Monday, September 5, 2011

പ്രണയജീനുകൾ


ഒരു ജോടി പ്രണയജീനുകളുണ്ട്
എന്റെ ക്രോമസോമിൽ.
ഒന്നിന്റെ പ്രകാശനം
മൃദുലം, സുരഭിലം, അഭിജാതം.
സർവ്വോപരി സാമ്പ്രദായികം.
എങ്കിലും അപരനായ അന്തകജീനിനരികിൽ
പോളിമെറേസുകളണയുന്നതറിഞ്ഞ് *
കിടിലം കൊള്ളുന്ന ജീവനെ
പ്രണയങ്ങളെല്ലാം നശ്വരമെന്ന്
സമാധാനിപ്പിക്കുകയാണ് ഞാൻ.


*Gene expression (ജീൻ പ്രകാശനം- പ്രോട്ടീൻ ഉണ്ടാക്കുന്ന വിദ്യ) commences with an enzyme called RNA polymerase transcribing the coding subsequences of DNA into mRNA.
അപരൻ - allele.

86 comments:

ശ്രീനാഥന്‍ said...

എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഓണാശംസകൾ!

old malayalam songs said...

എന്റെ ഓണാശംസകൾ....

സ്മിത മീനാക്ഷി said...

പ്രണയജീനുകള്‍ .. കൊള്ളാം... ഒടിച്ചു കുത്തിയാല്‍ മുളച്ചു വളരുന്ന സ്റ്റെം സെല്ലുകളാണു പ്രണയത്തിനു എന്നു ഞാന്‍... ഏതു കീമോ തെറാപ്പിയെയും അതിജീവിക്കും എന്നു പണ്ടൊന്നോ ഒരു ഗൌരിനന്ദനക്കവിതയില്‍ വായിച്ചിരുന്നു.

എല്ലാവര്‍ക്കും ഓണമില്ലാ നാട്ടില്‍ നിന്ന് ഓണാശംസകള്‍

പ്രയാണ്‍ said...

ഹോ! തലപുകച്ചു........ :) ഓണാശംസകള്‍ ...........

SHANAVAS said...

ശ്രീനാഥന്‍ സര്‍, ഓണക്കാലത്ത് തന്നെ പ്രണയം തലയ്ക്കു പിടിച്ചു അല്ലെ...ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

സീത* said...

പ്രണയങ്ങൾ അനശ്വരമാകില്ലേ...??? സംശയമാണു..പ്രണയജീനുകൾ കൊള്ളാം..

ഏട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Kalavallabhan said...

നമുക്ക് തത്ക്കാലം ഓണമാഘോഷിക്കാം.
ആ ഒരു ജോഡി ജീനുകൾക്കും ജീനുകളുടെ ഉടമയ്ക്കും ഓണാശംസകൾ.

മൻസൂർ അബ്ദു ചെറുവാടി said...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ശ്രീനാഥന്‍ ഭായ് , സന്തോഷത്തിന്‍റെ , ഐശ്വര്യത്തിന്‍റെ , നന്മയുടെ .

ഭാനു കളരിക്കല്‍ said...

അനശ്വര പ്രണയത്തെ അറിയുകയാണ് ഞാന്‍. :)
ഓണാശംസകളോടെ...

രമേശ്‌ അരൂര്‍ said...

പ്രണയം അനുഭവിക്കുന്നു ജീവിതം എന്ന കാമുകിയിലൂടെ :)
ഓണാശംസകള്‍ ..:)

ചന്ദ്രകാന്തം said...

ഇതിപ്പോ.. 'സര്‍ഗ്ഗസാങ്കേതികം' എന്നതില്‍ നിന്നും സര്‍‌വ്വം സാങ്കേതികം എന്നൊരു മാറ്റിവിളി ആയി.
പ്രണയജീനുകള്‍ ചിരഞ്ജീവികളാവട്ടെ.
മനസ്സുനിറച്ച്‌ ഓണം ഉണ്ടാകട്ടെ.
-ചാന്ദ്‌നി.

Sukanya said...

സാങ്കേതികം google മനസ്സിലാക്കി തന്നു. സര്‍ഗം ഗൂഗിളിന് അന്യം തന്നെ അല്ലെ?

Satheesan OP said...

പ്രണയങ്ങളെല്ലാം നശ്വരമെന്ന് സമാധാനിക്കാം

അംജിത് said...

