Saturday, November 13, 2010

സൗഭാഗ്യവാൻ

ഇരുളൊരു ചിമിഴു പിളർന്നിട്ടുയരെ,

തുറുമിഴി പൊട്ടിച്ചലറിവിളിച്ചൊരു

കൊച്ചു വെളിച്ചം, ഒരു നിലവിളിയായ്

വീണു പിടഞ്ഞു മരിക്കെ,

വ്യഥയൊരു കോണിൽ ചൊരിയെ,

ഞാനെൻ ലോലിതയൊത്ത്,

തിരയെണ്ണുന്ന തിരക്കിൽ

നാണം കെട്ടൊരു കൊച്ചു തമാശ പറഞ്ഞു ചിരിക്കും.

നിരത്തു വക്കിലെ നീളും ദുരിതം കുത്തിക്കയറും കണ്ണുകൾ

കറുത്ത റിബണാൽ കെട്ടും ഞാൻ

കടത്തിൽ വാങ്ങിയ മോടികളുലയാതോടിപ്പോകും.

നീണ്ടു വരുന്നൊരു ചുവന്ന പാട്ടിൻ വരികളടയ്ക്കാൻ

ചെവിയറിയാതെ പഞ്ഞികൾ വെച്ചു മറക്കും.

നൊമ്പരമോർമ്മകൾ കോച്ചിവലിച്ചു തരാതെയിരിക്കാൻ

തൊലിയിൽ കുഷ്ഠം വാരി നിറയ്ക്കും.

പ്രിയരേ, പലരും പലവുരു പലതായ് ചെയ്തത്

കൈയ്യറിയാതെ, മെയ്യറിയാതെ മനമറിയാതെ നടത്തും.

പിന്നെ,

വിജയശ്രീലാളിതനായി, ഗജകേസരി യോഗത്തോടെ

ഇത്തിരിയെൻ വട്ടത്തിൽ ഞാൻ ചുണ്ടറിയാതെ വിതുമ്പും

ഞാൻ, കണ്ണറിയാതെ നിറയ്ക്കും

ഒടുവിൽ,

ശൂന്യത, ശൂന്യത, ശൂന്യത മാത്രം!

53 comments:

ഒഴാക്കന്‍. said...

ശൂന്യത, ശൂന്യത മാത്രം..
അതെ ജീവിതമേ ഒരു ശൂന്യത

പ്രയാണ്‍ said...

കുറ്റബോധം............? എല്ലാത്തിനും കൂടി ഈയൊരു വിതുമ്പല്‍ മതിയായിരിക്കുമല്ലെ പ്രായശ്ചിത്തമായി...........:)

ചാണ്ടിച്ചൻ said...

മാഷേ...ആരാണീ ലോലിത?? സ്റ്റാന്‍ലി കുബ്രിക്കിന്റെ ലോലിതയാണോ???

pournami said...

sho mashey entha prashanam counselling vendi varummo??
JUST JOKING... കോച്ചിവലിച്ചു തരാതെയിരിക്കാൻ തൊലിയിൽ കുഷ്ഠം വാരി നിറയ്ക്കും പ്രിയരേ. പ്രിയരേ, പലരും പലവുരു പലതായ് ചെയ്തത് കൈയ്യറിയാതെ, മെയ്യറിയാതെ മനമറിയാതെ നടത്തും. പിന്നെ, GOOD LINES

Wash'Allan JK | വഷളന്‍ ജേക്കെ said...

ഇനി കുറച്ചു സമയം മാത്രം... ശൂന്യതയെത്തും മുമ്പേ, സാഹോദര്യവും പ്രതികരണശേഷിയും പണയം വച്ച് നമുക്ക് ഇരുട്ടിന്റെ നിരത്തില്‍ ആടിപ്പാടാം... നിര്‍വികാരതയുടെ കുപ്പായക്കീശയിട്ട ഉന്മാദത്തിന്റെ മധുര ചഷകം മോന്തി തുള്ളിത്തുടിക്കാം.

അസ്ഥിവാരമില്ലാത്ത പ്രകടിപ്പിന്റെ കണ്ണാടി ഗോപുരത്തിലെ മനുഷ്യാ, റിബണ്‍ കെട്ടിയ കണ്ണിലെ നിസ്സംഗതയാണ് നിനക്ക് നല്ലത്.

