Monday, August 9, 2010

മുപ്പത് വർഷങ്ങൾക്ക് മുമ്പൊരു സാഹിത്യസമ്മേളനത്തിൽ…

അലനല്ലൂരിലൊരു സാഹിത്യസമ്മേളനം, 1980-ൽ ആണെന്നു തോന്നുന്നു. ഞാൻ പാലക്കാട് എഞ്ചിനീയറിങ് പഠിക്കുന്ന(?) കാലം. ‘കലിയും, കവിതയും’ ബാധിച്ച കാലം. തോളറ്റം മുടിയും, താടിയും വളർത്തി, ഒറ്റമുണ്ടുടുത്ത്, മൂന്നു രൂപ മീറ്ററിനു വിലയുള്ള വലിച്ചാൽ വലിയുന്ന, വെള്ളം കാണാത്ത വെളുത്ത (?) ഷർട്ടുമിട്ട്, സഞ്ചി തൂക്കി, ഒരു ബീഡി വലിച്ച്, പകുതിയാകുമ്പോൾ കെടുത്തി, പിന്നെയും കത്തിച്ച്, വഴി നീളെ കവിത ചൊല്ലി നടക്കുന്ന ഒരു ജന്മമായിരുന്നു അന്നു ഞാൻ. (ഇന്നും സ്ഥലകാലബോധമില്ലാതെ കവിത ചൊല്ലുന്ന ദുശ്ശീലം മുഴുവനായും എന്നെ വിട്ടുപോയിട്ടില്ല, മാഷല്ലേ, കുട്ടികൾ വട്ടാണെന്നു ധരിക്കില്ലേ എന്ന് കരുതി നിയന്ത്രിക്കാറുണ്ടെന്നു മാത്രം. എന്ത് ചെയ്യാം, എഴുപതുകളുടെ ഹാങോവർ!)

ആ, അപ്പോൾ, അലനല്ലൂരിലൊരു സാഹിത്യസമ്മേളനം. പുറപ്പെട്ടു. അലനല്ലൂർ ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഒരു താടിക്കാരൻ, കുളിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ, കവിലക്ഷണം. പരിചയപ്പെട്ടു. നേരോം, കാലോം നോക്കാതെ ആരുമായും കവിതയും വിപ്ലവവും വാതോരാതെ സംസാരിക്കുന്ന അസുഖമുണ്ടായിരുന്നു എനിക്ക് അക്കാലത്ത്. താടിയുമായി സംവാദത്തിലേർപ്പെട്ടു. ചെറുതായി ഒന്നു ചിരിച്ച് വളരെ യുക്തിസഹമായി സംസാരിച്ചു അയാൾ. കവിയല്ലെന്നുറപ്പായി, അതിവൈകാരികതയില്ല, നല്ല ജ്ഞാനവും, നിരീക്ഷണപാടവവും. രാജൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരനുമായി അലനല്ലൂരിലെത്തുമ്പോഴേക്കും ഞാൻ നല്ല ചങ്ങാത്തമായി. സമ്മേളനസ്ഥലത്തെത്തി, ആളുകൾ അയാളുമായി കുശലം പറയുന്നതു കേട്ടപ്പോഴാണ്, അദ്ദേഹം, പ്രശസ്ത ചരിത്ര പണ്ഡിതനും, ഇപ്പോൾ എം.ജി. സർവ്വക ലാശാലാ വൈസ്ചാൻസലറുമായ രാജൻഗുരുക്കൾ സാറാണെന്ന് മനസ്സിലായത്. ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് … എന്നൊക്കെയായി ചിന്ത. എന്തായാലും സമ്മേളനത്തിന്റെ രണ്ടു ദിവസവും സാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. നല്ല മനുഷ്യൻ.

അലനെല്ലൂർ സമ്മേളനത്തിൽ മേജർസെറ്റുകാർ പലരും പങ്കെടുത്തിരുന്നു.(ഒരു ‘യുഗപ്രഭാവൻ‘ കയറിവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നത് ഓർക്കുന്നു, ആരായിരുന്നു അത്? ഓർമയില്ല, വള്ളത്തോൾ എന്നു സങ്കൽ‌പ്പിക്കാനാണ് എനിക്കിഷ്ടം.) രണ്ടു ചിത്രങ്ങൾ മാത്രം മിഴിവാർന്നു നിൽക്കുന്നു, ഇന്നും.

ഒന്ന്: കോവിലൻ! ഏ മൈനസ് ബി, ഏഴാമെടങ്ങൾ, ഹിമാലയം,തോറ്റങ്ങൾ... ഒക്കെ വായിച്ച് ഒരു കടുത്ത കോവിലൻ ഫാൻ ആയിരുന്നു ഞാൻ അന്ന് (ഇന്നും). ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന പുലിമടയിലിരുന്ന്, തീരെ മേദസ്സില്ലാത്ത, കരുത്തും ഓജസ്സുമുറ്റ ശൈലിയിൽ ചോരപൊടിയും വിധം കോവിലൻ മനുഷ്യകഥയുടെ കോലങ്ങൾ മലയാളിയുടെ മനസ്സിൽ കോറിയിട്ടു. മുമ്പു പറഞ്ഞ ബൃഹദാഖ്യാനങ്ങളൊന്നും വേണ്ടാ, ‘റ’ എന്ന ഒറ്റക്ഷരശീർഷകത്തിലുള്ള ഒറ്റപ്പേജു കഥ ഒന്നു മതി, കോവിലൻ അനശ്വരനാകാൻ. സമ്മേളനത്തിൽ കോവിലൻ സംസാരിച്ചിരുന്നു. ആത്മാർഥത തുളുമ്പുന്ന സ്വരത്തിൽ, past continuous tense ധാരാളമായി ഉപയോഗിച്ച് (അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു…എന്നൊക്കെ)ഉരുക്കു പോലുള്ള ആ മനുഷ്യൻ സംസാരിച്ചപ്പോൾ ഞാൻ വാപൊളിച്ച് കേട്ടിരുന്നു.

ഒരിടവേളയിൽ ഞാൻ കോവിലന്റെ അരികിലെത്തി, ഒരു ഡയറി നീട്ടി, ഓട്ടോഗ്രാഫ്! മുഖം ചുളിഞ്ഞു കോവിലന്റെ. അതൊന്നും ശരിയാകില്ലെന്നു പറഞ്ഞു. തലകുനിച്ച് ഞാൻ അവിടെത്തന്നെ നിന്നു. മുമ്പിലുള്ള ദയനീയരൂപത്തെ നോക്കിനിൽക്കെ പതുക്കെ കോവിലൻ കരുണാമയനായി. കൈനീട്ടി ഡയറി വാങ്ങി അതിൽ കുറിച്ചു-കൊത്തിവച്ചതുപോലുള്ള, വിറയാർന്ന അക്ഷരങ്ങളിൽ - ‘നന്മകൾ നേരുന്നു: കോവിലൻ‘ – പിന്നെ, തെളിവെയിലുപോലെ ഒന്നു ചിരിച്ചു. അങ്ങനെ, ആദ്യമായും, അവസാനമായും ഒരു സെലിബ്രിറ്റിയിൽ നിന്ന് ഞാൻ ഓട്ടോഗ്രാഫ് വാങ്ങി.

രണ്ട്: എൻ.എൻ. കക്കാട്! അന്ന് ക്യാൻസർ ബാധിതനായിരുന്ന കക്കാട്, ഏറെ പ്രയാസപ്പെട്ട് സഫലമീ യാത്ര ചൊല്ലി. അതിപ്രശസ്തമായ ഈ കവിത പിന്നീടാണ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതെന്നാണ് എന്റെ ഓർമ. ഏതോ പുഴയുടെ കളകളത്തിൽ.. എന്നു തുടങ്ങുന്ന ഖണ്ഡം ചൊല്ലിച്ചൊല്ലി എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ എന്നിടത്തെത്തിയപ്പോഴേക്കും കക്കാടിന്റെ കണ്ണുകൾ സജലങ്ങളായത് ഞാൻ അറിഞ്ഞു. എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി.

