(കുട്ടീടെ വിമൽമാമന് )
അങ്ങിനെയങ്ങിനെ നീങ്ങിപ്പോമൊരു-
തങ്കക്കുടത്തിനെ, വയലിന്റെ മൂലയി-
ലെടവഴികേറുമ്പൊൾ പടർപന്തൽ പോലുള്ളോ-
രരയാലിൻ ചോടെത്തിമറയും വരെ പടി-
പ്പുരയീന്നു നോക്കുന്നു നങ്ങേലി!
- പൂതപ്പാട്ട് (ഇടശ്ശേരി)
ഞങ്ങളെ തനിച്ചാക്കി നീ ഹോസ്റ്റലിലേക്ക് മടങ്ങി.
ദൂരെ, ദൂരെ, അങ്ങു വളരെ ദൂരേക്ക്.
പെയ്തൊഴിയാത്ത മഴക്കാർ നിറഞ്ഞ മുഖവുമായവൾ
നിന്റെ മുറി അടുക്കിപ്പെറുക്കുന്നു.
നീ ഉപേക്ഷിച്ചു പോയ ഡിവിഡികൾ, നൂസ് പേപ്പർ കട്ടിങുകൾ
ചോക്ലറ്റ് റാപ്പറുകൾ, പൊലിത്തിൻ കവറുകൾ
മുഷിഞ്ഞ ജീൻസുകൾ, റ്റീഷർട്ടുകൾ
കൊയ്ലോയുടെ പാതി നിര്ത്തിയ തീർഥയാത്ര.
മുറി വിങ്ങി നിറഞ്ഞ സംഗീതം.
ദാ, പൊതപ്പിന് ന്റെ കുട്ടീടെ മണം,
ശ്രീ, ഈ തലേണയ്ക്ക് കുട്ടീടെ മണം.
സാന്ത്വനിപ്പിച്ചാൽ അവൾ പൊട്ടിത്തെറിക്കും:
അമ്മേടെ കുഞ്ഞിനെ നീ പൂച്ചയെ പുഴ കടത്തും പോലെ
തൂക്കിയെടുത്ത്, കൊണ്ടുപോയ് കളഞ്ഞില്ലേ?
ശൈലജേ, അതു നമ്മൾ ഒരുമിച്ചെടുത്ത, അവനാഗ്രഹിച്ച…..
എനിക്ക് കേൾക്കണ്ടാ, എന്റെ കുട്ടിയെവിടെ?
ആ, അമ്മ മാത്രമാണല്ലോ, അഛൻ വിതുമ്പുന്നത് ഒരു കഥയിലുമില്ല്ല്ലോ.
ആ, പോട്ടേ,പോട്ടേ!
നിന്റെ തത്ത ചോളക്കതിർ തിരിഞ്ഞു നോക്കാതെ
നീ പോയ വഴി കണ്ണു നട്ട് നിശ്ചല.
വളർത്തുപെട്ടിയുടെ ജലവിതാനത്തിൽ മീനുകൾ കിതച്ചു നിൽക്കുന്നു.
നീ പാലു കൊടുത്തിരുന്ന പൂച്ച ഈ വഴി വരാറേ ഇല്ല.
നീയെടുത്ത അതിന്റെ ഫോട്ടൊയുടെ കണ്ണുകൾ , ഡസ്ക് റ്റോപ്പിൽ നിന്ന്
എന്റെ നേർക്ക് നിസ്സഹായരായി തിരിയുന്നു.
നിന്റെ അണ്ണാൻ കുഞ്ഞുങ്ങൾ അമ്മയെ പറ്റിച്ച് ഓടിപ്പോയി.
ഇനി വരുമ്പോൾ അമ്മ ലൌ ബേർഡ്സിനെ വാങ്ങി തരും.
