Monday, April 16, 2012

രണ്ടു കവിതകൾ


ഒന്ന്
കൊല്ലത്തുണ്ടൊരു കോഴിക്കോട്
കോഴിക്കോട്ടൊരു കൊല്ലം.
തെക്കുവടക്കുനടന്നോർക്കറിയാം
തെക്കൊരു പാതിവടക്ക്
വടക്കൊരു പാതിത്തെക്ക്
രണ്ട്
മൂന്നേ മൂന്നു വർഷം
സ്വന്തം ചോരയുടെ ഇടിമിന്നലാൽ
അവൻ മനുഷ്യകഥയെ
തനിക്കു മുമ്പും പിമ്പുമെന്നു പകുത്തു



53 comments:

മുകിൽ said...

തെക്കൊരു പാതിവടക്ക് വടക്കൊരു പാതിത്തെക്ക് ....

മൂന്നു വർഷം സ്വന്തം ചോരയുടെ ഇടിമിന്നലാൽ അവൻ മനുഷ്യകഥയെ തനിക്കു മുമ്പും പിമ്പുമെന്നു പകുത്തു

കൃത്യം കൃത്യം!

ഭാനു കളരിക്കല്‍ said...

മനുഷ്യന്റെ പൊള്ളത്തരങ്ങള്‍.
നന്നായി മാഷെ. കുറിക്കു കൊണ്ടു.

Satheesan OP said...

കൊള്ളാം ചിന്തകള്‍ ..ആശംസകള്‍ ..നന്ദി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു മഹാമൌനത്തിന് ശേഷം മഹത്തായ രണ്ടു ചിന്തകള്‍ .അപ്പോള്‍ ഒന്നു മനസ്സിലായി..
ദിക്കുകള്‍ക്കിപ്പോള്‍ അതിരുകളില്ലെന്ന്..
അതിനപ്പുറമൊന്നും തലയില്‍ കയറുന്നില്ല,മാഷെ..

പട്ടേപ്പാടം റാംജി said...

സ്വയം ന്യായീകരണമാണോ...
കുറെ നോക്കി.
ഇത്രയേ കിട്ടിയുള്ളൂ.

സ്മിത മീനാക്ഷി said...

ബ്ലോഗില്‍ തിരിച്ചെത്തിയതു നന്നായി മാഷേ. . വടക്കും തെക്കുമൊക്കെ പാതിയില്‍ പാതിയായി കാണാന്‍ കഴിയുന്നുണ്ടല്ലോ...

പ്രയാണ്‍ said...

പാതിക്കൊരുപാതിയാവാതെ പറ്റുമോ........
രണ്ടാമത്തേക്കവിത ഞാനുദ്ദേശിച്ചതാണോ മറ്റുള്ളവരുദ്ദേശിച്ചേന്നു നോക്കട്ടെ..........:) തിരിച്ചു വരവ് നന്നായി.....

ശ്രീനാഥന്‍ said...

പ്രിയപ്പെട്ട മുകിൽ,ഭാനൂ,സതീശ്,മുഹമ്മദ് സാഹിബ്,രാംജി,സ്മിത,പ്രയാൺ-വായനക്കും അഭിപ്രായങ്ങൾക്കും, സ്നേഹത്തിനും വളരെ നന്ദി.

സീത* said...

മനുഷ്യനെല്ലാം അവനെ മുൻ‌നിർത്തി ചിന്തിക്കുന്നു... അവന്റെ കണ്ണിലൂടെ ...ചിന്തയിലൂടെ മാത്രം...നല്ലൊരു കുഞ്ഞിക്കവിത...തിരിച്ചു വരവ് ശക്തമായി..അഭിനന്ദനങ്ങൾ...ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ദ്യെവടായിരുന്നു..മാഷെ


ചോരയുടെ ഇടിമിന്നലാൽ
കഥ പകുത്തവനേ..