സഫലമീ യാത്രയുടെ രചയിതാവു മാത്രമായാണ് കക്കാട് പുതിയ തലമുറയിൽ അറിയപ്പെടുന്നത് എന്ന് തോന്നുന്നു. വൈലോപ്പിള്ളിയെ മാമ്പഴം കൊണ്ടും ഇടശ്ശേരിയെ പൂതപ്പാട്ടു കൊണ്ടും മാത്രം അടയാളപ്പെടുത്തുന്നതിലുള്ള നീതികേടുണ്ട് ഇതിൽ. ഈ മൂന്നു കവിതകളും മഹത്തായ രചനകളാണെങ്കിലും (വൈലോപ്പിള്ളി മാ മ്പഴത്തിന്റെ കാര്യത്തിൽ അതുപോലും സമ്മതിച്ചിരുന്നില്ല!) ഈ കവികളുടെ കാവ്യസപര്യയുടെ മുഖ്യധാരയെ പ്രതിനിധാനം ചെയ്യുന്നില്ല അവ. കക്കാട്, ‘എന്തു നിൻ മിഴിയിണ തുളുമ്പിയെന്നോ സഖീ …‘ എന്നൊക്കെ എഴുതിയതിനേക്കാൾ ‘നീരന്ധ്രയന്ത്രാരവഭൈരാവരാവിൽ, പൊടിയും, വെളിച്ചവും കൊണ്ടു മൂടിയ മോഹാന്തമാമീ മഹാനഗരത്തിൻ കവലയിൽ….’ എന്നൊക്കെയാണു കൂടുതലും എഴുതാൻ ഇഷ്ടപ്പെട്ടിരുന്നത്. കാളിദാസനും, എലിയട്ടും ചേർന്നൊരു കവിതയെഴുതിയ പോലെ. രചനാശൈലിയിലും, വിഷയസ്വീകരണത്തിലും തന്റെ കാ ലത്തിനു മുമ്പേ നടന്നു, കക്കാട്. പഴമയുടേയും, ആധുനികതയുടേയും ഒരപൂർവ്വസംഗമഭൂമിയാണ് കക്കാടിന്റെ കാവ്യപരിസരം.

ന്യൂ ജനറേഷൻ കോഴ്സുകൾ തട്ടിപ്പാണെന്നും അവ പഠിച്ചാൽ പണികിട്ടില്ലെന്നും എം.ജി. സർവ്വകലാശാലാ വൈസ്ചാൻസലർ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. മുപ്പത് കൊല്ലം മുമ്പ് ഞാൻ കണ്ട ചെറുപ്പക്കാരൻ ഒരു വി.സി യുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നതിൽ എനിക്ക് അത്ഭുതാദരങ്ങൾ ഉണ്ട്.

എങ്കിലും പിന്നീട് ഞാനൊരിക്കലും രാജൻ ഗുരുക്കൾ സാറിനെ കണ്ടിട്ടില്ല, പരിചയം പുതുക്കിയിട്ടുമില്ല.

രാജൻ ഗുരുക്കൾ സാറ് എന്നെ ഓർക്കാൻ ഒരു സാധ്യതയും ഇല്ല.

കക്കാട് ഇന്നില്ല.

കോവിലൻ ഇന്നില്ല.

82 comments:

siya said...

ശ്രീമാഷേ ,

സ്ഥലകാലബോധമില്ലാതെ കവിത ചൊല്ലുന്ന ദുശ്ശീലം മുഴുവനായും എന്നെ വിട്ടുപോയിട്ടില്ല, മാഷല്ലേ, കുട്ടികൾ വട്ടാണെന്നു ധരിക്കില്ലേ എന്ന് കരുതി നിയന്ത്രിക്കാറുണ്ടെന്നു മാത്രം. എന്ത് ചെയ്യാം, എഴുപതുകളുടെ ഹാങോവർ!)

ഇനിയും ഒരുപാട് നാള്‍ കവിത ചൊല്ലുവാന്‍ കഴിയട്ടെ ......


നേരോം, കാലോം നോക്കാതെ ആരുമായും കവിതയും വിപ്ലവവും വാതോരാതെ സംസാരിക്കുന്ന അസുഖമുണ്ടായിരുന്നു ..ഇത് കലക്കി .


''ചമ്മി അടപ്പൂരി,'' എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് ഇത് മനുഷ്യന്‍ മാര്‍ക്ക് എല്ലാവര്ക്കും തോന്നുന്ന നല്ല വികാരം തന്നെ .

എങ്കിലും പിന്നീട് ഞാനൊരിക്കലും രാജൻ ഗുരുക്കൾ സാറിനെ കണ്ടിട്ടില്ല, പരിചയം പുതുക്കിയിട്ടുമില്ല..ഇത് ജീവിതത്തില്‍ പലരും മറന്ന് പോകുന്ന ഒരു കാര്യം മാത്രം .ഇതിന്‌ മുന്‍പില്‍ പരാതിയും പരിഭവവും പറഞ്ഞാലും ഒരു അര്‍ത്ഥം ഉണ്ടാവില്ല അല്ലേ?

ഈ പോസ്റ്റ്‌ വായിച്ച്
തീര്ന്നപോള്‍ ശ്രീമാഷ് എല്ലാവരെയും മനസ്സില്‍ നിന്നും പൊടി തട്ടി എടുത്ത്‌ ,നല്ല തിളക്കത്തോടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു !!!

വേണുഗോപാല്‍ ജീ said...

സാൾ അതിമനോഹരമായിരിക്കുന്നു. ഒരു ലൈബ്രറിയിലെ റാക്കുകൾ നിറക്കേണ്ട സാധനമാണ് ചില ഖണ്ഡീകകളിൽ ഒതിക്കിയിരിക്കുന്നത്. abstract mathematics എന്നൊക്കെ പറയുന്നപോലെ... ഗംഭീരം.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ടൊക്കെ ആ കാലഘട്ടത്തിൽ കാലൻ കുടയും,നീണ്ട ജുബ്ബയും,താടിയുമൊക്കെയായി ബുദ്ധിജീവി ചമഞ്ഞ് പട്ടയും,കഞ്ചാവുമൊക്കെയായി കലാ-സാഹിത്യവേദികളിലും,തെരുവുനാടകങ്ങളിലും ഒക്കെ ലയിച്ച് നടന്ന ഒരു മണ്ടനെ ഞാനോർത്തുപോയി ...മാഷെ

“സായിപ്പുപോയിട്ട് ..നാൽ‌പ്പതുവർഷത്തിലേറെ...കഴിഞ്ഞല്ലോ...
എന്നിട്ടാ സായിപ്പിൻ..ഭാഷയിൽ...”

എന്ന് പാടി നടന്നവൻ..., ഇന്ന് സായിപ്പിന്റെ നാട്ടിൽ വിഴിപ്പലക്കുന്നൂ....

എന്തൊരു വിരോധാഭാസം...അല്ലേ ഈ ജീവിതം !

അനസ് ഉസ്മാന്‍ said...

ഞാന് ഇവിടെ വന്നെന്നറിയിക്കാന് മാത്രം... ചില കാര്യങ്ങള് ഒരിക്കലും മാറില്ല; നമ്മെ നാമാക്കുന്ന.അല്ലെ?

Wash'Allan JK | വഷളന്‍ ജേക്കെ said...

ശ്രീ മാഷെ, ഗംഭീര പോസ്റ്റ്‌.

മഹാന്മാരെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്. മികവുള്ള തെളിഞ്ഞൊരു ചിത്രം പോലെ ആ കൂടിക്കാഴ്ചകള്‍ എനിക്ക് കാണാനായി.
എനിക്കേറ്റവും ഇഷ്ടപ്പെട്ട കവികളില്‍ പെടുന്നു കക്കാട്. ചട്ടക്കൂടുകളില്‍ നിന്നും വേറിട്ട്‌ ഭാവസാന്ദ്രമായ കാല്‍പ്പനികത ചമയ്ക്കുന്ന കവികള്‍ അപൂര്‍വ്വം. ഏറെ കണ്ണ് നനയിപ്പിച്ചിട്ടുണ്ട്.
സഫലമീയാത്ര ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു.

മാഷിനും അങ്ങ് പരിചയപ്പെടുത്തിയ ത്രിമൂര്‍ത്തികള്‍ക്കും എന്റെ നിതാന്ത പ്രണാമം!