രണ്ടു മാസം രണ്ടു ദിനം പോലെ പൊലിഞ്ഞുപോയി
പതിനെട്ടിന്റെ വീറും കൂർപ്പും തിളക്കവും ബാലിശതയുമായി
കമ്പിനു കമ്പിന് തർക്കുത്തരം പറഞ്ഞു നീ വീട്ടിടം നിറഞ്ഞപ്പോൾ
എല്ലാമാവർത്തിക്കുകയാണല്ലോ എന്നു ഞാൻ ഓർത്തിരുന്നു.
രാത്രി നാലു മണി വരെ ഉറങ്ങാതിരിക്കല്ലേ, സമയത്തിന് ആഹാരം കഴിക്ക്,
സ്പീഡു കുറച്ച് ഓടിക്ക്, മഴ നനയല്ലേ, വെയിലു കൊള്ളല്ലേ
അങ്ങോട്ടു തിരിയല്ലേ, ഇങ്ങോട്ടു പോകല്ലേ …..
എല്ലാ അഛനമ്മമാരും എക്കാലത്തും കുട്ടികളെ വെറുപ്പിക്കുന്നു.
കസബിനു നീതി നിഷേധിച്ചെന്നോ, അഛനൊന്നുമറിയില്ല
അല്ലെന്കിലും, അഛൻ എന്തു ചെയ്യാനാണ്?
ആദ്യം ഷാരൂഖിന്റെ ഡോണാകാൻ മോഹിച്ച കുട്ടി.
പിന്നെ ‘കഥാവശേഷൻ’ ആയാൽ മതിയെന്നു പരിവർത്തനപ്പെട്ടവൻ.
മാവോയിസ്റ്റ് പോരാളികൾ, അഫ്സൽഗുരു,കിണാലൂർ
കൃഷ്ണയ്യർ, നർമദ, ഇന്ത്യൻ ഭരണഘടന,
നയന്താര, അസിൻ, കാജോൾ, മെസ്സി, ധോണി…
കുട്ടികളുടെ മനസ്സിൽ കൊളാഷാണെപ്പോഴും.
അഛനെ കാണുമ്പോൾ അടയുന്ന ലാപ്റ്റോപ്പ്
നോക്കട്ടെ,നോക്കട്ടെ, ആരാണ് വാൾപേപ്പർ?
ചന്ദ്രമല്ലിക? ഊർമിള? സപ് ന? ബസുമതി ചാറ്റർജി ?
നിലീനാ ജോക്ധർ? ഏക മല്ലുവിന്റെ കൂട്ടുകാരിയേത്?
ആരാണാരാണു ചാറ്റിൽ?
അമ്മേ!!! ഈ അഛനെ അങ്ങോട്ടു വിളിക്കൂ!
രണ്ടിനും ചിണുങ്ങാതിരുന്നു കൂടെ?
അഛൻ ഡെസ്ക്പുറത്ത്, മകൻ ലാപ് പുറത്ത്
ഞാൻ പാത്യെം പുറത്തും... അവൾ കലമ്പുന്നു.
ട്രെയിൻ ഇന്ത്യയുടെ കിഴക്കൻ തീരത്തിലൂടെ കുതിക്കുന്നു.
അതിനു രണ്ടാത്മാക്കളുടെ ഹൃദയമിടിപ്പിന്റെ താളം.
എന്റെ തോളിൽ കിടന്ന് പ്ലാവു നോക്കി ‘ചച്ച’ എന്നു പറഞ്ഞ കുഞ്ഞ് അതിനകത്തുണ്ട്.
ഇന്നും നാളെയും മാവോയിസ്റ്റ് ബന്ദ്.
ഇന്ത്യ മുഴുവൻ വിമോചിതമാകുന്നത് സ്വപ്നം കണ്ടിരുന്ന ഞാൻ
ഇന്ന് റെയിൽപ്പാളങ്ങൾ വിമോചിതങ്ങൾ അല്ലെന്നു പ്രത്യാശിക്കുന്നു.
