമശ്ശേരി അനിയനായിട്ട്‌ വരുമോ??? അപ്പോള്‍ മാഷിന്റെ സ്വന്തം സ്ഥലം എവിടെയാ...കുറുമശ്ശേരി അടുത്തുള്ള വട്ടപ്പറമ്പ് ആണ് എന്റെ സ്ഥലം...

ശ്രീനാഥന്‍ said...

വഷളന് വളരെ നന്ദി.
കുറുമശ്ശേരി തന്നെയാണ് വീട്, കുറുമശ്ശേരി ജംഗ്ഷനിൽ നിന്നു വട്ടപറമ്പിലേക്ക് പോകുന്ന ദിശയിൽ ഇടതു വശത്തെ ആദ്യത്തെ പടിപ്പുരയുള്ള വീട്. വട്ടപ്പറമ്പിലെ ലളിതാഫാർമസിക്കാർ എന്റെ ബന്ധുക്കളാണ്. അപ്പോ, ചാണ്ടിയേയ്, പുത്തങ്കാവ് തൂക്കത്തിനു കാണാം, അല്ലേൽ മള്ളുശ്ശേരിപെരുന്നാളിനു കാണാം. രമേശ് തൊട്ടയൽക്കാരനായ, അനിയനേപ്പോലെ ഞാൻ കാണുന്ന ആളാണ്.

ചാണ്ടിച്ചൻ said...

ശ്രീ മാഷേ..
അതു ശരി...അപ്പോ നമ്മള്‍ അയല്‍ക്കാര്‍ ആണല്ലേ...ഇതില്‍ പരം സന്തോഷം എന്തുണ്ട് വേറെ...
ഞാന്‍ അടുത്ത മാസം 13 ന്ന്‍ നാട്ടില്‍ വരും...മാഷിന്റെ വീടെനിക്ക് മനസ്സിലായി..മൂഴിക്കുളത്തേക്ക് പോകുമ്പോള്‍, പോസ്റ്റ്‌ ഓഫീസ് എത്തുന്നതിനു മുന്‍പ് ഇടതു വശം...അവിടെ രമേശ്‌ കുറുമശ്ശേരി ഇരിക്കുന്നതും കണ്ടിട്ടില്ലേ എന്ന് സംശയം...ഞാന്‍ പണ്ട് അയിരൂര്‍ സ്കൂളിലാ പഠിച്ചേ...
മാഷിന്റെ മൊബൈല്‍ നമ്പര്‍ ഒന്നു അയക്കൂ...നാട്ടില്‍ വരുമ്പോള്‍ കാണാം...
ഞാന്‍ ശരിക്കും മള്ളൂശ്ശേരിക്കാരന്‍ തന്നെ...പൈനാടത്ത് എന്ന് പറയും...ബാക്കിയെല്ലാം നേരില്‍...
"ജ്യാണ്ടീസ്"

Sulfikar Manalvayal said...
This comment has been removed by the author.
Sulfikar Manalvayal said...

അത് ശരി. ചാണ്ടിയും, മാഷും അയല്‍ക്കാരും പഴയ പരിചയക്കാരുമായ സ്ഥിതിക്ക്, (ബ്ലോഗു കൊണ്ട് കിട്ടിയ ഗുണമേ)
എന്നാല്‍ പിന്നെ തുടര്‍ കാര്യങ്ങള്‍ അങ്ങ് തീരുമാനിക്കാം അല്ലെ.
അല്ല എപ്പഴാ ഒന്ന് കൂടുന്നത് (ശോ, ആ കൂടല്‍ അല്ലാട്ടോ, എനിക്കിപ്പം പഥ്യമാ, അത് കഴിഞ്ഞു മതി) . ഇതങ്ങു ആഘോഷിക്കണ്ടേ.
വേഗം തീരുമാനിച്ചോളൂ. ഹി ഹി.
പിന്നെ അനിയനെ അമേരിക്കക്ക് വിടുന്നതൊക്കെ കൊള്ളാം. നന്നായി ഉപടെഷിചിട്ടുണ്ടല്ലോ? കഷ്ടകാലത്തിനു പോലും അവിടുള്ള ബ്ലോഗര്‍മാരെ കണ്ടു പോകരുതെന്ന് താക്കീതും കൊണ്ടുക്കെണ്ടാതായിരുന്നു. ഹും .