മൈക്രോ പ്രോസെസ്സര്‍ , കണ്ട്രോള്‍ എഞ്ചിനീയറിംഗ് , കവിത , കഥ ... ഇപ്പൊ ഇതാ ബയോ കെമിസ്ട്രി കവിതയുമായി ഇഴ ചേര്‍ത്തെടുത്തു പുതിയൊരു സൃഷ്ടിയും ... ഗംഭീരം സാര്‍ ..
ഓണാശംസകള്‍

Anonymous said...

അപ്പോ ജീനോമിക്‌സ് കവിതയ്ക്കു വിഷയീഭവിക്കും അല്ലേ?മോഹവും മോഹഭംഗവും ചേര്‍ന്നിരിക്കുന്നു എന്നോ, നന്മയും തിന്മയും തോളോടുതോള്‍ എന്നോ, ആകുമോ ഉദ്ദേശിച്ചത്?അല്ല ,മറ്റെന്തോ കൂടി ആണ്. പക്ഷേ എഴുതാന്‍ അറിയുന്നില്ല. കമന്റ്‌സ് മുഴുവന്‍ വായിച്ചിട്ടും പിടി കിട്ടിയുമില്ല. എന്തായാലും ശാസ്ത്രവും കലയും ഭായി-ഭായി(യ്യോ, അല്ല, ബഹന്‍-ബഹന്‍) എന്ന് കവിതയിലൂടെ തെളിയിച്ചു. കൊള്ളാം.

Anonymous said...

once again,just for follwing up comments!

Muralee Mukundan , ബിലാത്തിപട്ടണം said...

വിത്തില്ലാതെ തനിയെ മുളച്ചുപൊന്തിവരുന്ന ഒരേയൊരു ജീനുകളാണ് ഈ പ്രണയജീനുകൾ കേട്ടൊ മാഷെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...
This comment has been removed by the author.
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിക്കും കവിതക്കും മുന്നില്‍ ഓണാശംസകളുടെ പുഷ്പാര്‍ച്ചന .

റോസാപ്പൂക്കള്‍ said...

ഓണാശംസകൾ!

Manoraj said...

പ്രണയങ്ങളെല്ലാം ക്ഷണികമെന്ന് ഇത് വരെ കേട്ടു. ഇപ്പോള്‍ അത് നശ്വരമെന്നും.. കൊള്ളാം. കൂടുതല്‍ വിലയിരുത്തുവാന്‍ അത്ര വശമില്ല മാഷേ.. ഓണാശംസകള്‍.

Anil cheleri kumaran said...

ഓണാശംസകൾ..!

African Mallu said...

ലിങ്കങ്ങളെ തിരിക്കുന്നത് ക്രോമോസോമുകള്‍ ...അങ്ങിനെ നോക്കുമ്പോള്‍ പ്രണയങ്ങളെല്ലാം നശ്വരം .

Echmukutty said...

സാങ്കേതികമായ പ്രണയം! അങ്ങനെയുമാവാം..എന്തായാലും പ്രണയമാണല്ലോ. എന്നാലും ആദ്യ വായനയിൽ പ്രീഡിഗ്രിയ്ക്ക് പഠിച്ച ബോട്ടണിയും സുവോളജിയും വരച്ചു കൂട്ടിയ റെക്കോർഡുകളും എല്ലാം ഓർമ്മിച്ചു.....

നല്ലൊരു ഓണക്കാലം ആശംസിയ്ക്കുന്നു.

മുകിൽ said...

എങ്കിലും ഒരു സംതുലനം ഉണ്ടല്ലോ.. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഓണാശംസകൾ.

siya said...

ശ്രീ മാഷ് ..ഓണക്കാലം ആയപ്പോള്‍ പ്രണയം പിന്നെയും തലപൊക്കി എന്ന് തോനുന്നു ....
സാരമില്ല ട്ടോ ..
ശ്രീ ശൈലത്തില്‍ എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു ...

Unknown said...

ഓണാശംസകള്‍!!!

ടിന്റുമോന്‍ said...

കവിത കൊള്ളാം ....ഓണാശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

പ്രണയജീനുകള്‍ ഇഷ്ടപ്പെട്ടു. മാഷിനും കുടുംബത്തിനും ഓണാശംസകള്‍

Rare Rose said...

ജനറ്റിക്സിലും വിരിയും കവിത അല്ലേ മാഷേ?
സര്‍ഗ്ഗസാങ്കേതികം തന്നെ !