പട്ടേപ്പാടം റാംജി said...

പ്രകടിപ്പിക്കല്‍ മാത്രമായിത്തീരുന്ന മനുഷ്യത്വം..

Vayady said...

വാക്കുകളും അർത്ഥങ്ങളും ചേർന്നുണ്ടാക്കുന്ന ഒരു ശൂന്യത കവിതയിൽ നിറഞ്ഞു നില്‍ക്കുന്നു. ആ ശൂന്യത എന്റെ മനസ്സിലേയ്ക്കും പടര്‍‌ന്നു.

ചിന്തിപ്പിക്കുന്ന വാക്കുകള്‍‍. അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ എത്തിനോട്ടം എന്തായാലും കലക്കീട്ടാ ..മാഷെ ഒരു കപട മാന്ത്രികനേപ്പോൽ കറുത്തറിബ്ബണാൽ കണ്ണൂകെട്ടി ഒന്നും കാണുന്നില്ലെന്ന് മറ്റുള്ളവരെ മാത്രം ധരിപ്പിച്ച്,എല്ലാം പ്രകടനങ്ങളിൽ മാത്രം കാണിച്ച് വെറൂം ശൂന്യരായ സൌഭാഗ്യവാന്മാർ ...!

ശ്രീനാഥന്‍ said...

ഒഴാക്കൻ,പ്രയാൺ,ചാണ്ടിക്കുഞ്ഞ്,പൌർണ്ണമി,ജെ കെ,റാംജി,വായാടി,മുരളീമുകുന്ദൻ- എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ചാണ്ടിക്കുഞ്ഞേ, കുബ്രിക്കിന്റെ ലോലീറ്റ തന്നെ, എന്റെ മനസ്സിൽ ആ ചിത്രത്തിന് ആധാരമായ നബക്കോവിന്റെ നോവലിലെ ലൊലീറ്റയായിരുന്നെന്നു മാത്രം, തിരിച്ചറിഞ്ഞതിൽ സന്തോഷം. പൌർണ്ണമിയേ, കൌൺസിലിങ് ഒഴിവാക്കാനാണ് നിങ്ങളോടൊക്കെ മിണ്ടീം പറഞ്ഞും ഇരിക്കുന്നേ, ഇത് നിർത്തിയാൽ കൌൺസിലിങ്ങിന് പൌർണ്ണമിക്കരികിലെത്തേണ്ടി വന്നേക്കും!

Anees Hassan said...

ഒടുവിൽ,
ശൂന്യത, ശൂന്യത, ശൂന്യത മാത്രം

u said it

mayflowers said...

പതിവ് പോലെ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത് എഴുത്തുകാരന്റെ സഹൃദയത്വം..

ഭാവുകങ്ങള്‍..

Unknown said...
This comment has been removed by the author.
Unknown said...

കവിത തീര്‍ത്തും തലയില്‍ കയറിയില്ലന്നെ, ലോലിതയാരാ? ചാണ്ടിക്കുഞ്ഞ് ചോദിച്ച പോലെ..?

എങ്കില്‍ അവളെ അറിയില്ല!

Unknown said...

മറുപടി കണ്ടില്ലായിരുന്നു, അതവള്‍ തന്നെയായിരുന്നല്ലെ!

ഭാനു കളരിക്കല്‍ said...

പൊള്ളുന്ന വര്‍ത്തമാനത്തില്‍ നിന്നും ഒളിച്ചോടുകയും പിന്നീട് അതോര്‍ത്ത് വിതുമ്പുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യനെ ഈ കവിത വരച്ചു വെച്ചിരിക്കുന്നു. നന്നായിരിക്കുന്നു മാഷെ.

Rare Rose said...

നല്ല വരികള്‍ മാഷേ..

കറുത്ത തിരശ്ശീലയാല്‍ മൂടിയ കണ്ണുകളില്‍,ഹൃദയത്തില്‍, അങ്ങനെയൊരിടത്തു പോലും ചുറ്റും കാണുന്ന പകിട്ടില്ലാത്ത ലോകത്തിന്റെ തുടിപ്പുകള്‍ കടന്നു വരരുതെന്ന സ്വാര്‍ത്ഥത.എല്ലാരും ഇപ്പോഴങ്ങനെയാവുന്നു.ആവാനിരിക്കുന്നു..