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

i read well

chithrangada said...

ശ്രീ മാഷേ, ആഴ്ച്ചപതിപ്പുകളില് ആദ്യം ചെറു കഥ ,നോവല് ,
ലേഖനങ്ങള് അങ്ങനെ വായിച്ചു അവസാനം മാത്രം നോക്കുന്ന
ഒന്നായിരുന്നു കവിത .അതുകൊണ്ട് തന്നെ കവികളെ പറ്റി
അധികം അറിയില്ല .കോവിലന് എന്ന് കേള്ക്കുമ്പോള്
' പട്ടാളം 'എന്നാണു ഓര്മ്മ വരുക,അദ്ധേഹത്തിന്റെ
മാഷ് പറഞ്ഞ പുസ്തകങ്ങള് ഒക്കെ ഞാന് വായിച്ചിട്ടുണ്ട് .
അവരെയൊക്കെ കാണാനും ഒട്ടൊഗ്രാഫ് വാങ്ങാനും
സാധിച്ചത് മഹാഭാഗ്യം തന്നെ!

മാഷുടെ പോസ്റ്റ് വളരെ നന്നായിട്ടുണ്ട് ....
really touching !!!!!!!!

krishnakumar513 said...

സ്മരണകള്‍ നന്നായിരിക്കുന്നു,സര്‍

Pranavam Ravikumar said...

വളരെ നന്നായിട്ടുണ്ട്!!!!

സ്മിത മീനാക്ഷി said...

ഈ നല്ല ഓര്‍മ്മകളൊക്കെ കേള്‍ക്കാന്‍ എന്തു സുഖം... ഇളനീര്‍ മധുരം പോലെ. നന്ദി മാഷേ..

mayflowers said...

രാജന്‍ ഗുരുക്കളുടെ ഇന്റര്‍വ്യൂ വായിച്ചിരുന്നു.
ശ്രീനാഥന് പണ്ടേ സാഹിത്യത്തിന്റെ 'അസ്ക്യത' ഉണ്ടായിരുന്നു അല്ലെ?
പോസ്റ്റ്‌ നന്നായി..

Faisal Alimuth said...

"അങ്ങനെ, ആദ്യമായും, അവസാനമായും ഒരു സെലിബ്രിറ്റിയിൽ നിന്ന് ഞാൻ ഓട്ടോഗ്രാഫ് വാങ്ങി.".
മഹത്തായ ഓര്‍മ്മകള്‍..!
പോസ്റ്റ് വായിച്ചു കഴിഞ്ഞതിനു ശേഷം മാഷുടെ ബ്ലോഗിന്റെ പേര് ഞാന്‍ ഒന്നുകൂടി വായിച്ചു..!!
സര്‍ഗ്ഗസാങ്കേതികം..!!
എന്താന്നറിയില്ല വായിക്കാന്‍ തോന്നി..!!

C.K.Samad said...

"ഏതോ പുഴയുടെ കളകളത്തിൽ.. എന്നു തുടങ്ങുന്ന ഖണ്ഡം ചൊല്ലിച്ചൊല്ലി എങ്ങാനൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ എന്നിടത്തെത്തിയപ്പോഴേക്കും കക്കാടിന്റെ കണ്ണുകൾ സജലങ്ങളായത് ഞാൻ അറിഞ്ഞു. എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി."...
വരികള്‍ മനസ്സില്‍ തട്ടി പോയി...

"സഫലമീ യാത്രയുടെ രചയിതാവു മാത്രമായാണ് കക്കാട് പുതിയ തലമുറയിൽ അറിയപ്പെടുന്നത് എന്ന് തോന്നുന്നു."ഒരു പരിധിവരെ ശരിയാണ്.

വേറിട്ട ഒരു പോസ്റ്റ്‌. ആശംസകള്‍.....

Vayady said...

വളരെ നല്ല പോസ്റ്റ്. മനസ്സില്‍ തട്ടുന്ന വാചകങ്ങള്‍. ഒതുക്കമുള്ള എഴുത്ത്. രചനയുടെ മികവു കൊണ്ട് ഈ പോസ്റ്റ് വളരെ മുന്നിട്ട് നില്‍ക്കുന്നു. പഴയ നല്ല ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കുവെയ്‌ച്ചതിന്‌ നന്ദി.

കക്കാടിന്റെ "സഫലമീ യാത്ര" എന്ന കവിത എനിക്കൊരുപാട് ഇഷ്ടമാണ്‌.

LiDi said...

അങ്ങേക്ക് പങ്കുവെയ്ക്കാൻ ഓർമ്മകൾ ഒരു പാടുണ്ടെന്നു തോന്നുന്നു..ഞങ്ങളിൽ പലരും കേട്ടറിഞ്ഞ ആ കാലം(എഴുപതുകളുടെ ഹാങോവർ )ഒരു കഥപോലെ പറഞ്ഞു തരണേ..

Rare Rose said...

നന്നായി എഴുതിയിരിക്കുന്നു സാര്‍..

മനസ്സിന്റെയുള്ളില്‍ വെച്ചാരാധിക്കുന്നവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണല്ലേ.നാളുകള്‍ കഴിഞ്ഞാലും ചേര്‍ത്തു പിടിക്കാന്‍ ഇത്തരം ഓര്‍മ്മകളുള്ളത് തന്നെ ഒരു ഭാഗ്യമാണു..

കക്കാടിന്റെ ആ ചൊല്ലല്‍ മനസ്സിലോര്‍ത്തു നോക്കുമ്പോള്‍ തന്നെ ഒരു വിങ്ങല്‍.ആ വരികള്‍ രോഗാവസ്ഥയിലെഴുതിയതാണെന്നു അറിഞ്ഞതില്‍ പിന്നെ,ജി.വേണുഗോപാലിന്റെ ആര്‍ദ്രമായ ആലാപനത്തില്‍ സഫലമീ യാത്ര കേള്‍ക്കുമ്പോഴൊക്കെ കവിയെ കുറിച്ചും,അദ്ദേഹത്തിന്റെ മനസ്സിനെ കുറിച്ചുമൊക്കെ ഓരോന്നോര്‍ത്ത് അങ്ങനെ ഇരിക്കുമായിരുന്നു.ഇനി വരികള്‍ക്കൊപ്പം ആ നിറകണ്ണുകളും എങ്ങനെ മറക്കാനാണു..

Unknown said...

രായമാണിക്യത്തിൽ മമ്മൂട്ടി പറയണ പോലെ

“സാറു പുലിയായിരുന്നല്ലേ”

സു

ശ്രീനാഥന്‍ said...

@സിയ: എത്ര വിശദമായി അഭിപായമെഴുതി! സന്തോഷം. വലിയ ആളികളെ മാറി നിന്ന് നോക്കിക്കാണാനാണ്‌ എനിക്ക് കൂടുതൽ ഇഷ്ടം. നന്ദി.
@വേണു, എനിക്ക് പൊക്കം കുറവാണെന്നെ പൊക്കാതിരിക്കുവിൻ, നന്ദി.
@ബിലാത്തി: പഴയകാലഓർമ താങ്കൾക്ക് നൽകാൻ ഈ പോസ്റ്റ് ഉതകിയതിൽ സന്തോഷം. ആ നാടല്ല ചെങ്ങാതി, ഇന്ന് നമ്മുടെ നാട്
@അനസ്: നീ വരുന്നുണ്ടെന്ന് എനിക്കറിയില്ലേ, നന്ദി
@ജെക്കെ-സഫലമീയാത്ര ഒരു ക്ളാസിക്കാണല്ലേ? ജെക്കെക്ക് വളരെ നന്ദി.
@പ്രദീപ്: ആദ്യമായി, അല്ലേ? സ്വാഗതം!
@ചിത്ര: നോവലുകളാണല്ലേ പ്രിയം? നന്ദി,ചിത്ര.
@ക്രിഷ്, @കൊച്ചു രവി: വളരെ സന്തോഷം
@സ്മിത: ഇളനീർ മധുരമല്ലോ സഫലമീ യാത്ര, എഴുത്ത് ഇഷ്ടമായതിൽ സന്തോഷം.

Echmukutty said...

