Tuesday, May 18, 2010

കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ,
മറ്റൊരു സൈബർ ജീവിതം മന്നിൽ!

5 comments:

Raveena Raveendran said...

രണ്ടു വരികളില്‍ ജീവിതമൊതുക്കിയോ....?

ശ്രീനാഥന്‍ said...

കുട്ടീ, അമ്പതാം വയസ്സിൽ വൈലോപ്പിള്ളിക്കൊരു പാഠഭേദം നൽകിയതാണ്.

Sulfikar Manalvayal said...

കുഞ്ഞു കവിതകളാണല്ലോ എല്ലാം.
എന്റെ പോസ്റ്റില്‍ വന്നതിനും അഭിപ്രായത്തിനും നന്ദി. (അവിടെ തന്നെ വരവ് വെച്ചിട്ടുണ്ട് ട്ടോ)

Anonymous said...

കെട്ട ജീവിതം പോലും...മാഷായിപ്പോയില്ലേ, ചൂരലെടുക്കാനുമാവില്ലല്ലോ...ബ്ലോഗു തുടങ്ങി 2 കൊല്ലം മിണ്ടാതിരുന്നു അല്ലേ? എന്നെപ്പോലെ.അതോ മിണ്ടിയതൊക്കെ എടുത്തു ചവറ്റു കുട്ടയിലിട്ടോ?

ശ്രീനാഥന്‍ said...

കെട്ട ജീവിതം, ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മന്നിൽ- എന്ന് കുടിയൊഴിക്കലിൽ വൈലോപ്പിള്ളി എഴുതിയല്ലോ. അതിന്റെ പാഠഭേദമാണ്. വ്യക്തിജീവിതത്തിൽ ഏറെ സന്തുഷ്ടനാണു ഞാൻ, വളരെ താത്പര്യമുണ്ടായിരുന്ന സാമൂഹ്യ ജീവിതത്തിലെ പരാജയമാണ് അതെഴുതിച്ചത്. അതെ മൈത്രേയിയെ പോലെ മിണ്ടാതിരിക്കുകയായിരുന്നു; ഇപ്പോൾ, ഈ സമാന്തര ജീവിതം ക്രേസാകുമോ എന്നു പേടി.