എന്നാലും നിശ്ശബ്ദമായി ഹൃദയം ചിലരെ വേദനിപ്പിച്ചു കൊണ്ടിരിക്കും.നടന്നെത്തിയത് ശൂന്യതയിലേക്കെന്ന് ഓര്‍മ്മിപ്പിക്കും.അവരെയും ദുര്‍ബ്ബലഹൃദയരെന്നു മുദ്ര കുത്തി തിരിഞ്ഞു നോക്കാതെ മുന്നിട്ടു നടക്കാനാണെല്ലാവരും ശ്രമിക്കുക..

ജൂണ്‍ said...

എന്തൊക്കെയോ വേലത്തരങ്ങള്‍ കാണിച്ചു ഒരുപാട് സൌഭാഗ്യങ്ങള്‍ നേടിയാലും ഒടുവില്‍ ശൂന്യത മാത്രമാണ് അല്ലെ...

രമേശ്‌ അരൂര്‍ said...

അതിഭാവുകത്വമല്ല ;
തുള്ളല്‍ ക്കവിതകളുടെ താളവും ചങ്ങമ്പുഴ ക്കവിതകളുടെ ലയവും
അയ്യപ്പ പ്പണിക്കര്‍ കവിതകളുടെ സൌന്ദര്യാത്മകതയും
എന്‍ വി കൃഷ്ണവാര്യരുടെ
ആധുനികത്വവും ...പിന്നെയും എന്തൊക്കെയോ ..കൊള്ളാം മാഷേ ..എന്നാലും പറയു ..ആരാണവള്‍ ? ഈ ലോലിത ?

jyo.mds said...

നന്നായിരിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം,എല്ലാം ഒരു ശൂന്യത തന്നെയാണല്ലൊ

ഹാപ്പി ബാച്ചിലേഴ്സ് said...

മാഷേ നന്നായിരിക്കുന്നു.
മധ്യവയസ്ക്കനായ പ്രോഫസ്സരുടെ മനസ്സിലാക്കിയ stanly കുബ്രിക്കിന്റെ ലോലിതയെ ഡൌണ്‍ലോഡ് ചെയ്തു വച്ചിട്ടുണ്ട്. കാണാന്‍ സമയം കിട്ടിയില്ല.

ശ്രീനാഥന്‍ said...

അനീസ്, മെയ്ഫ്ലവേർസ്,റോസ്,
ജൂൺ,ഹാപ്പീസ്,
നിശാസുരഭി,രമേശ്,ജ്യോ,
കുസുമം,സോണാ,ഭാനൂ
--എല്ലാവർക്കും വളരെ വളരെ നന്ദി വായിച്ചതിന്, കവിത ആസ്വദിച്ചതിന്, നല്ല വാക്ക് പറഞ്ഞതിന്.

*രമേശ് പറഞ്ഞത് അതിശയോക്തി ആണെന്നു പറഞ്ഞാൽ അത് ന്യൂനോക്തിയായിപ്പോകും. *പിന്നെയെല്ലാരുമീ ലോലിതയെ അന്വേഷിച്ചു ബുദ്ധിമുട്ടേണ്ട, ആ കൊച്ച് കടലാസിലും (നബക്കോവ്) ചിത്രത്തിലും ( സ്റ്റാന്ലിയ കുബ്രിക്) മാത്രമേ ഉള്ളു. കവിതയിലെ ഞാൻ ഞാനല്ലെന്ന് ബാലചന്ദ്രൻ പണ്ടു പറഞ്ഞ കാര്യവും ദയവായി(!) ഓർക്കുമല്ലോ?

സ്മിത മീനാക്ഷി said...

ശൂന്യതയിലേയ്ക്കു തള്ളിക്കയറുന്നില്ലേ പിന്നെയുമെന്തൊക്കെയോ...? കവിതയിലെ ഞാന്‍ ഞാനല്ലാതാകുമ്പൊഴും തനിച്ചൊരു ഞാന്‍ എവിടെയൊ ഒളിക്കുന്നില്ലേ?

മൻസൂർ അബ്ദു ചെറുവാടി said...

നല്ലൊരു സൃഷ്ടി.
ആശംസകള്‍ ശ്രീനാഥന്‍

അനസ് ഉസ്മാന്‍ said...