നല്ല ഓർമ്മകൾ, നന്നായി എഴുതി.
കോവിലൻ ........
രാജൻ ഗുരുക്കൾ......
കക്കാടിനെ വായിച്ചിട്ടുള്ള പരിചയമേയുള്ളൂ.

Kalavallabhan said...

"വഴി നീളെ കവിത ചൊല്ലി നടക്കുന്ന ഒരു ജന്മമായിരുന്നു അന്നു ഞാൻ. (ഇന്നും സ്ഥലകാലബോധമില്ലാതെ കവിത ചൊല്ലുന്ന"

ഈ ശീലമുള്ള താങ്കൾക്ക് ഇന്ന് നല്ല കവിതകൾ എഴുതാൻ സാധിക്കുമല്ലോ? ഞങ്ങൾ ബ്ളോഗിലൂടെ പ്രതീക്ഷിക്കട്ടെയോ ?
പണ്ടു പാടിനടന്ന കവിതകളും ഈ ബ്ളോഗിൽ കൂടി പോരട്ടെ...
നല്ല ഒരു ഓർമ്മക്കുറിപ്പ്, അതും ഒരു പ്രശസ്തനോടൊപ്പമുള്ളത്.

Echmukutty said...

പുതിയ പോസ്റ്റിടുമ്പോ ഒരു മെയിലയക്ക്വോ ബുദ്ധിമുട്ടാവില്ലെങ്കിൽ?
എപ്പോഴും വൈകിപ്പോകുന്നു ഞാൻ എത്താൻ.

തൂലിക നാമം ....ഷാഹിന വടകര said...

മരിക്കാത്ത ഓര്‍മകളുമായി നല്ല ഒരനുഭവം
ഞങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചതിനു നന്ദി ..

അതെ ഇത് സര്‍ഗ്ഗസാങ്കേതികം..!! തന്നെ

പട്ടേപ്പാടം റാംജി said...

ഞാന്‍ ആദ്യമായാണിവിടെ മാഷേ.
എനിക്ക് വളരെ ഇഷ്ടമായി. ഇനിയും വരാം.
ചെറുപ്പത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് ഊറ്റിയെടുത്ത ത്രിമൂര്‍ത്തികളുടെ പരിചയപ്പെടല്‍ ഞങ്ങള്‍ക്കായ്‌ പങ്കുവെച്ചത് മനോഹരമായി.

പലരും പറഞ്ഞ പോലെ കവിതകള്‍ പ്രതീക്ഷിക്കാമല്ലോ.
ഭാവുകങ്ങള്‍.

ഭാനു കളരിക്കല്‍ said...

ഓര്‍മകളുടെ മധുരം ആവോളം നുകര്‍ന്നു മാഷെ.

Abdulkader kodungallur said...

ബൂലോകത്ത് വളരെ വിരളമായ വേറിട്ട ഒരനുഭൂതി. സര്‍ഗ്ഗ സാങ്കേതിക സ്മരണികയിലൂടെ കാടു കയറിക്കളിച്ച ഭ്രാന്തന്‍ യുവത്വത്തെ മാഷ്‌ തിരികെ കൊണ്ട് തന്നപോലെ. നന്നായിരിക്കുന്നു. തുടരുക

ശ്രീനാഥന്‍ said...

@മെയ് ഫ്ളവേർസ്: സാഹിത്യത്തിന്റെ അസ്ക്കിത കലശലായിരുന്നു, ചെറിയ ചെക്കനായിരുന്നല്ലോ, പിന്നെ പ്രായവും പക്വതയും വരുമ്പോളല്ലേ മനുഷ്യൻ വഴിയിൽ ഒരു കവിത വണ്ടിയിടിച്ചു കിടക്കുന്നതു കണ്ടാൽ തിരിഞ്ഞു നോക്കാതെ പോകുന്നത്! നന്ദി.
@ഫൈസൽ- നന്ദി, 'മിഴിയിണ' തുളുമ്പിപ്പോയ കവിത കേൾക്കാൻ പോയ കഥയാണത്!
@സമദ്: വക്കീലിതിനെ വേറിട്ട പോസ്റ്റെന്നു വിളിച്ചതിൽ ഏറെ സന്തോഷം!
@വായാടി: ചില ഓർമകൾ മരിക്കില്ല, ഞാനൊരു മറവിക്കാരനാണെങ്കിലും.
ഇയാൾക്ക് ഞാനെന്ത് നന്ദി പറയാനാണു്?
@ആ, ലിഡിയ തിരിച്ചെത്തിയതിൽ സന്തോഷം, ശരിയാണു് ചില ഓർമകൾ ഒളിമങ്ങാതെയുണ്ട്, പതുക്കെ പോസ്റ്റാം.
@റോസ്: അന്നു കക്കാട് ചൊല്ലിയ സഫലമീ യാത്രയിടെ ടെക്സ്റ്റ് ഇന്നത്തേതിൽ നിന്ന് അല്പ്പം വിഭിന്നമായിരുന്നോ എന്ന് സംശയമുണ്ട്! കാൻസർ ബാധിതനാണെന്നു ഞാൻ അറിഞ്ഞതും അവിടെ വച്ചാണ് കക്കാട് ചൊല്ലി നിർത്തിയപ്പോൾ സദസ്സ് സ്ത്ബ്ധമായത് ഞാൻ ഓർക്കുന്നു, റോസ്, നന്ദി.
@സോണാ-ആ മാഷെ വിളിയിൽ ഒത്തിരി ഉള്ളപോലെ
@സുചന്ദ്: പുലിയൊന്നുമല്ല കുട്ടാ, കവിത കൊണ്ട് പർവ്വതങ്ങളെ നീക്കം ചെയ്യാമെന്നു ധരിച്ച എഴുപതുകളിലെ കാക്കത്തൊള്ളായിരം വിഡ്ഡികളായ ചെറുപ്പക്കാരിൽ ഒരാൾ!
@എച്ചുംകുട്ടി:സന്തോഷം, കഥാകാരീ, പിന്നെ പോസ്റ്റ് വൈകി വായിച്ചാലും കുഴപ്പമില്ല, ഇടുമ്പോള് അറിയിക്കണമെൻകിൽ അങ്ങനെയും ആകാം

@കലാവല്ലഭൻ:കടും കയ്യു ചെയ്യും ഞാൻ, താങ്കൾ എന്നെ പ്രലോഭിപ്പിക്കേണ്ടാ. വളരെ നന്ദി.
@ഷാഹിനാ- സന്തോഷം, റമദാൻ ആശംസകൾ!
@റാംജി-കഥാകാരാ, ഇഷ്ടപ്പെട്ടതിൽ സന്തോഷം, പിന്നെ എനിക്ക് സത്യത്തിൽ ബ്ലോഗ് കുട്ടിയുടെ കയ്യിൽ കിട്ടിയ കളിപ്പാട്ടമാണു്, തരം തിരിവില്ലാതെ കഥ-കവിത-ലേഖന-കമെന്റുത്സവായിട്ടങ്ങനെ!
@ഭാനു-നന്ദി, സഖാവേ!
@ അബ്ദുൽഖാദർ: താങ്കളുടെ അഭിപ്രായം പൊയ് പ്പോയ ഒരു സ്വപ്ന കാലത്തെയാണ് തൊടുന്നത്, എനിക്കെന്തോ ഒരു വല്ലായ്ക പോലെ, നന്ദി.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മാഷെ... ആദ്യമായാണിവിടെ വരുന്നത്.
വന്നതു മോശമായില്ല...ആശംസകള്‍ നേരുന്നു.
റമദാന്‍ ആശംസകള്‍ക്കു നന്ദി...

ഹാപ്പി ബാച്ചിലേഴ്സ് said...