അവൾ മനസ്സിലൊരു കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ തൊഴുതു നിൽക്കുന്നു.
രാവേറെ ചെന്നിരിക്കുന്നു
ആ തലയിണ കെട്ടിപ്പിടിച്ച്, ആ പുതപ്പുകൊണ്ടു മൂടി
എന്റെ പെണ്ണ് മയങ്ങിപ്പോയി.
ഞാൻ ഈ ചാരുകസേരയിൽ ഇരിപ്പാണ്
ഇനി എന്നാണീ ഡിസമ്പർ വരിക?
കുട്ടീടെ അണ്ണാറക്കണ്ണന്മാർ!
106 comments:
ഇതു വായിച്ചപ്പോള്‍ എനിക്ക് ഖലീല്‍ ജിബ്രാന്റെ On Children എന്ന കവിത ഓര്‍മ്മ വരുന്നു.
ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചിട്ടുണ്ട്. പക്ഷെ അവസാന നിമിഷം വിട്ടില്ല. എനിക്കെന്തോ ഇതു വായിച്ചിട്ട് ഒരജ്ഞാത സങ്കടം. :(
ഡിസംബര്‍ മാസം ദാ..ന്നു പറയുമ്പോഴേയ്ക്കും വരില്ലേ?
അമ്മമാർക്ക് മാത്രമല്ല...നീറുന്ന മനസ്സുമായി അച്ഛന്മാർക്കും ഏറെ പരിതപിക്കാനുണ്ട്..അല്ലേ..
എല്ലാ അഛനമ്മമാരും എക്കാലത്തും കുട്ടികളെ വെറുപ്പിക്കുന്നു.
എന്നെ സ്മബന്ധിച്ചു അത് അങ്ങനെ അല്ല കേട്ടോ
ഇങ്ങിനെ കുറെ കരഞ്ഞതാ...ഇപ്പൊ കുട്ടു തിരിച്ചെത്തിയതിന്റെ സന്തോഷം..... വീണ്ടും പോവൂലോന്ന് ആലോചിക്കുംമ്പോള്‍ സങ്കടം................
വായിച്ചു ....വായാടി യുടെ കമന്റ് വായിച്ചപോള്‍ എന്‍റെ മനസ്സില്‍ വന്ന കമന്റ് എവിടെ പോയോ?..ഞാന്‍ തിരിച്ചു വരാം .കുറച്ചു തിരക്ക് ആണ് .
വായിച്ചപ്പോ കണ്ണുനിറഞ്ഞു....
നന്ദി നന്ദി.
"എനിക്ക് കേൾക്കണ്ടാ, എന്റെ കുട്ടിയെവിടെ?
ആ, അമ്മ മാത്രമാണല്ലോ, അഛൻ വിതുമ്പുന്നത് ഒരു കഥയിലുമില്ല്ല്ലോ."
അച്ഛന്‍ വിതുമ്പരുത് എന്നൊന്നുമില്ല. പാവം സ്ത്രീകള്‍ മാത്രം വൈകാരികമായി പ്രതികരിക്കുന്നവര്‍. അച്ഛന്മാര്‍ പക്വതയുടെ ദാര്‍ഢ്യത്തിന്റെ അവതാരങ്ങള്‍. എന്തിനാ നമുക്കിങ്ങനെയൊരു മറ?
achaneyum ammayeyum sambandhichu ee oru sangadam thudarkadha aanu... pakshe makkal puthiya mechil purangal thedumbol.... entho enikkariyillaa enthaakum ennu.... valare nannaayirunnoo sir...
മനസ്സില് തൊടുന്ന എഴുത്ത്..
ശ്രീശൈലത്തിലെ അമ്മയെയും,അച്ഛനെയും നല്ല പരിചയം തോന്നി.വീട് മുഴുവന്‍ പതിനെട്ടിന്റെ തിളക്കവും,സ്നേഹവും വിതറാന്‍,ഉണ്ണിയെയും കൊണ്ട് ഡിസംബറിനു ഓടി വരാതിരിക്കാന്‍ പറ്റുമോ.അപ്പോള്‍ മഞ്ഞു പോലെ അലിഞ്ഞു പോവില്ലേ ഈ കാത്തിരിപ്പിന്റെ വിഷമമെല്ലാം..