ഗുണങ്ങള്‍ തുറന്നു കാട്ടും പ്രകട ജീനും,സ്വഭാവങ്ങളടക്കിപ്പിടിക്കും റെസസ്സീവ് ജീനും.ഇത്തരം തരം തിരിവും,ക്രോമസോം സൂത്രപ്പണികളുമെല്ലാം ബയോളജി ക്ലാസ്സുകളില്‍ രസിച്ചിരുന്ന് കേട്ടയോര്‍മ്മയുണ്ട്.എങ്കിലും മിക്കതും മനസ്സീന്ന് മാഞ്ഞു പോയല്ലോന്ന് കവിത കണ്ടപ്പോള്‍ സങ്കടം :(

അതെല്ലാമിങ്ങനെ പ്രണയാകുലതകളായി മാറുന്നത് കാണാനും ഭംഗി..
അന്തകനുണര്‍ന്നാലും പരസ്പരം വിഘടിച്ചും,ആവര്‍ത്തിച്ചും,കൂടിക്കലര്‍ന്നും മറ്റൊരാളിലേക്ക് പങ്കു വെച്ചു പുതിയതൊന്നുണ്ടാകുമ്പോള്‍ വീണ്ടും വിരിയാതെ വയ്യല്ലോ പ്രണയത്തിന്റെ മൃദുലതക്ക്..

അനാഗതശ്മശ്രു said...

അപരൻ - allele. prayogam

ishtamaayi..Blessy's pRaNayam kando?

ONAM Greetings to you all

കുഞ്ഞൂസ് (Kunjuss) said...

ഈ പ്രണയ കവിത കൊള്ളാലോ മാഷേ...

വരാന്‍ വൈകിയെന്നറിയാം, എന്നാലും എന്റെയും ഓണാശംസകള്‍ ...!

ശ്രീനാഥന്‍ said...

അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി, സ്നേഹം.
ഇന്ന്‍ തിരുവോണം. എല്ലാവര്‍ക്കും ഒന്ന് കൂടി നല്ലോരോണം ആശംസിക്കുന്നു.
@ അനാഗത - ' പ്രണയം' കണ്ടിരുന്നു. ഇഷ്ടപ്പെട്ടിരുന്നു.
സ്നേഹപൂര്‍വ്വം
ശ്രീ നാഥന്‍

വിമൽ said...

ഗുരുജി...
കൊള്ളാമീ....പ്രണയസാങ്കേതികം....
ഓണാശംസകൾ....

jyo.mds said...

23-മത്തെ ജോഡിയിലാവുമല്ലേ പ്രണയ ജീനുകള്‍-ആലോചിച്ച് തല പുകഞ്ഞു.

mayflowers said...

വൈകിയാണെങ്കിലും ഓണാശംസകള്‍..

Unknown said...

“സര്‍‌വ്വം സാങ്കേതികം” തന്നെ!!

ഓണാശംസകള്‍, ഹേ, തലപുകയ്ക്കേണ്ട മാഷെ, എന്നും ഓണം തന്നെ, മനസ്സില്‍, ഹ്ഹ്ഹി!!

ചിത്ര said...

hitech aanallo..:)
onamokke kemam ayo?

ശങ്കരനാരായണന്‍ മലപ്പുറം said...

HAPPY ARREAR ONAASAMSAKAL!

K@nn(())raan*خلي ولي said...

പ്രണയങ്ങളെല്ലാം നശ്വരം എന്ന് സമ്മതിച്ചല്ലോ.. സന്തോഷം ശ്രീ ഭായ്‌.

A said...

പ്രണയത്തിന്റെ ജനിതകം പറഞ്ഞു തരുന്ന നല്ല വരികള്‍
നല്ല കവിത.

ശ്രീനാഥന്‍ said...

വിമൽ,ജ്യോ, രാമൊഴി, കണ്ണൂരാൻ, സലാം, ശങ്കരനാരായണൻ, നിശാസുരഭി,മെയ്പ്പൂക്കൾ - എല്ലാവർക്കും നന്ദി. സന്തോഷം.

Yasmin NK said...

ഞാനിവിടെ ആദ്യായാണു. ഏതോ ഒരു കമന്റിന്റെ വഴി പിടിച്ച് വന്നതാണു.
പ്രണയം; കാലത്തിനും പ്രായത്തിനും ഒക്കെ അതീതമാണെന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം. കുറഞ്ഞപക്ഷം എന്റെയുള്ളിലെ പ്രണയമെങ്കിലും അങ്ങനെയാവണമെന്നാണു എനിക്ക്..

ആശംസകളോടേ..

ശ്രീനാഥന്‍ said...

മുല്ല, സന്തോഷം. പ്രണയത്തിലുള്ള വിശ്വാസം മുല്ലയെ രക്ഷിക്കട്ടെ!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

MY PRESENT

നിരഞ്ജന്‍.ടി.ജി said...