ഹായ്,
ശ്രീനാഥ്ഏട്ടാ എന്ന് വിളിച്ചത് ഓര്‍മ്മിക്കുന്നു എന്ന് കരുതുന്നു അങ്ങനെ തന്നെ വിളിക്കാമെന്നും കരുതുന്നു.
താങ്കളുടെ പോസ്റ്റ്‌ വായിക്കുന്നത് ആദ്യമായാണ്. പഴയ ഓര്‍മ്മക്കുറിപ്പ് പങ്കിട്ടതിന് നന്ദി.
ഈ പോസ്റ്റ്‌ വായിച്ച ശേഷം ഒരിക്കല്‍ കൂടി സഫലമീ യാത്ര, മാമ്പഴം, പൂതപ്പാട്ട് ഈ മൂന്നും വായിച്ചു. അതിനു മാത്രമായി ഒരു അഭിനന്ദനം.
ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും പങ്കു വെയ്ക്കുമല്ലോ.
സമയമുണ്ടെങ്കില്‍ ആ വഴി വരാനും ശ്രമിക്കുമല്ലോ.
കാണാം. കാണും.
ഇച്ചിരി കുശുമ്പോടെ.. ഹി ഹി..
ഹാപ്പി ബാച്ചിലേഴ്സ്
ജയ്‌ ഹിന്ദ്‌.

ശ്രീനാഥന്‍ said...

മിഴിനീർ-വായിച്ചതിൽ വളരെ സന്തോഷം! ഹാപ്പീസ്: ശ്രീനാഥേട്ടാ ന്ന് ള്ള വിളി സന്തോഷായി സന്തോഷവാന്മാരേ! നന്ദി.

സ്വപ്നാടകന്‍ said...

മാഷേ ..
തികച്ചും വ്യത്യസ്തനായൊരാള്‍ ..തിളക്കമുള്ള ഓര്‍മ്മകള്‍ ..
ആറ്റിക്കുറുക്കി,രസകരവും മനസ്സില്‍ തട്ടുന്നതുമായ അവതരണവും.നന്നായി..ഇഷ്ടപ്പെട്ടു.:)

(കവിത വായിയ്ക്കുന്നതിനേക്കാള്‍ ചൊല്ലിക്കേള്‍ക്കുന്നതാണിഷ്ടം.പൂതപ്പാട്ട് എന്റെ ഫേവറിറ്റും.കോവിലന്റെ തട്ടകം രണ്ടാഴ്ച മുന്നേ വാങ്ങിയതേയുള്ളൂ..)

Anonymous said...

kakkad innilla, kovilan innilla..പക്ഷെ ഓര്‍മ്മകള്‍ ഇപ്പോഴും ഉണ്ടല്ലോ.അത് മതിയല്ലോ.പിന്നെ പണ്ട് ബുജി ആയിരുന്നു അല്ലെ? ഈ എഴുത്തും അറിവും കാണുമ്പോള്‍ ആദരം , ഇനിയും വരാം ആറാം തിയതി കഴിഞ്ഞു..
ഇപ്പൊ ജീ മെയിലില്‍ നിന്ന് ബദ്ധപ്പെട്ടു എഴുതുന്നു

Promod P P said...

സാർ..
ആതിരേ മിഴിപൂട്ടി കരയാതിരിക്കുക
ധനുവിന്റെയാദിയിൽ ഇനിയും വരില്ലവൻ

എന്ന് കക്കാടിനെ പറ്റി പണ്ട് സുനന്ദൻ ഒരു കവിത എഴുതിരുന്നു(വിക്ടോറിയ കോളേജിൽ പഠിക്കുന്ന കാലത്ത്). കക്കാട് വിസ്മൃതിയിൽ പതിച്ചെങ്കിലും,യാത്ര വിഫലമായി എന്ന് തിരിച്ചറിയാൻ പലപ്പോഴും അദ്ദേഹത്തിന്റെ സഹായം തന്നെ വേണ്ടി വരുന്നു. (ഇതിനുള്ളിൽ അനിൽ സാറിന്റെ ഫേസ്ബുക്കിൽ കയറിക്കൂടി ഞാൻ)..

ഇപ്പോഴും കവിത ചൊല്ലി നടക്കുന്ന ഒരുത്തൻ... അലുമിനിക്കൂട്ടങ്ങളിൽ(ഇന്നടക്കം) പഴയ ആ കവിത ഉറക്കെ ചൊല്ലി ജനത്തെ ഏഴിലമ്പാല ചുവട്ടിലേക്ക് കൊണ്ട് പോകുന്ന ഒരുത്തൻ.. ചൊല്ലുന്നതോ ഈ പോസ്റ്റ് എഴുതിയ ലേഖകന്റെ കവിതയും( ഇല്ലില്ല പന്തങ്ങളോർമ്മകൾക്കപ്പുറത്തിപ്പുറത്താരൊ കൊളുത്തിയ പന്തങ്ങളുയരവേ.. നീയന്ന് മേഘാരവങ്ങളിൽ നിന്നും മനുഷ്യന്റെ നക്ഷത്രദീപ്തിയവൾക്ക് കൊടുത്തതും..തരിക നീ...

വിമൽ said...

കക്കാടിന്റെയും കോവിലന്റെയും അനുസ്മരണം അനുഗൃഹീതമായ വരികളിലൂടെ ഉജ്ജ്വലമാക്കിയതിന് ആദ്യമേ തന്നെ അഭിനന്ദനങ്ങൾ…

ഗുരുജി…വരികൾപോലുമറിയാതെ അവയ്ക്കുള്ളിൽ നിറവും നൊമ്പരവും നിറയ്ക്കുന്ന വിദ്യകണ്ട് ഞാൻ അത്ഭുതസ്തബ്ധനാകുന്നു.

.സ്ഥലകാല ബോധമില്ലതെയുള്ള കവിത ചൊല്ലൽ .. പരിവ്രാജക സ്വഭാവമുള്ള ഒരു കവിയുടെ ആത്മാവിന്റെ വെളിപാടുകളായാണ് അന്നും ഇന്നും എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്

മനസ്സിൽ നിന്നും ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഉറവപൊട്ടി....കവിതയായ്..കഥയായി..ഓർമ്മക്കുറിപ്പായി…സ്നേഹമായ് പെയ്തിറങ്ങുമ്പോൾ..മനസ്സ് നിറയുന്നു…തിരിച്ചു നൽകാനൊന്നുമില്ലാത്ത ജാള്യതയിൽ ശിരസ്സ് കുനിയുന്നു….

പലപ്പോഴും അങ്ങയുടെ സ്വരത്തിലൂടെ കവിത ആർദ്രമായ ഒരു അനുഭവമായ് ഹൃദയത്തെ സ്പർശിക്കുമ്പോൾ ,അതിന്റെ ഭാവതീവ്രതയിൽ…ആ നിറവിൽ എനിക്കും തോന്നിയിട്ടുണ്ട്..
മരിച്ചാൽ മതിയായിരുന്നു…..
ആ..സ്നേഹപ്പെയ്ത്തിൽ..നനഞ്ഞും..നിറഞ്ഞും.. അലിഞ്ഞും ഒഴുകി തീരുന്ന……
ഞാനെത്ര ഭാഗ്യവാൻ……!!!!

ശ്രീനാഥന്‍ said...

@സ്വപ്നാടകാ- ഇഷ്ടപ്പെട്ടതിൽ സന്തോഷം, തട്ടകം വാ‍യിച്ചോ, അതിന്റെ ഒന്നാമധ്യായം പോലെ അത്യുജ്ജ്വലമായ ഒരൊന്നാമധ്യായം ഞാൻ ഒരു മലയാളനോവലിലും കണ്ടിട്ടില്ല, റ്റോൾസ്റ്റോയിയുടെ ‘ഇവാനില്ലിച്ചിന്റെ മരണ‘ത്തിലെ ആദ്യ വാചകത്തിനു തുല്യമായി ഒരാദ്യ വാചകം ഇല്ലാത്ത പോലെ. തട്ടകം മൊത്തം ആ റ്റെമ്പോ നിലനിർത്തുന്നില്ലെങ്കിലും.
@മൈത്രേയി- തിരക്കിലും വന്ന് വായിച്ചല്ലോ, സന്തോഷം, പിന്നെ വിശദമായി മിണ്ടാലോ, ഓണാശംസകൾ!
@തഥാ- ഓ, സുനന്ദൻ അങ്ങനെ എഴുതിയോ? നന്നായിരിക്കുന്നു, വരികൾ മുഴുവനും തോന്നിയാലെനിക്ക് അയച്ചു തരുമോ, പണ്ട് ഞാനെഴുതിയ, പോസ്റ്റിൽ പരാമർശിച്ചതും. സത്യത്തിൽ അതിലെ അൽ‌പ്പം വരികളെ ഓർമയുള്ളൂ. ഉടനൊന്നും വേണ്ടാ, സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും.
@വിമൽ: ഇത്രയൊന്നും ഞാൻ അർഹിക്കുന്നില്ല (വിനയമല്ല, സത്യം), എങ്കിലും നല്ല മനസ്സിനു നന്ദി

Promod P P said...

sir,if you get time,please watch these videos

http://www.youtube.com/watch?v=KMiNoRJPRjM

http://www.youtube.com/watch?v=CGJfKuX__Uc

http://www.youtube.com/watch?v=Gg9jTVNRqAE

pournami said...

sree mashey nalla post.