വായിച്ചു…….
വിശദമായി പിന്നീട് വരാം
ഡിസമ്പറിന്റെ സങ്കടം കാണാൻ…
പുതിയ കാലത്തിന്റെ മിടിപ്പുകളുന്റ്റ് ഈ കഥയില്‍...
പതിവു പോലെ ഉള്ളില്‍ തട്ടിയ എഴുത്ത്...സ്‌കൂള്‍ കാലത്തെ ബോര്‍ഡിംഗ് വാസം ഓര്‍മ്മിച്ചു ഞാന്‍... അവന്‍ നന്നായി വരട്ടെ, എവിടെയാണെങ്കിലും സന്തോഷിക്കട്ടെ, അത്രേം മാേ്രത നമുക്കു ആഗ്രഹിക്കാവൂ...ഇതാന്നു പറയുമ്പോഴേയ്ക്കും ഡിസംബര്‍ ആകൂലോ....
ശ്രീയുടെ പോസ്റ്റ് വല്ലാതെ നൊമ്പരപ്പെടുത്തി!
'കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ "എന്ന പാട്ട് കേള്ക്കുമ്പോള്
മനസ്സില് ഉണരുന്ന അതെ സങ്കടം.വാക്കുകളില്ല പറയാന് ..............
കഥയിൽപ്പോലും വിതുമ്പൽ നിഷേധിക്കപ്പെട്ട അച്ഛ്ന്മാർക്കു വേണ്ടി…..
അമ്മയൊരു..മഴമേഘം…ദു:ഖം പെയ്തുതീർക്കുന്നു……
അച്ഛ്നൊരു കരിമ്പാറ…
സങ്കടപ്പെരുമഴയിൽ നനഞ്ഞൊലിക്കിലും….
നൊമ്പരപ്പെരുംച്ചൂടിൽ കരൾവെന്തുപോവിലും…..
കണ്ണ് നിറയാതെ…കാലിടറാതെ…ശിരസ്സ് ഉയർത്തിയേ..പിടിക്കേണം….
കരിമ്പാറയ്ക്കുള്ളിൽ പൊടിയും കന്മദം…ആരു കണ്ടു…..?
*വരികൾക്കിടയിലെ വിതുമ്പലുകൾ എത്രപേർക്ക് മനസ്സിലായിട്ടുണ്ടാവുമെന്ന്
എനിക്കറിയില്ല…..ഇതിനൊരു മറുപടി എന്തുതന്നെ എഴുതിയാലും അത് ഈ സൃഷ്ടിക്കു
മുൻപിൽ നിഷ്-പ്രഭവുമാണ്…..എങ്കിലും സത്യസന്ധമായിപ്പറയുന്നു…..
വരികൾ എനിക്കു പകർന്ന…ആ..വിതുമ്പലുകൾ…
ഹൃദയത്തിന്റെ..കടച്ചിൽ…. ഞാൻ ഏറ്റുവാങ്ങുന്നു
എല്ലാം അവന്റെ നന്മയ്ക്കായ്ക്കരുതി നമുക്ക് സമാശ്വസിക്കാം
@വായാടി: പോസ്റ്റിടും മുമ്പേ പാറി വന്നല്ലോ തത്തേ, നന്ദി, ജിബ്രാന്റെ കവിത ഉദാത്തം, കോപ്പി ചെയ്തു വെച്ചു, അതിനു നന്ദി പറഞ്ഞാൽ തീരില്ല.