പിന്നെ
കൊടുങ്ങല്ലൂർ,കടുങ്ങല്ലൂർ,വടക്കാഞ്ചേരി,വടക്കുംഞ്ചേരി,....

അയ്യോ ഇത് വേണ്ട

‘വരൂ..അത്താണിയഞ്ചുണ്ട്,തങ്കമണി നാലും
തിരൂർ ,മുണ്ടൂർ ,അഞ്ചേരിയെന്നിവ മൂന്നും
പേരുകേട്ട പറവൂരുകൾ രണ്ട് ഒപ്പമീ കാട്ടൂരും,
കാരൂരുമൊക്കെ രണ്ടുള്ള മലയാള നാട്ടിലേക്ക്...‘

ശങ്കരനാരായണന്‍ മലപ്പുറം said...

കൊള്ളാം !

ajith said...

ഏറെ വടക്കോട്ട് പോയാല്‍ തെക്കാണെന്ന്....കാലത്തെ രണ്ടായി പകുത്തവന്‍

Sukanya said...

"കോഴിക്കോടും കൊല്ലവും തെക്കും വടക്കും"
ഒന്നാമന്‍ ഓണപ്പൂവ്.

"മനുഷ്യക്കഥയെ രണ്ടായ്‌ പകുത്തവന്‍"
രണ്ടാമന്‍ രാജാവ്.

അംജിത് said...

ഒരുപാതിയ്ക്കൊരു മറുപാതി
മറുപാതിയ്ക്കൊരു മുറിപാതി
മുറിപാതിയിലൊരു തിരിപാകി
തിരിപാകിയതൊരു കതിരായി

ഒരു കുപ്പി പകുത്തു കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു വിദേശിസുഹൃത്ത് ഒരിയ്ക്കല്‍ പറഞ്ഞതാണ് - മൂന്നു വര്‍ഷം കൊണ്ട് കാലത്തെ പകുത്തവന്‍ വെറുമൊരു ചട്ടുകം മാത്രമായിരുന്നു എന്ന്. പറയുന്നത് അനുസരിയ്ക്കാന്‍ മാത്രം അറിയാവുന്ന ചിന്താശേഷി ഇല്ലാത്ത ഒരു ചട്ടുകം. യഥാര്‍ത്ഥത്തില്‍ കാലത്തെ വിഭജിച്ചവര്‍ ചട്ടുകം പിടിച്ച കൈകള്‍ ആയിരുന്നു എന്ന്. ജ്ഞാനസ്നാനപ്പെടുത്തിയ ആള്‍ ആയിരുന്നു എല്ലാത്തിനും പുറകില്‍ നിന്ന സൂത്രധാരന്‍ എന്നൊക്കെ. ആവോ .. ആര്‍ക്കറിയാം. !! പകുത്തെടുത്ത കാലത്തിന്റെ ഇങ്ങേ അറ്റത്ത്‌ ജനിച്ചു ജീവിക്കുന്നവന് ഒന്നും അറിയില്ല .

Haneefa Mohammed said...

വടക്കിന്റെ വടക്ക് നിന്നാലത് തെക്കും,തെക്കിന്റെ തെക്ക് നിന്നാലത് വടക്കുമാവുമല്ലേ മാഷേ?

കവിതകള്‍ നന്നായി

ശ്രീനാഥന്‍ said...

പ്രിയപ്പെട്ട ശ്രീ മുരളീമുകുന്ദൻ,അംജിത്,ഹനീഫ,സുകന്യ,ശങ്കരനാരായണൻ,അജിത്,സീത,മൈഡ്രീംസ്-എല്ലാവർക്കും വായനക്കും അഭിപ്രായങ്ങൾക്കും സ്നേഹത്തിനും നന്ദി!

Kalavallabhan said...