Anonymous said...

ഓര്‍മ്മകള്‍ വളരെ നന്നായിരിക്കുന്നു.നന്നായി എഴുതി.ഓണാശംസകള്‍.

വരയും വരിയും : സിബു നൂറനാട് said...

ഒരുപാട് നന്ദി...എഴുപതുകളിലേക്കുള്ള ഈ കൂട്ടികൊണ്ട് പോകലിന്...

keraladasanunni said...

കോവിലനും കക്കാടും നമ്മെ വിട്ടു പിരിഞ്ഞു. എ മൈനസ് ബിയും സഫലമി യാത്രയും മനസ്സില്‍ 
ഇന്നുമുണ്ട്. നല്ല അനുസ്മരണമായി ഈ ലേഖനം.

ശ്രീനാഥന്‍ said...

@ പൌർണ്ണമിത്തിങ്കൾ, വരയൻ, മഴവിൽകൊടി- വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. @ കേരളദാസനുണ്ണി- ഇവിടെ വന്നതിൽ സന്തോഷം, അങ്ങേക്ക് സ്വാഗതം.

Unknown said...

ഒരു നഷ്ടബോധം തോന്നുന്നു ...ഇനിയും വായിക്കാന്‍ കഴിഞ്ഞിട്ടില്ല കോവിലന്റെ കഥകള്‍ എനിക്ക് ...

വളരെ നല്ല ഒരു ഓര്‍മ്മ....

jyo.mds said...

കവികളുടെ പേരല്ലാതെ കവിതകളെ കുറിച്ച് എനിക്ക് വലിയ അറിവൊന്നും ഇല്ല.കഥകള്‍ വായിച്ചാണ് ശീലം.
നന്നായി എഴുതി.

ശ്രീനാഥന്‍ said...

@ ഒറ്റയാൻ: കോവിലനെ വായിക്കണം, ഇരുമ്പാണ് അദ്ദേഹം, സാധാരണ എഴുത്തുകാർക്കില്ലാത്ത ആർജ്ജവമുണ്ട് കോവിലന് @ജോ: കവിത എഴുത്തിന്റെ പരമപദം, വായിച്ചു നോക്കൂ, നിങ്ങൾക്കാകും. സ്നേഹം.

ചിത്ര said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു..!

the man to walk with said...

ishtaayi ormakal

Anees Hassan said...

ഹാ ഹാ അത് നന്നായി . ഞാന്‍ ഒരു പാലക്കാട്ടുകാരനാണ്. താങ്കള്‍ നേരത്തെ പഠിച്ചു പോയത് നന്നായി

K@nn(())raan*خلي ولي said...

മധുരിക്കുന്ന ഓര്‍മ്മകള്‍! അവതരിപ്പിച്ച രീതിയും കൊള്ളാം.
സിയാ,സ്മിത,വായാടി-ശാഹിനമാരുടെ താഴെ കിടക്കാനാ എന്റെ വിധി. എന്ത് ചെയ്യാം, വൈകിവന്ന വസന്തം ഇങ്ങനെയായി. മാഷേ, അടുത്ത പോസ്ടിടുമ്പോള്‍ kannooraan2010@gmail.com എന്ന വിലാസത്തില്‍ അറിയിക്കണേ..

ശ്രീനാഥന്‍ said...

രാമൊഴി, സഹചാരി: വളരെ സന്തോഷം.
എന്റെ പൊന്നുരാവേ-താങ്കളുടെ കവിത ആസ്വദിക്കുന്ന എനിക്ക് ഈ കമെന്റ് മനസ്സിലായില്ല കെട്ടോ-നന്ദി.
കണ്ണൂരാനേ-സന്തോഷം.പിന്നെ പോസ്റ്റ് വൈകിവായിച്ചതു കൊണ്ട് കുഴപ്പമില്ല, അത്ര കാലികപ്രാധാന്യമുള്ള കാര്യമൊന്നുമല്ല്ല്ലോ ഞാൻ ബ്ലോഗുന്നത്. പിന്നെ പൊതുവെ ഞാന് പോസ്റ്റിട്ടത് ആരെയും മെയിൽ വഴി അറിയിക്കാറില്ല, വായനക്കാർക്ക് ‘കമ്പത്സീവ് വായനോനുറോസിസ്‘ പിടിപെടുമെന്ന് ഭയന്നാണത്. എന്റെ ഡാഷ് ബോഡിൽ സൂചകങ്ങൾ കുമിയുമ്പോൾ തന്നെ വായനയുടെ സമ്മർദ്ദം എനിക്ക് ഉണ്ടാകാറുണ്ട്! താങ്കൾക്ക് മാനസികനില തകരാറാകില്ലെങ്കിൽ മെയിലാം.

kaattu kurinji said...

pandorikkal palakakd town hallile kaavya sandyayil ONV yude kayyil ninnum medichedutha autograph ormma varuthi ith.." entho paadi paadi paadathe entho kandu kaanathe entho nedi nedaathe pokumee yaatrayenikkishtam" enne enikk priyappetta varikaalaanu maash kurich thannath...enteyum jeevithathile oreyoru celebrity autograph...

aashamsakal..sreenath

siya said...
This comment has been removed by the author.
ഒഴാക്കന്‍. said...

സാറേ, ഓര്‍മ്മകള്‍ ശരിക്കും ആസ്വദിച്ചു...

ശ്രീനാഥന്‍ said...

കാട്ടുകുറിഞ്ഞി: ഒരേ അനുഭവം ഓർത്തെടുക്കാനുതകിയല്ലോ എന്റെ കുത്തിക്കുറിപ്പ്. സന്തോഷം. പിന്നെ പാലക്കാട്ട് കാട്ടുകുറിഞ്ഞി പൂത്തിട്ടുണ്ടോ?
ഒഴാക്കൻ,പ്രദീപ്: വളരെ നന്ദി, വായിച്ചതിനും,അഭിപ്രായം എഴുതിയതിനും.

സുപ്രിയ said...

അയ്യോ ഞാനിതു കണ്ടില്ല....
ശ്ശെ....

'മേജര്‍സെറ്റുകാര്‍' എന്ന പ്രയോഗം അസ്സലായി. 'ചമ്മി അടപ്പൂരി' എന്ന പ്രയോഗവും കിടിലന്‍. കോവിലന്റെ സംസാരത്തെക്കുറിച്ചുള്ള വിശദീകരണം കൃത്യം. നേരിട്ടു കണ്ട പോലെ തോന്നി.

നല്ല ഒഴുക്കുള്ള എഴുത്ത്. മൌലിക സാഹിത്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഉണ്ടാവുന്നതാവും അത് അല്ലെ?

എനിക്കും ഇഷ്ടമാണ് കോവിലനേയും കക്കാടിനേയും. രാജന്‍ഗുരുക്കളെ ഒരു സെമിനാറില്‍ വച്ചു പരിചയപ്പെട്ടിട്ടുണ്ട്. എന്നെയും ഓര്‍ക്കാന്‍ യാതൊരു സാധ്യതയുമില്ല.

പോസ്റ്റിനു താങ്ക്സേ.....

Faizal Kondotty said...

Nice memories...

ശ്രീനാഥന്‍ said...

@സുപ്രിയ-വളരെ നല്ലൊരു കമെന്റിനു നന്ദി. വെറുതെ ഞാനിപ്പോൾ സുപ്രിയയുടെ പ്രൊഫൈലിൽ പോയി നോക്കി, മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നു നോവലുകളിൽ രണ്ടെണ്ണം കണ്ടു (മൂന്നാമത്തേത് ആലാഹയുടെ പെണ്മക്കളാണ്). പാട്ടെവിടെ?
@ഫൈസൽ: വന്നതിനും വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

മാണിക്യം said...