@ബിലാത്തി: നന്ദി.ശരിയാണു, അഛനും സങ്കടമുണ്ട്, എങ്കിലും ചെറിയൊരു കലിപ്പിൽ എഴുതിയതിനപ്പുറം ചിന്തിച്ചാൽ, അമ്മയുടെ സ്നേഹത്തിനും സങ്കടത്തിനും മുമ്പിൽ അതു ചെറുതു തന്നെ.
@ റോസ്: അനിയത്തി, ഈ വീടുകണ്ടല്ലോ, സ്നേഹവും പരിഭവവും ഏകാന്തതയും ആണ്ടിൽ രണ്ടു കുറി ഉത്സവങ്ങളുമള്ള വീട്, സാധാരണ ഇടത്തരക്കാരന്റെ ഇടം. വാക്കുകളിലെ സ്നേഹം ഞങ്ങളെ തൊട്ടു
@മൈത്രെയി: നന്ദി, നല്ല വാക്കുകൾക്ക്, ഡിസമ്പർ ഏറെയകലെയല്ലെന്നു സമാധാനം.
@ റ്റോംസ്: സന്തോഷമുണ്ട്, താങ്കൾ വ്യത്യസ്തനായ് ഒരഛനാണെന്നറിഞ്ഞതിൽ, എഴുത്തിനപ്പുറത്ത് ഞാൻ വ്യത്യസ്തനാകാൻ ശ്രമിക്കുന്ന, കഴിയുന്നതും അടിച്ചേൽപ്പിക്കാത്ത അച്ഛനാണു ( ഒന്നും അവന്റെ മേൽ അടിച്ചേൽപ്പിക്ക്കാനുമാകില്ല, വലിയ സ്വാതന്ത്ര്യപ്രേമിയാണ്).
@ പ്രയാൺ: അവിടെയുമങ്ങിനെ തന്നെയാണല്ലേ? ആ, എവിടെയുമങ്ങനെ തന്നെ, നന്ദി.
@സുപ്രിയ: അറിഞ്ഞു വായിച്ചതിനു നന്ദി, ശരിയാണു സുപ്രിയ, ആ മറ ആവശ്യമില്ല. ഞാനീ സൌഹൃദം തൊട്ടറിയുന്നു.
@വിമൽ: നാം തമ്മിൽ ഒന്നും പറ്ഞ്ഞു തീരില്ലല്ലോ, വിമൽ.
@വേണു: എവിടെ നിന്നാണു? ഐഐടി? അവിടെ നിന്നും വായിച്ചല്ലോ? വളരെ നന്ദി.
ഓ, സിയ: സമയം കിട്ടുമ്പോൾ തിരക്കില്ലാതെ വായിച്ചാൽ മതി കെട്ടോ.
@ സാദിക്: വന്നതിൽ സന്തോഷം, തിരക്കില്ലാത്തപ്പോൾ വീണ്ടും വരൂ.
@ ഭാനു: പുതിയ കാലത്തേയും പുതിയ കുട്ടിയേയും കണ്ടല്ലോ ഇതിൽ, നന്ദി.
@ ചിത്ര: വായന നൊമ്പരപ്പെടുത്തിയോ? അതൊരു നല്ല കോമ്പ്ലിമെന്റാണ്. , നന്ദി.
@ എല്ലാവരും: ഒരു കരച്ചിലായിരുന്നില്ല പോസ്റ്റിന്റെ ഉദ്ദേശ്യം, അവന്റെ വരവും പോക്കും നിമിത്തമാക്കി, പുതിയ കുട്ടിയേയും പുതിയ അഛനമ്മ-കുട്ടി ബന്ധവും എഴുതാനായിരിരുന്നു ഭാവം, പക്ഷേ, മനസ്സു പറ്റിച്ചു കളഞ്ഞു.
അല്ലെങ്കിലും, കുട്ടികളുടെ ഓര്‍മ്മകള്‍ നമ്മള്‍ കണ്‍ തടങ്ങളിലെ നീര്‍ച്ചാലുകളിലാണല്ലോ കൂട്ടി വയ്ക്കുന്നത്.