ശ്രീനാഥന്‍ said...

സുൽഫി, എന്റെ അനിയനാണെങ്കിലും ‘അതിലൊക്കെ’ അവനെന്റെ ചേട്ടനാ, അമേരിക്കക്കാരെ ദൈവം രക്ഷിക്കട്ടേ! അടുത്തുനിന്നചാണ്ടിയെ കാട്ടിത്തന്നത്, സത്യം, ബ്ലോഗാണ്. പിന്നേ, അയ്യേ, ഞാൻ ആ റ്റൈപ്പല്ല, സുൽഫീ.

Vayady said...

@Sulfi-"പിന്നെ അനിയനെ അമേരിക്കക്ക് വിടുന്നതൊക്കെ കൊള്ളാം. നന്നായി ഉപടെഷിചിട്ടുണ്ടല്ലോ? കഷ്ടകാലത്തിനു പോലും അവിടുള്ള ബ്ലോഗര്‍മാരെ കണ്ടു പോകരുതെന്ന് താക്കീതും കൊണ്ടുക്കെണ്ടാതായിരുന്നു. ഹും ."

സുള്‍ഫി...വാട്ട് യൂ മീന്‍?
ങാ..ഹാ.. എന്നാ അതറിഞ്ഞിട്ട് തന്നെ കാര്യം.:)
ശ്രീമാഷെ ഇത് കണ്ട് പേടിക്കണ്ടാട്ടാ..ഞങ്ങള്‌ കണ്ണോടു കണ്ണ് കണ്ടാല്‍ വഴക്ക് കൂടും. ഇംഗ്ല്ലീഷ് ക്ലാസ്സില്‍ വെച്ച് തുടങ്ങിയതാണ്‌ ഈ വഴക്ക്.

Sulfikar Manalvayal said...

ശ്രീ മാഷേ.
ശരിക്കും വായാടിയെ പോലെയുള്ളവരെ ഉദേശിച്ചു തന്നെയാ പറഞ്ഞത്.
കയ്യിലെങ്ങാനും കിട്ടിയാല്‍ 'കത്തി' വെച്ച് കൊന്നു തിന്നും. പിന്നെ പോരാത്തതിനു ശിക്ഷയും നല്‍കും, മുഴുവന്‍ പോസ്റ്റുകളും വായിച്ചു തീര്‍കണം എന്ന്.
( അതിനേക്കാള്‍ നല്ലത് തൂക്കാന്‍ വിധിക്കുന്നതാ. ഹി ഹി ) ഇതങ്ങു പറഞ്ഞപ്പോഴേക്കും ചാടി വന്നത് കണ്ടോ? എന്റമ്മോ.
ഇംഗ്ലീഷ് ക്ലാസ്സില്‍, ഒരു വോട്ടെടുപ്പ് നടക്കുന്നു. വോട്ടര്‍മാരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കാന്‍ എന്തൊക്കെയാ വായാടി? മാഷ് ഇതിലൊന്നും വീഴരുത് കേട്ടോ.
എങ്കിലും ഒന്ന് പോയി നോക്കി വന്നാല്‍ നന്നാവും.

ഹംസ said...