ഒന്നായ ഞാനൊന്നിനെ കൂട്ടിയപ്പോൾ
മൂന്നായി മാറ്റിതീർത്ത നല്ല പാതി
ഒരേ ദിക്കു നോക്കിയുരുന്ന ഞാനിന്ന്
ഒരു ദിക്കുമറിയാതെ കറങ്ങിടുന്നു

അജ്ഞാതവാസം അവസാനിപ്പിച്ചെന്നറിഞ്ഞതിൽ സന്തോഷം

വല്യമ്മായി said...

രണ്ടാമത്തെ മനസ്സിലായില്ല :(

ശ്രീനാഥന്‍ said...

കലാവല്ലഭൻ,വല്യമ്മായി-സന്തോഷം,നന്ദി-രണ്ടാമത്തേത് കൃസ്തുവിനെക്കുറിച്ചാണ്.

മൻസൂർ അബ്ദു ചെറുവാടി said...

എനിക്കും ഒന്നേ പറയാനുള്ളൂ.
ബ്ലോഗില്‍ ശ്രീനാഥന്‍ സാറിനെ വളരെ മിസ്സ്‌ ചെയ്യുന്നു.
കൂടുതല്‍ എഴുതുമല്ലോ.
ഈ രണ്ട് കവിതകളും നന്നായി.
ആശംസകള്‍ .
സ്നേഹപൂര്‍വ്വം
മന്‍സൂര്‍

Anonymous said...

കവിത എന്നു കണ്ടപ്പോള്‍ ഒന്നും മനസ്സിലാവാത്ത എന്തോ ഒന്നായിരിക്കുമെന്നു കരുതി ഭയന്നാണ് വായന തുടങ്ങിയത്. പക്ഷേ ഭയം അസ്ഥാനത്തായി. നല്ല അസ്സലായി മനസ്സിലാവുന്നു. തെക്കരെന്നും വടക്കരെന്നും-കൊള്ളാത്തവര്‍, നല്ലവര്‍-ഉള്ള തിരിവും അസ്ഥാനത്താണെന്നും അനുഭവം. കൊള്ളാത്തവര്‍ വടക്കുമുണ്ട്, കൊള്ളാവുന്നവര്‍ തെക്കുമുണ്ട്!

മൂന്നേ മൂന്നു കൊല്ലം കൊണ്ടു ലോകം മാറ്റിമറിച്ച ആ ശാന്തിസ്വരൂപനായ കരുണാമയനെ എത്ര ആരാധിച്ചാലും മതിവരില്ല. 'സ്‌നേഹം' ആണ് ഏറ്റവും ശക്തിയേറിയ മന്ത്രം എന്ന് നമ്മെ പഠിപ്പിച്ചവന്‍ അവന്‍.

Anonymous said...

I had been trying to post this comment right from the day the poems were posted, but in vain-successful, atlast!

African Mallu said...

ബ്ലോഗ്ഗിലെക്കൊരു തിരിച്ചു വരവ് നന്നായി.
നന്നായിരിക്കുന്നു .

ശ്രീനാഥന്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

പ്രിയപ്പെട്ട മൻസൂർ,ആഫ്രിക്കൻ മല്ലു,മൈത്രേയി- തിരിച്ചു വരാനും നിങ്ങളോടൊക്കെ സം‍വദിക്കാനും കഴിയുന്നതിൽ സന്തോഷമുണ്ട്, വളരെയേറെ. മൈത്രേയി, അതുതന്നെ ഞാൻ ഉദ്ദേശിച്ചത്!

Anonymous said...

തെക്കൊരു പാതിവടക്ക് വടക്കൊരു പാതിത്തെക്ക്...nalla vari. evideyaayirunnu ?

Mohamed Salahudheen said...

ഇപ്പോള്‍ ബി.സിക്ക്‌ ബി.സി.ഇ എന്നും എ.ഡിക്ക്‌ സി.ഇ എന്നും അല്ലേ പറയുന്നത്‌.

ശ്രീനാഥേട്ടാ,
നല്ല വരികള്‍; ചിന്തയെപ്പോലെത്തന്നെ

ശ്രീനാഥന്‍ said...