മാഷേ, ഇഷ്ടമായി ഒരുപാട്.

കണ്ണീരും വ്യാജമാണെന്നും തന്നോടു തന്നെയും കള്ളം പറയുകയാണെന്നും പലപ്പോഴും തോന്നാറുണ്ട്.

അതാണല്ലോ മനുഷ്യന്‍!!!

Echmukutty said...

കവിത ഇഷ്ടപ്പെട്ടു.
കണ്ണീര് ഉള്ളതാണോ എന്ന് എനിയ്ക്ക് സംശയം വരാറുണ്ടെന്ന് മാത്രം.
കുത്തുന്ന വരികൾ.

ശ്രീ said...

ശരിയാണ്, അവസാനം ശൂന്യത മാത്രം

Anonymous said...

മനഃപൂര്‍വ്വം ചുറ്റുപാടുകളില്‍ നിന്നൊളിച്ചോടുക, എന്നിട്ടു ഞാനൊന്നും കണ്ടില്ല കേട്ടില്ല എന്നു നിനച്ച് സ്വയം സമാധാനിച്ച് വിഢ്ഢി സ്വര്‍ഗ്ഗത്തില്‍ കഴിയുക, അതാവുമോ ഉദ്ദേശിച്ചത്? എനിക്കും അറിയാം ഒരു ലോലിതയെ, ഡി.എച്ച്. ലോറന്‍സിന്റെ നിരോധിക്കപ്പെട്ട ലോലിതയെ.

വരികള്‍ ഇഷ്ടപ്പെട്ടു വളരെ.

ശ്രീനാഥന്‍ said...

സ്മിത,എച്ചുംകുട്ടി,അനസ്,മൈത്രേയി,ചെറുവാടി,ശ്രീ - എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും. സ്മിത-സത്യം, ഇതിലെവിടെയോ ഞാനുണ്ട്, മുഴുവനായിട്ടല്ലെങ്കിലും. മൈത്രേയി- അതു തന്നെ, അയാൾ നൊമ്പരപ്പെടുന്നെന്നു മാത്രം! കണ്ണീരുമുണ്ട് എച്ചു, മനുഷ്യനെ അത്രയൊക്കെ വിശ്വസിക്കാം!

ഹരീഷ് തൊടുപുഴ said...

പക്വതാപൂർണ്ണമായ എഴുത്ത്..

Anonymous said...

വാക്കുകള്‍ ചിന്തനീയം..ഒടുവിലത്തെ ആ ശൂന്യത എന്റെ മനസ്സിനേയും കാര്‍ന്നു തിന്നുന്നു

വേണുഗോപാല്‍ ജീ said...

കാച്ചി കുറുക്കി എഴുതിയ ഇത് നന്നായിരിക്കുന്നു.

ചിത്ര said...

താളമുണ്ട്, അര്‍ത്ഥവും..

ചിത്ര said...
This comment has been removed by the author.
Promod P P said...

വായിക്കാൻ ഒരു “കുറത്തിയുടെ“ താളം ഒക്കെ ഉണ്ടെങ്കിലും കവിത നിരാശപ്പെടുത്തി

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

ജയരാജ്‌മുരുക്കുംപുഴ said...

jeevitham shoonyamalla, kannu thurannu nokkoo nammalokke aduthille....... aashamsakal.......

chithrangada said...

ശ്രീമാഷേ ,ഒടുവില് ശൂന്യത !
ആണോ ?
നല്ല വരികള് .വളരെ നന്നായി !
പിന്നെ 'ലോലിത 'ഒരു സ്വപ്നമാണോ ?
ആഗ്രഹമാണോ ?അതോ ആരുടെയങ്കിലും
യാധാര്ത്ധ്യമാണോ ?(just joking !)
സ്വയമുണ്ടാക്കിയ ഒരു തുരുത്തില്
ഒന്നുമറിയാതെ ആനന്ദിക്ക്യ...........
പുറത്ത് എത്തി നോക്കണോ ?

ശ്രീനാഥന്‍ said...