ഒരിക്കല്‍പ്പോലും കുട്ടി വെറുത്തിട്ടില്ലെങ്കില്‍ അച്ഛന്‍ അച്ഛന്റെ ജോലി ചെയ്തില്ലെന്ന് വിശ്വസിക്കാം, അല്ലേ മാഷെ? അതുകൊണ്ട് ചെയ്തതെല്ലാം നല്ലതിന്.
പിന്നെ, ഡിസംബര്‍ മാസം വരാന്‍ ഇന്ന് തൊട്ടു, ഇനി 3240 മണിക്കൂര്‍ മാത്രം.
അതില്‍ പകുതി സമയം ഉറക്കം.
അവശേഷിക്കുന്നത് 1620 മണിക്കൂര്‍
8 മണിക്കൂര്‍ അധ്യാപനം വച്ച് 97 ദിവസം = 776 മണിക്കൂര്‍
അവശേഷിക്കുന്നത് 844 മണിക്കൂര്‍ = 35 ദിവസം. (ഭക്ഷണം, പ്രാഥമിക ആവശ്യങ്ങള്‍ ഇവയുടെ സമയം ഒന്നും കൂട്ടിയിട്ടില്ല)
അപ്പൊ ഏതാണ്ട് മാസം കഴിഞ്ഞു അവനിങ്ങെത്തുമെന്നെ
ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണിത്.
കുട്ടികൾക്ക് എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്നും കടന്നലാദ്യമാശ്വാസവും പിന്നെ ദു:ഖവും.
മാതാപിതാക്കൾക്ക് ഈ പോസ്റ്റിൽ വായിച്ചതൊക്കെയും.
നല്ല രചന.. ശ്രീ രഘുനാഥ് പലേരിയുടെ “ മകള്‍ വരവായ്” എന്നൊരു കഥയുണ്ട്, ഒരുപാടവര്‍ത്തി വായിച്ചതു... അതും ഓര്‍മ്മ വന്നു ഇപ്പോള്‍.
പിന്നെ കഴിഞ്ഞ post നെ കുറിച്ചു പറഞ്ഞതു താങ്ങിയതൊന്നും ആയിരുന്നില്ല മാഷേ, ഞങ്ങള്‍ കോട്ടയംകാര്‍ ഇങ്ങനെയാണു.. ആവശ്യമില്ലാത്ത sentiments ഒന്നുമില്ല, അതാ...
ശരിയാണ്, ഇതിലെഴുതിയതെല്ലാം ശരിയാണ്.
തലയണ കെട്ടിപ്പിടിച്ചിട്ടും പുതപ്പിട്ട് മൂടിയിട്ടുമൊന്നും ഉറങ്ങാൻ കഴിഞ്ഞില്ല..........
ഒരുപാട് വേദനിപ്പിച്ചുവെങ്കിലും നല്ല പോസ്റ്റ്, രചനയും കവിത പോലെ സുന്ദരം.
yes sir i am at iitm... but i cannot type in malayalam for the time being...
ശ്രീ..:)
സത്യം പറയാലോ..
എനിക്കൊന്നും മനസ്സിലായില്ല..
എന്റെ വിവരക്കേട് അല്ലേ..
ഏതായാലും..
തുടരൂ..
ആശംസകളോടെ..