"ജീവിതത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന പുലിമടയിലിരുന്ന്,തീരെ മേദസ്സില്ലാത്ത,കരുത്തും ഓജസ്സുമുറ്റ ശൈലിയിൽ ചോരപൊടിയും വിധം കോവിലൻ മനുഷ്യകഥയുടെ കോലങ്ങൾ മലയാളിയുടെ മനസ്സിൽ കോറിയിട്ടു..."
അതേ കോവിലന്റെ വാക്കുകളുടെ ചൂടും ചൂരും
മലയാളിക്ക് മറക്കാനാവില്ല.

വളരെ നന്നായി എഴുതിയിരിക്കുന്നു ...
"വഴി നീളെ കവിത ചൊല്ലി നടക്കുന്ന ഒരു ജന്മം .."
കവിത വഴിയില്‍ കൈമോശം വന്നില്ല എന്ന് വിശ്വസിക്കുന്നു.
സ്വല്പം നൊസ്സുള്ളവരാ നല്ല ഗുരുക്കന്മാര്‍..
മനസ്സില്‍ നന്മയുള്ളവര്‍ .. :)

ശ്രീനാഥന്‍ said...

@മാണിക്യം-നിങ്ങളെപ്പോലെ ഒരാൾ ബ്ലോഗിൽ വന്നതിൽ സന്തോഷം തോന്നി, പിന്നെ, ആ വാചകം എടുത്തു പറഞ്ഞതിൽ,ആലോചിച്ചെഴുതിയ ഏക വാചകം-കോവിലന്റെ സംഭാവന ഒരു വാക്യത്തിൽ ഒതുക്കുകയെന്നൊരു വെല്ലുവിളി ഉണ്ടായിരുന്നതിൽ! നന്ദി.

നിയ ജിഷാദ് said...

നല്ല ഒരനുഭവം ഞങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചതിനു നന്ദി.

നിയ ജിഷാദ് said...
This comment has been removed by the author.
ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിക്കുന്നു!!
ആശംസകള്‍!!

ശ്രീ said...

നല്ല പോസ്റ്റ്, മാഷേ

naakila said...

വരാന്‍ വൈകിപ്പോയി
നല്ല കുറിപ്പുകള്‍

ആശംസകളോടെ

smitha adharsh said...

ഞാനും വൈകിപ്പോയി..എങ്കിലും നല്ല ഒരു പോസ്റ്റിനു നന്ദി..
പറഞ്ഞപോലെ,ഞാനും,ഈ കവിതയെ അവസാനമേ നോക്കാറുള്ളൂ..ഇപ്പോഴും കഥയാ എനിക്ക് ഇഷ്ടം.ഇപ്പോള്‍ ഒരു കുറ്റബോധം തോന്നുന്നു..കവിതയെ കൂടുതല്‍ സ്നേഹിക്കാത്തതില്‍ ..
ഓഫ്: ഞങളുടെ കോളേജില്‍ രാജന്‍ ഗുരുക്കള്‍ ഒരിയ്ക്കല്‍ ക്ലാസ്സ്‌ എടുക്കാന്‍ വന്നിരുന്നു,അന്ന് മനസ്സിലായി,ഈ കന്യാസ്ത്രീകള്‍ക്ക് പഠിപ്പിക്കാനുള്ള മിടുക്ക് കുറവാണെന്ന്..ടീച്ചിംഗ് ഒരു കലയാണെന്നത് എന്റെ മനസ്സില്‍ അടി വരയിട്ടു ഉറപ്പിച്ചെടുത്തത് രാജന്‍ ഗുരുക്കളാ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒറ്റശ്വാസത്തിനു വായിച്ചു .ഈ സര്‍ഗ്ഗസങ്കേതത്തില്‍ എത്താന്‍ വൈകിപ്പൊയതില്‍ വല്ലാത്ത വിഷമം.
എങ്ങനെയാ മാഷേ ഇത്ര മനോഹരമായി ഓര്‍മകള്‍ പങ്കുവൈക്കാന്‍ കഴിയുന്നേ?
ഈ പോസ്റ്റിനേക്കുറിച്ചു വേറെ ഒന്നും എഴുതാന്‍ എനിക്കറിയില്ല.

പ്രയാണ്‍ said...

ഞങ്ങള്‍ കക്കാട്ടമ്മാമനെന്നു വിളിക്കുന്ന എന്‍. എന്‍. കക്കാടിനെ അവസാനകാലങ്ങളില്‍ കാണാന്‍ പോയതോര്‍മ്മ വന്നു. അന്നും അദ്ദേഹം മരണത്തെ കളിയാക്കി ചിരിച്ചു. കുത്തിക്കെട്ടിയ ശരിരം ഷര്‍ട്ടിടുമ്പോള്‍ ഇക്കിളിയാവുന്നതിനെപ്പറ്റിയൊക്കെ അച്ഛനോടു പറഞ്ഞ കുറെ ചിരിച്ചു. സങ്കടം തോന്നുന്നു. നന്നായി അവതരിപ്പിച്ചിരിക്കുന്നു................

Jishad Cronic said...

നന്നായി എഴുതിയിരിക്കുന്നു മാഷേ

Kiranz..!! said...

ശ്രീമാഷേ ഒരു പക്കാ ഓഫ്(പ്ലീസ് ആരും വയലന്റാവരുതും):-
നോമിന്റെ ബ്ലോഗിൽ വന്ന് അനുഗ്രഹിച്ചതിനൊരു നന്ദി പ്രകാശിപ്പിക്കാൻ ഒരു ഓലൻ വിടാമെന്ന് നിരീച്ചപ്പോ എഴുത്ത് കുത്തിനുള്ള പ്രാഥമിക സാമഗ്രി കാണുന്നില്ല.മെയിൽ ഐഡി കാണുന്നില്ലെന്ന്:).ഒരു ഓലൻ വിടുമാ ? ഒന്നു പരിചയപ്പെട്ടിരിക്കാനാ :)

ശ്രീനാഥന്‍ said...

@നിയ, ജോയ്, ശ്രീ, അനീഷ്,ജിഷാദ്, കിരൺസ്-വളരെ നന്ദി, വന്നതിനും വായിച്ചതിനും അഭിപ്രായങ്ങൾക്കും. @സ്മിത-കഥ ആസ്വദിക്കുന്നവർക്ക് കവിതയും ആകും! രാജ്ൻ ഗുരുക്കൾ സാർ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ അനിയനെ 5 വർഷം (ബീഏ, എം എ ) പഠിപ്പിച്ചിട്ടുണ്ട്, വലിയ ബഹുമാനമാണ് അവന് അദ്ദേഹത്തെ.നന്ദി സ്മിത, @പ്രയാൺ: കക്കാടിനെ നേരിട്ടറിയാവുന്ന (ബന്ധു?‌) ഒരാൾ വന്നു വായിച്ചതിൽ വളരെ സന്തോഷം. ‌ @ ഉഷശ്രീ: ആദ്യമായി വന്നതിനും വളരെ കാര്യമായി അഭിപ്രായം പറഞ്ഞ്തിനും നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

ചമ്മി അടപ്പൂരി, എന്തെങ്കിലും പൊട്ടത്തരം എഴുന്നുള്ളിച്ചിരിക്കുമോ ഞാൻ ബസ്സിൽ വെച്ച് … എന്നൊക്കെയായി ചിന്ത. എന്തായാലും സമ്മേളനത്തിന്റെ രണ്ടു ദിവസവും സാർ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. നല്ല മനുഷ്യൻ.
മാഷെ കൊള്ളാം
നല്ലവണ്ണം രസിച്ചു ഇവിടം
വീണ്ടും വരാം

ഹരിശങ്കരനശോകൻ said...

വലിയ ആൾക്കാരെ കണ്ടതൊരു ഗമയാ...അതിലേറെ ഒരു സുഖമാ...ഞാൻ ആരെയും അങ്ങനെ കണ്ടിട്ടില്ല...

സുജനിക said...