പ്രണയത്തിന്റെ ഡബിൾ ഹെലിക്സിൽ കുറച്ചുനേരം തലയിട്ടിരുന്നു..പുതുജീനുകൾ തളിർത്തുകൊണ്ടേയിരിക്കട്ടെ.. :-)

Raveena Raveendran said...

ഇരുട്ടും വെളിച്ചവും പോലെയാണോ ...?

ശ്രീനാഥന്‍ said...

പ്രദീപ്-നന്ദി. നിരഞ്ജൻ- ആശംസകൾ സ്വീ രിച്ചിരിക്കുന്നു. രവീണാ- ഏതാണ്ടങ്ങനെനെയൊക്കെ തന്നെ. സന്തോഷം.

ഭാനു കളരിക്കല്‍ said...

ഒരു പുതിയ പോസ്റ്റ് വേണം മാഷേ.

Typist | എഴുത്തുകാരി said...

ഓണം കഴിഞ്ഞു, എന്നാലും ആശംസകൾ.

jiya | ജിയാസു. said...

കിടിലൻ...!!

SASIKUMAR said...

തുടിപ്പിന്റെ സൂക്ഷ്മതലങ്ങൾക്കിടയിൽ കവിതയുടെ വ്യാപാരം. പരിണാമപ്പെടുന്ന പ്രണയം.ശ്രീനാഥൻ നന്നായി, ഈ ചിന്ത. വൈകിപ്പോയ വായന പൊറുക്കുക.

Anees Hassan said...

പ്രണയത്തിന്റെ പിരിയാന്‍ ഗോവണി

ശ്രീനാഥന്‍ said...

എഴുത്തുകാരി,ജിയാസു,ശശികുമാർ,അനീസ്- സന്തോഷം, നന്ദി.

Unknown said...

ishtaayi ee pranaya-genes!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal........

കല്‍ക്കി. said...

ശ്രീ,
ഇവിടെ ഞങ്ങളുടെ ഓണം ഇന്നലെ ആയിരുന്നു . അപ്പോള്‍ വൈകിയ ഓണ ആശംസകള്‍.
തുടര്‍ന്നും ഇവിടൊക്കെ കാണാം.

Mohamed Salahudheen said...

'പ്രണയങ്ങളെല്ലാം നശ്വരമെന്ന്
സമാധാനിപ്പിക്കുകയാണ് ഞാൻ.'



Thanks with prayers,

ശങ്കരനാരായണന്‍ മലപ്പുറം said...

താമസമെന്തേ എഴുതാന്‍?

naakila said...

പ്രണയജീനുകൾ

ഗീത said...

ആ നല്ല ജീൻ തന്നെ ഡോമിനേറ്റ് ചെയ്യട്ടേ.
ഈ സാങ്കേതികസർഗാത്മകത ഉഗ്രൻ !!!

MINI.M.B said...

പുതിയ ആശയം, പ്രണയം.

Promod P P said...

പ്രണയം ..സരംഗിയിലെ ഒടിഞ്ഞ കമ്പികളും സാവേരിയിലെ ഇടറിയ സ്വരസ്ഥാനവുമാണെന്ന് പറഞ്ഞ കവിയെ ഓർത്ത് പോകുന്നു..

എനിക്ക് തോന്നിയത് പ്രണയം ആളൊഴിഞ്ഞ ഇടനാഴിയുടെ മച്ചിൽ നെടുകേയും കുറുകേയും കെട്ടിയ എട്ടുകാലി വലയാണെന്നാണ്..
ഇയ്യിടെ നന്ദനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. മർമ്മങ്ങൾ 64 ആണെങ്കിൽ പ്രണയിച്ചാൽ അവൾ 128 എണ്ണം കാണിച്ച് തരും” എന്ന്.. എന്തിരോ എന്തോ

(പോസ്റ്റ് കാണാൻ വൈകി.. ക്ഷമാപണം)

Umesh Pilicode said...

ഇനിയിപ്പോ ആശംസിക്കാന്‍ ഓണം ഇല്ല ... പുതുവര്‍ഷം ആശംസിക്കാം..


നല്ല പോസ്റ്റ്‌

ജയരാജ്‌മുരുക്കുംപുഴ said...

pls visit my blog and support a serious issue.............

പട്ടേപ്പാടം റാംജി said...

ഞാന്‍ കുറച്ചു നാള്‍ നാട്ടില്‍ ആയിരുന്നു. അതാണ്‌ വൈകിയത്‌.
പ്രണയത്തിലെ ജീനുകള്‍

ഗീത said...