ശ്രീമാഷേ ....ആദ്യം വായിച്ചപോള്‍ എഴുതുവാന്‍ അറിയാതെ പോയത് ഇവിടെ എഴുതാം .....ഇതില്‍ തുന്നി ചേര്തിരിക്കുന്നതും മുഴുവന്‍ഒരു മനസ്ആണ് . .ഒരു അച്ഛന്‍ ഇതുപോലെ എഴുതിയപോള്‍ ഞാനും ഒന്ന് ഞെട്ടി .കാരണം അമ്മയുടെ വിതുമ്പല്‍ എവിടെയും കേട്ടിരിക്കുന്നു .ഇത് വായിച്ചു തീര്ന്നപോള്‍ അവിശ്വസനീയമായ ഒരു സ്വപ്നം കണ്ടതുപോലെയും തോന്നി ..ഒരു ആളുടെ സ്വന്തം ഭാഷയില്‍ ത്തനെ പറഞ്ഞപോള്‍ അതിന്റെ തീവ്രതയും മനസിലായി ...മാഷ് ഒരു പത്തു ബ്ലോഗ് എഴുതി തീരുമ്പോള്‍ ഡിസംബര്‍ ആവും ....അത് വരെ മാഷ് അണ്ണാറക്കണ്ണന്മാർ!ആയി സംസാരിച്ചു ഇരിക്കണം ട്ടോ .
ആ തലയിണ കെട്ടിപ്പിടിച്ച്, പുതപ്പുകൊണ്ടു മൂടിമയങ്ങിപോയ ആളോടും എന്‍റെ അന്വേഷണം
അറിയിക്കണം .................
നന്നായി സംവേദിച്ചിരിക്കുന്നു. സന്തോഷം. ആശംസകള്‍.
kurachokke manassilaayi..
orachantey...um...um..alle..kuzhappamillya..
അമ്മ മാത്രമാണല്ലോ, അഛൻ വിതുമ്പുന്നത് ഒരു കഥയിലുമില്ല്ല്ലോ.
അച്ഛന്‍റെ വേദനകള്‍ ഒരു കഥാകാരന്മാര്‍ക്കും മനസ്സിലാവുന്നില്ല. അമ്മയുടെ സ്നേഹം വാത്സല്യം എല്ലാം ആസ്വദിക്കുമ്പോഴും അതില്‍ എത്രയോ മടങ്ങ് സ്നേഹം അച്ഛന്മാരില്‍ ഉണ്ടെന്നു മനസ്സിലാവാതെ പോവുന്നു...
@ഹംസേ..എനിക്കത് മനസ്സിലാകും. അച്ഛന്റെ സ്നേഹം ഒരുപാട് കിട്ടുന്ന ഒരാളാണു ഞാന്‍.
@ശ്രീമാഷേ..ഇതാ ഇവിടെയെന്റെ അച്ഛനുണ്ട്. ഒന്ന് പരിചയപ്പെടൂ.
എന്റെ തോളിൽ കിടന്ന് പ്ലാവു നോക്കി ‘ചച്ച’ എന്നു പറഞ്ഞ കുഞ്ഞ് അതിനകത്തുണ്ട്.
@ജെകെ-എന്നാ അരിത്തമാറ്റിക്സാ, ശകുന്തളാദേവി തോറ്റു പോകും. ഈ ബ്ലോഗുകൾ അപഹരിക്കുന്ന സമയമോ? അതു കൂട്ടിയില്ലല്ലോ. ഭാര്യ ഈ കിടുതാപ്പൊക്കെ എടുത്ത് മുറ്റത്തെ കളയുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാ.നിങ്ങടെ വീട്ടിലൊന്നും ഈ പ്രശ്നമില്ലേ? ഓ, ഈ അമേരിക്കെലൊന്നും അങ്ങനെ ഇല്ലാരിക്കും, ഞാനിപ്പോ, വായാടിയെടെ ഉപദേശമനുസരിച്ച് ഭാര്യ യെ ബ്ലോഗിൽ തത്പരയാക്കാൻ ശ്രമിക്കുകാ, ഈ പോസ്റ്റു വായിച്ചു കരയാനുള്ള സൌമനസ്യം കാണിച്ചു, പിന്നെയാ മനസ്സിലായെ, കന്നിനെ കയം കാണിച്ച പോലാന്ന്, കമെന്റ് കാട്ടിത്താ എന്ന് പറഞ്ഞ് ദിവസവും ബഹളം. എങ്കിലും ജെകെ, ആശ്വസിപ്പിക്കാനെടുത്ത ആ സൂത്രമെന്നെ സ്പർശിച്ചു, നന്ദി.