ശ്രീനാഥാ... അമേരിക്കയാണ് ഒബാമയാണ് പ്രസിഡന്‍റ്. സൂക്ഷിക്കണേ.. അനുജനു ആശംസകള്‍ പരിപാടി നന്നായി അവതരിപ്പിച്ചു അവിടന്ന് നല്ല വിലകൂടിയ പ്ലാസ്റ്റിക്ക് ചെരിപ്പ് കൊണ്ട് വരാന്‍ കഴിയട്ടെ. :) ( ചുമ്മാ തമാശ.. )
അല്ല ഇതിനിടക്ക് ചാണ്ടിക്കുഞ്ഞും ശ്രീനാഥും കുടുംബക്കരായോ.... സുല്‍ഫി പറഞ്ഞ പോലെ കൂടാന്‍ ഒരു കമ്പനി ആയല്ലോ.. ഭാവുകങ്ങള്‍ :)

ശ്രീനാഥന്‍ said...

നന്ദി,സുൽഫി,ഒരായിരം നന്ദി (അയാൾ ബ്ലോഗ് എഴുതുകയാണ്) വായാടി ആരാ, കള്ളിയങ്കാട്ടു നീലിയോ? അരയന്നമേ, അവനാരാ മോൻ? ആ ചെരുപ്പുകൽ കൊണ്ട് അവൻ ഇവിടെ കചോടം നടത്തും.പിന്നെ, മറ്റത് പ്തെക്കെ പറ എന്റെ ഹംസ, കുട്ടികളു കേൽക്കും.ഞാൻ ഒരു മാഷല്ലേ?

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

പിന്നേ,ഞാൻ വോട്ടു ചെയ്തിട്ടുണ്ട്, ആർക്കാണെന്നു വോട്ടു മാത്രം പറയില്ല. വോട്ടു ചെയ്തോട്ടു ചെയ്തോട്ടു ചെയ്ത് ഓട്ടക്കലമായി നമ്മൾ എന്ന് കുഞ്ഞുണ്ണിമാഷ്

June 30, 2010 12:49 AM

Sulfikar Manalvayal said...

വോട്ടു ചെയ്തല്ലോ. അത് മതി.
അല്ലെങ്കിലും വോട്ടവകാശം വിനിയോഗിക്കണം എന്നാ സാക്ഷാല്‍ പ്രധാനമന്ത്രി പോലും പറഞ്ഞത്.
അതിനി "കള്ള് ഷാപ്പില്‍ ആയാല്‍ പോലും". അത് നമ്മുടെ അവകാശമല്ലേ. ഹി ഹി.
ഏതായാലും മാഷുടെ കുറച്ചു കൂടെ അരികില്‍ എത്തിയതില്‍ സന്തോഷം തോന്നുന്നു.

Vayady said...

ശ്രീമാഷേ..താങ്ക്‌യൂ. എനിക്കറിയാം മാഷ് ആര്‍ക്കാ വോട്ട് ചെയ്‌തതെന്ന്! പക്ഷെ ഞാനെന്റെ കൊക്കിന്‌ ജീവനുണ്ടെങ്കിലത് പറയില്യ. :)

ശ്രീനാഥന്‍ said...

സുൽഫി,നന്ദി. വായാടി, അതെങ്ങനെ അറിയാം, എന്നെ ബ്ലോഗിലൂടെ അല്ലാതെ അറിയാമായിരുന്നെങ്കിൽ ഊഹിക്കാവുന്നതേ ഉള്ളു

Anonymous said...

രമേശ് നല്ല കലാകാരനാണ്. ഞങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അമേരിക്കയില്‍ പോയി അമരനാവട്ടെ. അന്വേഷണം അറിയിക്കണേ..

സ്വപ്നാടകന്‍ said...

രമേഷ് പിഷാരടിയാണോ ആ അനിയന്‍?
(ആണെങ്കി)കൊള്ളാട്ട ഗഡി..ജ്ജാതി താമാശ്യാസ്റ്റോ..:)
എന്നിട്ട് പോയിട്ടെന്തായി?

.. said...

..
:D
തെന്നെ തെന്നെ, എന്നിട്ടെന്തായി?!
..

ശ്രീനാഥന്‍ said...

swapam, ravi- ഓൻ തിരിച്ചു ബന്നിറ്റില്ല!