കുറേത്തവണയായി വന്നു നോക്കുന്നു. പുതിയ സർഗ്ഗസാങ്കേതികതയൊന്നുമില്ലേ?

അനശ്വര said...

അനശ്വരമെന്ന് കരുതിയിരുന്ന പ്റണയ സങ്കല്പത്തിനും യാത്രാമൊഴി..പ്രണയവും നശ്വരം..ഒടുവില്‍ ഈ അനശ്വരമായത് അനശ്വര മാത്രമാവ്വൊ?...

വരയും വരിയും : സിബു നൂറനാട് said...

പ്രണയജീനുകള്‍ നീണാള്‍ വാഴട്ടെ!!
മാഷേ എന്തൊക്കെയാ വിശേഷം?

കുസുമം ആര്‍ പുന്നപ്ര said...

ഇവിടം ഇപ്പോള്‍ നിഷ്ക്രിയമായോ...എന്‍റ പുതുവത്സരാശംസകള്‍

TPShukooR said...

ശാസ്ത്ര കവിത ഇഷ്ടപ്പെട്ടു.

Unknown said...

കുറച്ചേറെ ബ്ലോഗേര്‍സ് ഒന്നും മിണ്ടാതെയായിട്ട്ണ്ട് അല്ലേ :)
ഹ് മം!

Admin said...

പ്രണയത്തിന് പുതിയ നിര്‍വ്വചനം? കൊള്ളാം.. ഇഷ്ടപ്പെട്ടു.

Mohiyudheen MP said...

ഇതാണ് കവിത, ചെറിയ വരികളിൽ വലിയ ചിന്തകൾ ! ആശംസകൾ ഭായ്

K@nn(())raan*خلي ولي said...

ഓണം കഴിഞ്ഞു
വിഷു പിന്നേം കഴിഞ്ഞു
പെരുന്നാള്‍ രണ്ടും അന്നേ കഴിഞ്ഞു
ബിരിയാണിയുടെ രുചി പോലും മാഞ്ഞു
മാഷ്‌ ഇപ്പോഴും പോസ്റ്റ്‌ ഇടാതെ മുങ്ങിനടക്കുന്നു!

മര്യാദയ്ക്ക് മടി മാറ്റി വല്ലതും എഴുതുന്നതാ ബുദ്ധി!
(വേഗം നല്ലൊരു പോസ്റ്റുമായി വരൂ)

ശങ്കരനാരായണന്‍ മലപ്പുറം said...

പിന്നീടൊന്നും മിണ്ടാത്തതെന്ത്‌ ?

Admin said...

പ്രണയ ജീനുകള്‍ കൊള്ളാം.

Echmukutty said...

ഞാൻ ഇടയ്ക്ക് വന്നു നോക്കും.ഒന്നും എഴുതാറില്ലല്ലോ. എന്തെങ്കിലും എഴുതൂ, പ്ല്ലീസ്

Ronald James said...

പ്രണയത്തിന്‍റെ ജൈവഭാഷ ഇഷ്ട്ടപ്പെട്ടു...

Admin said...

ആശംസകള്‍.. പ്രണയ ജീനുകള്‍ക്ക്.

Rare Rose said...

ഞാന്‍ ബ്ലോഗില്‍ കാലു കുത്തിയിട്ട് നാള്‍ കുറേയായി.അതോണ്ടൊന്ന് വന്ന് നോക്കിയതാ.അപ്പോള്‍ ദേ മാഷിന്റെ സ്ഥിതിയതിലും കഷ്ടം! :(
തിരക്കിനിടയിലെ എത്ര കുഞ്ഞ് വാക്കനക്കങ്ങളായാലും സാരമില്ല..എന്തെങ്കിലും എഴുതൂ മാഷേ..

ശ്രീനാഥന്‍ said...

എല്ലാ അ ന്വേഷണങ്ങൾക്കും സ്നേഹത്തിനും നന്ദി. അധികം താമസിക്കാതെ എന്തെങ്കിലും എഴുതാം (പറ്റാഞ്ഞിട്ടാണ്)

ശ്രീനാഥന്‍ said...

എല്ലാ അ ന്വേഷണങ്ങൾക്കും സ്നേഹത്തിനും നന്ദി. അധികം താമസിക്കാതെ എന്തെങ്കിലും എഴുതാം (പറ്റാഞ്ഞിട്ടാണ്)

Mohamed Salahudheen said...

Science of love!

Thanks

pallavi said...

ishtaayi..

Rare Rose said...

ഓണാശംസകൾ മാഷിനും,കുടുംബത്തിനും :)