തഥാഗതനെ നിരാശപ്പെടുത്തിയതിൽ നിരാശയുമുണ്ട്! ചിത്രാ- ഇടത്തരക്കാരിൽ ഏറെപ്പേർ ഇങ്ങനെയാണ്! ഹരീഷ്, ശ്രീദേവി,രാമൊഴി,വേണു, ചിത്ര, ജയരാജ്, കുമാരൻ, തഥാഗതാ- വളരെ നന്ദി, സ്നേഹം.

M.R.Anilan -എം. ആര്‍.അനിലന്‍ said...

അയ്യപ്പപ്പണിയ്ക്കരു കാരണം എനിയ്ക്കങ്ങ് തൃപ്തി വന്നില്ല. എങ്കിലും താളമസ്തമിക്കുന്ന സന്ധ്യയിൽ താളമുള്ളൊരു ചുവട് വെയ്പ് ആനന്ദകരമാകുന്നു... നന്ദി... പഴയ കനലൊക്കെ ആളാൻ തുടങ്ങട്ടെ.... പിന്നെ കവിതയിലെ ഞാൻ ഞാനല്ല, എന്നെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഞാനാണ്‌ ട്ടോ

ഹംസ said...

ഒടുവില്‍ ശൂന്യത മാത്രം .......

കവിതയെ വിലയിരുത്താന്‍ അറിയില്ല.... വായിച്ചപ്പോള്‍ നന്നായിരിക്കുന്നു എന്ന് മനസ്സ് പറഞ്ഞു .

Mohamed Salahudheen said...

ശൂന്യത, ശൂന്യതമാത്രം.

നന്ദി

ശ്രീനാഥന്‍ said...

അനിൽജി, ഹംസ, സലാഹ്-സന്തോഷം, നന്ദി. ശരി യാണ് ആ ഒളിപ്പിച്ചുവച്ചിരിക്കുന്നതിനെക്കുറിച്ചു പറഞ്ഞത്- താളബദ്ധമാകരുത് കവിതയെന്ന് പറയുന്നത് താളബദ്ധമാകണമെന്നു പറയും പോലെ ഒരു ശാഠ്യമാണല്ലോ.

Umesh Pilicode said...

ആശംസകള്‍

MOIDEEN ANGADIMUGAR said...

പ്രിയരേ, പലരും പലവുരു പലതായ് ചെയ്തത്
കൈയ്യറിയാതെ, മെയ്യറിയാതെ മനമറിയാതെ നടത്തും.

മുകിൽ said...

വേഷങ്ങൾ, നടനം.. എങ്കിലും സ്വന്തം കണ്ണാടിയിലേക്ക് ഇടയ്ക്കു തുറിച്ചുനോക്കാതിരിക്കാൻ വയ്യ!
നന്നായിരിക്കുന്നു.

ശ്രീനാഥന്‍ said...

ഉമേഷ്,മൊയ്തീൻ,മുകിൽ-നന്ദി,സ്നേഹം!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നാനാര്‍ത്ഥങ്ങള്‍ ഉള്ള ഒരു നല്ല കവിത..

M.R.Anilan -എം. ആര്‍.അനിലന്‍ said...

മഷേ, താളം പാടില്ലെന്ന് ശാഠ്യമില്ലെനിയ്ക്ക് ... ഞാൻ പറഞ്ഞത് കവിതയുടെ മൂഡിനെപ്പറ്റിമാത്രമാണ്‌ ട്ടോ.. അതിലൊരു പണിക്കർ ടച്ച് വന്നെന്നേ ധ്വനിയുള്ളു... പിന്നെ anilkumaremmaar@gmail.com -l ഒന്നു മെസ്സേജ് ചെയ്യണം മറ്റ് വഴിയില്ലാഞ്ഞിട്ടാണിവിടെ അഭ്യർത്ഥന

naakila said...

ഒടുവിൽ,
ശൂന്യത, ശൂന്യത, ശൂന്യത മാത്രം!

ഇതിലുമേറെ ലളിതമായെങ്ങനെ...

ശ്രീനാഥന്‍ said...

ആറങ്ങോട്ടുകര, അനിൽ, anish-വളരെ സന്തോഷം!

നനവ് said...

അർഥപൂർണ്ണമായ കവിത...ഒക്കെ നേടിക്കഴിയുമ്പോൾ മനസ്സിലാകും എല്ലാം വ്യർഥമെന്ന്...

ശ്രീനാഥന്‍ said...

@നനവ്-വളരെ സന്തോഷം!