ഖനനം,സ്വലാഹ്- വളരെ സന്തോഷം വായക്കും അഭിപ്രായത്തിനും. അതെ, ബി.സി.ഇ. ഒക്കെ പുതിയ രീതിയാണ്. എങ്കിലും രണ്ടും ഒരേ വർഷങ്ങളാണല്ലോ.മതപരമായ അടയാളത്തേക്കാൾ, ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും തിരുമുറിവാണല്ലോ കാലത്തിന്റെ ആ പകുക്കൽ.

ശ്രീനാഥന്‍ said...

ഖനനം,സ്വലാഹ്- വളരെ സന്തോഷം വായക്കും അഭിപ്രായത്തിനും. അതെ, ബി.സി.ഇ. ഒക്കെ പുതിയ രീതിയാണ്. എങ്കിലും രണ്ടും ഒരേ വർഷങ്ങളാണല്ലോ.മതപരമായ അടയാളത്തേക്കാൾ, ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും തിരുമുറിവാണല്ലോ കാലത്തിന്റെ ആ പകുക്കൽ.

Echmukutty said...

തിരികെ വന്നിട്ട് ഞാൻ ഈ കവിതകൾ വായിച്ചിട്ട് ഒന്നും എഴുതാതെ പോയി. എഴുതാൻ പറ്റുമായിരുന്നില്ല. അങ്ങനെ ഒരു പരിതസ്ഥിതിയിലായിരുന്നു അപ്പോ....

കവിതകൾ രണ്ടും വളരെ ഇഷ്ടമായി...രണ്ടാമത്തേത് വളരെ ഏറെ..

ഇത്ര നീണ്ട മൌനം വേണ്ടന്ന് പറഞ്ഞാൽ ശ്രീനാഥൻ മാഷ് കേൾക്കുമോ?

ശ്രീനാഥന്‍ said...

എച്ചുമുക്കുട്ടിക്ക് ഇഷ്ടമായതിൽ ഏറെ ഇഷ്ടം. മൌനത്തിന്റെ ഇടവേളകൾ കുറയ്ക്കണമെന്ന് ഞാനും വിചാരിക്കുന്നു.പരിതസ്ഥിതി ഒക്കെ മെച്ചപ്പെട്ടു കാണുമല്ലോ!

Minu Prem said...

നല്ല ചിന്തകള്‍.....

naakila said...

കലര്‍പ്പുകളില്ലാതെ ജീവിതമില്ലല്ലോ
നന്നായി മാഷേ

Rare Rose said...

അങ്ങനെ വീണ്ടുമുഷാറായല്ലേ മാഷേ :)വരികള്‍ക്കൊരു കുഞ്ഞുണ്ണിത്തെളിച്ചം :)

ശ്രീനാഥന്‍ said...

മിനു പ്രേം,അനീഷ്,റോസ്- വളരെ സന്തോഷം,നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

chinthaneeyamaya varikal..... blogil puthiya post.... HERO- PRITHVIRAJINTE PUTHIYA MUKHAM.............. vaayikkane.......

keraladasanunni said...

ശ്രിനാഥന്‍ സാര്‍, തൃശ്ശൂരിനടുത്ത് മുണ്ടൂരുണ്ട്, തിരൂരും. കുഞ്ഞികവിതകള്‍ രണ്ടും ഇഷ്ടപ്പെട്ടു.

ശ്രീനാഥന്‍ said...

ജയരാജ്,ഉണ്ണിയേട്ടാ, സന്തോഷം,നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

ഈ കുട്ടിക്കവിതകള്‍ ഇഷ്ടമായി. ിവിടെ വന്നിട്ടൊരുപാടു നാളായി. ക്ഷമിക്കുക.

MT Manaf said...

നന്നായി...
കിഴക്ക് പടിഞ്ഞാറ് പോയിട്ട് വരാം :)

പി. വിജയകുമാർ said...