1980,81,82 കാലത്തൊക്കെ അലനല്ലൂരിൽ സാഹിത്യസമ്മേളനങ്ങൾ ഉണ്ടായിരുന്നു. അതിലൊക്കെ പങ്കെടുത്തിട്ടും ഉണ്ട്. പക്ഷെ, ഇങ്ങനെ എഴുതാൻ തോന്നിയില്ലല്ലോ എന്ന അസൂയ. നല്ല രചന.അഭിനന്ദനം.

ശ്രീനാഥന്‍ said...

@കുസുമം-
ആദ്യമായി വരികയല്ലേ, സ്വാഗതം!
വളരെ സന്തോഷം-വായിച്ച് നല്ലൊരു കമെന്റിട്ടതിന്
@കർത്ത-
വലിയവർ-പ്രശസ്തരും അപ്രശസ്തരുമായ വലിയ മനസ്സുള്ളവർ- തീരെ ഇല്ലെന്നായിട്ടൊ ന്നുമില്ല. വലുപ്പം ആപേക്ഷികമാകയാൽ ഞാൻ വലിയ പലരേയും കണ്ടിട്ടുണ്ട്, എന്റെ നാട്ടിലെ മുറുക്കാൻ കടക്കാരൻ കുമാരേട്ടൻ, ബീഡിതെറുപ്പുകാരൻ കുഞ്ഞൻ, പിഷാരടി, വർഗീസ്, രാമാനുജൻ എന്നീ കമ്യുണിസ്റ്റുകാർ, മുണ്ടൂർ കൃഷ്ണങ്കുട്ടിയെന്ന എഴുത്തുകാരൻ, ജ്യോതി നാരായണൻ എന്ന സാമൂഹ്യപ്രവർത്തക, അങ്ങനെ ഒത്തിരിപ്പേർ എന്നേക്കാൾ വലിയവരാണ്,കർത്തയും കണ്ടുകാണും വലിയവരെ, തിരിച്ചറിയാഞ്ഞതാണോ? നന്ദി, വന്നതിനും വായിച്ചതിനും!
@എസ്. വി. രാമനുണ്ണി-താങ്കൾ ഇവിടെ വന്നതിലും വായിച്ചതിലും വളരെ സന്തോഷം, അന്ന് അലനല്ലൂരിൽ , പിന്നെ ഒത്തിരി സ്ഥലങ്ങളിൽ നാം അടുത്തിരുന്നിട്ടുണ്ടായിരിക്കുമല്ലേ?

ഹാപ്പി ബാച്ചിലേഴ്സ് said...

श्रीनाथ एटा,
എവിടാ. കുറച്ചു ദിവസങ്ങളായി കാനാനിലല്ലോ?
സുഖം? ഒരു മെയില്‍ id ഉണ്ടാക്കിയിട്ടൂടെ ബ്ലോഗിങ് purpose -നു.
contact ചെയ്യാന്‍ എളുപ്പമായിരിക്കും. ഓണമൊക്കെ അടിച്ചുപോളിചില്ലേ?
കാണാം..കാണും

ചാണ്ടിച്ചൻ said...

അപ്പൊ മാഷേ...അങ്ങനെയും ഒരു പൂര്‍വകാലചരിത്രമുണ്ടല്ലേ...
മുടി ചീകാതെ നീട്ടി വളര്‍ത്തി, ജുബ്ബയിട്ട്, വെടിസഞ്ചി തോളത്തിട്ട്, ബീഡി വലിച്ച്, വല്ല മരത്തിന്റെയും കടക്കിരുന്ന്, വിഷാദപരവശനായി , കവിത ചൊല്ലി ആത്മസായൂജ്യമടഞ്ഞ സമയം...
അതോ നക്സല്‍ ആയിരുന്നോ???

ശ്രീനാഥന്‍ said...

@ഹാപ്പീസ്-കണ്ടല്ലോ, സ്ന്തോഷായീലോ @ചാണ്ടിക്കുഞ്ഞ്-ആ, അതൊരുകാലം എന്റെ പൊന്നൊടയതേ, ഇപ്പൊ ഡീസന്റാ.സ്ന്തോഷം വന്നതിനും വായിച്ചതിനും!

അനൂപ്‌ .ടി.എം. said...

ശ്രീ മാഷെ...
എണ്‍പതുകളിലെ ആ കവിയരങ്ങോക്കെ ശരിക്കും മനസ്സില്‍ കാണാന്‍ പറ്റുന്നു..
ചിത്രങ്ങള്‍ കൂടി തരുന്ന എഴുത്ത്..തികച്ചും ഗൌരവമുള്ളത്..

lekshmi. lachu said...

പോസ്റ്റ്‌ നന്നായി..
മനസ്സിന്റെയുള്ളില്‍ വെച്ചാരാധിക്കുന്നവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും എത്ര വിലപ്പെട്ടതാണല്ലേ.നാളുകള്‍ കഴിഞ്ഞാലും ചേര്‍ത്തു പിടിക്കാന്‍ ഇത്തരം ഓര്‍മ്മകളുള്ളത് തന്നെ ഒരു ഭാഗ്യമാണു..

മുകിൽ said...

“എന്തൊരനുഭവമായിരുന്നു, അത്! മരിച്ചാൽ മതിയെന്നു തോന്നിപ്പോയി.“
തീവ്രത മനസ്സിലാവാൻ ഇത്ര മതി.
എന്തോ എനിക്കു വളരെ വിഷമം തോന്നുന്നു. പറഞ്ഞ കവിതകൾ എപ്പോഴോ വായിച്ചിട്ടുണ്ട് എന്നല്ലാതെ കവികളെയും കവിതകളെയും ഗൌരവമായി മനസ്സിൽ വഹിച്ചില്ല. പഠിച്ചതു ഫിസിക്സ്. ജോലിയും അങ്ങനെ ഒരു ഡീപ്പാർട്ടുമെന്റിൽ. കവിതയെ ഉള്ളിൽ താലോലിക്കുന്നവരുമായി സഹവാസമോ സൌഹൃദമോ ഇല്ല. എന്തോ എഴുതാൻ വരുന്നതു കവിതയാണെന്നു മാത്രം. നിങ്ങളൊക്കെ കവിതകളേയും കവികളേയും നെഞ്ചേറ്റാൻ ഊരു ചുറ്റിയവർ. ധന്യം. കവിതയെഴുതുന്നു എന്നൊക്കെ പറയൂന്നതു തന്നെ നീ‍തികേടു പോലെ തോന്നുന്നു എനിക്ക് ഇതൊക്കെ വായിക്കുമ്പോൾ. ഗുരുത്വം നേടാ‍ത്തതു പോലെ.

മുകിൽ said...
This comment has been removed by the author.
മുകിൽ said...

ബേപ്പൂർ സുൽത്താനെ കണ്ടു അനുഗ്രഹം വാങ്ങിയിട്ടുണ്ട് ട്ടോ. അതു മറന്നു കൂടാ. ആ നിധി ഹൃദയത്തിൽ സൂക്ഷിക്കുന്നു.. ഒരുപക്ഷേ അതു മതിയല്ലോല്ലേ എന്റെ സങ്കടം പോക്കാൻ!

ശ്രീനാഥന്‍ said...

അനൂപ്,ലച്ചു-വളരെ സ്ന്തോഷം
മുകിൽ-സമയമൊന്നും വൈകിയിട്ടില്ലല്ലോ, ഇനിയും വായിക്കാമല്ലോ, ആരാണ്‌ എല്ലാം വായിച്ചിട്ടുള്ളത്, കാണേൺടവരെയൊക്കെ കണ്ടത്? പിന്നെ എഴുതാൻ വേണ്ടത് അനുഭവവും സർഗ്ഗശക്തിയുമാണ്‌, അതു നിങ്ങൾക്കുണ്ടെന്നു ഞാൻ കരുതുന്നു

yekarahzabrowski said...

Slot Game - DrmCD
Description · The free demo of this 김해 출장마사지 slot game is available in the SEGAGENESIS COMMUNITY. · 전주 출장마사지 Description · 익산 출장샵 Slot Game 경기도 출장샵 is a Live Casino · Slot Game is a Live Casino · 태백 출장마사지 Slot Game is