കൊച്ചിലയനക്കങ്ങൾക്കുള്ളിലൂടെ
സൂചിപ്രകാശമായി കടന്നുചെന്നാലും.
കാറ്റ് മടിഞ്ഞു മടിഞ്ഞ്, അടിയിൽ
കൊച്ചിലയനക്കങ്ങൾ.
നോവാതെ,നോവിക്കാതെ, കടന്നുചെന്നാലും.
ഇലകളുടെ അടിയിലെ വെള്ളനാരുചെപ്പുകൾക്കുമടിയിൽ
മാനും മാഞ്ചാടിയുമറിയാതെ ശയിക്കൂ.
ഇലകളുടെ അറ്റങ്ങൾ നിങ്ങളെ മെല്ലെത്തലോടുന്നു
ഇളം ചുവപ്പുതണ്ടുകളുടെ പുളിപ്പ് ചുണ്ടിൽ തൊടുന്നു
മണ്ണിന്റെ അതിസൂക്ഷ്മസുഷിരങ്ങൾ
രഹസ്യക്കുളിരിനാൽ നിങ്ങളെ മൂടുന്നു
യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങൾ ഒലിച്ചു പോകുന്നു.
17 comments:
അങ്ങനെ ഒരു സുഖനിദ്ര ആരാണ് കൊതിയ്ക്കാത്തത്?
ശ്രീ, നമുക്കൊക്കെ കിട്ടാതെപോകുന്നതും അതാണ്
യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങള്‍ ഒലിച്ചു പോകുന്നു.
വളരെ മനോഹരമായ കവിത ...
മനോഹരം..ഇങ്ങനെയാണെങ്കില്‍ കുട്ടിക്കഥകളിലെ റിപ് വാന്‍ വിങ്കിളിനെ പോലെ യുഗങ്ങളോളം ഉറങ്ങാനും കൊതിച്ചു പോവും.:)
നന്ദി രവീന,
നന്ദി, ഇത്തിരിപ്പൂവേ, ചുവന്ന പൂവേ!
vaayichchu maashe...
:
Good lines
:-)
Upasana
ഹഒസോപാസകരേ-വായിച്ചതിനു വളരെ നന്ദി
നന്നായിട്ടുണ്ട്. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കുറങ്ങാന്‍ തോന്നുന്നു. :)
സസുഖം ഉറങ്ങുക!
മനസിലൊരു തളിരായി.
ഇലയനക്കങ്ങള്‍. നന്നായി.
സുൾഫി, കമെന്റ് ഇഷ്ടായി
ശ്രീനാഥ് സാർ ഉറക്കത്തിന്റെ അനന്തസാഗരത്തിലേക്ക് ആഴ്ന്നിറങ്ങിയോ???
തഥാഗതാ, നിദ്ര,സമാധിയല്ല!
prakruthiyude madithattiloru nidra.lovely!tempting!!!!!!!
യുഗങ്ങളോളം പോന്ന നിദ്ര
venta enikkuranganta.
kavitha sundaramayi.
"യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങൾ ഒലിച്ചു പോകുന്നു."
ഒരു വേള തലോടലായുണരുവാനായ്
യുഗങ്ങളോളം പോന്ന നിദ്രയിലേക്ക്
നിങ്ങൾ ഒലിച്ചു പോകുന്നു.
:-)
ഒലിച്ചു പോകുന്നു!
Post a Comment