തെക്കും വടക്കും ചേരുമ്പോളേ ഒന്നാവുന്നുള്ളു. സമന്വയത്തിന്റെ വഴിക്കേ സത്യം കാണാനാവൂ.
വളരെ നന്നായി, ഈ രചനകൾ.

SASIKUMAR said...

പ്രിയ ശ്രീനാഥൻ, ഇടയ്ക്കിടെ സർഗസാങ്കേതികത്തിൽ വന്നെത്തി നോക്കുമായിരുന്നു. ആറുമാസത്തെയിടവേളയ്ക്കു ശേഷം, ഏപ്രിലിലിട്ട കുരുന്നുകൾ ഇന്നു ഞാൻ കമന്റുകളുൾപ്പെടെ വായിച്ചു.

രണ്ടാമത്തേത് അതി തീവ്രമാണ്‌.കാലത്തെപ്പകുക്കുക,കാലം വിനീതമായി ഉൾക്കൈപ്പഴുതുകളിൽ ഒതുങ്ങി നില്ക്കുക. ജഗദ്ഭക്ഷകനായ ( ബാലചന്ദ്രനോട് കടപ്പാട്) ഒരാൾ മനുഷ്യപുത്രനോടൊപ്പം നടന്നുപോകുക.

കൂടുതൽ എഴുതുമല്ലോ, വായിക്കാൻ താമസിച്ചതിന്‌ വിശദീകരണമില്ല.

mayflowers said...

ഇത്തിരിക്കുഞ്ഞന്‍കവിത ,പക്ഷെ,ഒത്തിരി പറഞ്ഞു.
best wishes..

Promod P P said...

വടക്കോട്ട് നോക്കിയപ്പോൾ
കൈലാസ പർവ്വതം കണ്ടു
തെക്കോട്ട് നോക്കിയപ്പോൾ
ത്രിസമുദ്ര സംഗമം കണ്ടു
കിഴക്കോട്ട് നോക്കിയപ്പോൾ
കണ്ടു വംഗപ്രതാപം
പടിഞ്ഞാറോ
അറബിയുടെ തലക്കെട്ടും..

സ്വന്തം ദിക്ക് എന്തിരടൈ എന്ന് ഒരു തെക്കൻ..

എന്താണുന്നും നിങ്ങൾ ഇങ്ങനെ ഒക്കെ ചോദിക്കണ്? വാളയാറ് ചുരവും വാണിയമ്പാറ പാലവും അട്ടപ്പാടിയും പറമ്പിക്കുളവും ഒക്കെ അല്ലെന്നും നമ്മക്ക് അറിയുന്ന ദിക്കുകൾ.
മാഷ് മുലഞെട്ട് മല കണ്ട് നിർവൃതി കൊണ്ടതല്ലേന്നും..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിക്കുന്നു ഈ കുട്ടിക്കവിത!!
ആശംസകള്‍!!

ശ്രീ said...

കമന്റ് കണ്ട ശേഷമാണ് രണ്ടാമത്തേത് മനസ്സിലായത്
:)

chithrangada said...

sreemaashe,
wish you a very happy new year!!!!!!
and may this year bring more thoughts and words....

പൈമ said...

ha...ha

lekshmi. lachu said...

enikkathra manassilaayillya ..ellaavarude commentum vaaichu..avarokke budhijeevikal aayathukondu ellaam manassilaayi..enikkathillaathathukondu manassilayathum ellya..

Muralee Mukundan , ബിലാത്തിപട്ടണം said...

മാഷെ..
എവിടെയാണിപ്പോൾ..?

ശ്രീ said...

എഴുത്തൊക്കെ നിറുത്തിയോ മാഷേ?

മിനി പി സി said...

അര്‍ത്ഥഗര്‍ഭമായ വരികള്‍ .ഇഷ്ടപ്പെട്ടു.

pravaahiny said...

കൊള്ളാല്ലോ കവിത