@കലാവല്ലഭൻ: അതെ, കുട്ടികൾക്ക് പുറത്തുകടക്കാനാണിഷ്ടം, അതങ്ങനെ ആയിരിക്കയും വേണം. അമ്മേടെം അഛന്റേം തുണിത്തുമ്പിൽ കെട്ടിയിടാൻ പാടില്ലെല്ലോ അവരെ.
@സ്മിത-വളരെ നന്ദി സ്മിത. താങ്ങിയെന്നൊക്കെ തമാശ പറഞ്ഞതല്ലേ? കറുത്തവൾ
കടമ്പിൻ പൂക്കളണിഞ്ഞവൾ കണ്ണന്റെ പ്രിയതോഴിയെങ്കിലും ഒഴുകിക്കൊണ്ടേയിരിക്കുന്നവൾ
സ്വതന്ത്ര പ്രണയിനി രാധയെക്കാൾ ഭാഗ്യവതി, എങ്കിലും സെന്റിമെന്റ്സ് ഇല്ലാത്തവൾ.!
@എച്ചു- ഇതൊക്കെഅറിഞ്ഞവളാണല്ലോ, പ്രിയ കഥാകാരി, ഇതൊരു അംഗീകാരമാണെനിക്ക്.
@വേണു-തത്കാലം മലയാളം വിട്ടോളൂ, ഗവേഷണത്തിനു വേണ്ടുന്നതായ സൽക്കർമ്മങ്ങൾ ചെയ്യൂ.
@ഹരീഷ്-ഇതിലെന്താ ഹരീഷേ, മനസ്സിലുള്ളത് പകർത്തി, തീരെ ഭാവന ചേർത്തില്ല, വെറും സത്യം, ഹരീഷ് സമയമുള്ളപ്പോൾ വന്നു വായിക്കൂ!
ഓ, സിയ-ആ വന്നുവീണ്ടും നന്നായി വായിച്ചു അല്ലേ, സന്തോഷം. അണ്ണാറക്കണ്ണന്മാർ അവളെ പറ്റിച്ചു പോയി സിയ. അന്വേഷണം പറയാം കെട്ടോ.
@മുകിൽ- ആദ്യമായിട്ടു വന്നതല്ലേ, സന്തോഷം! ഇനിയും കാണാം
@ലച്ചു- നന്ദി ലച്ചു, ‘orachantey‘ മനസ്സിലായില്ല ലച്ചു, മലയാളത്തിലെഴുതാമോ?
@വായാടി-അഛനെ കുറിച്ച് എഴുതിയതു വായിച്ചു, കൂടുതൽ ഒരു ഇഷ്ടം തോന്നി അനിയത്തീ.
@ഹംസ-ഒരു പക്ഷേ അമ്മസ്നേഹം തന്നെയാകാം വലിയത്, എങ്കിലും അഛനും ഒരു മനസ്സുണ്ടെന്ന് പലരും മറക്കുന്നു. ഇത്തവണ ഞാൻ എടങ്കേറാക്കിയില്ല, അല്ലേ? സ്നേഹം.
@പാവം-അവൻ കുഞ്ഞുകുട്ടി ആയിരിക്കുമ്പോൾ ആണതു പറഞ്ഞത്, മനസ്സിൽ കിടന്നിരുന്നു., നന്ദി.
മാഷേ, ഇതേറ്റൂ,അസ്സലായി ഈ താങ്ങ്, ആയുധം താഴെ വച്ചു....പോരേ?
ഞാന് എന്ത പറയാനാണ്...
ശ്രീ മാഷെ, ഇടയ്ക്ക് ബ്ലോഗിങ്ങ് പോലുള്ള ആസക്തികള്‍ തിരുത്താന്‍ ഒരു നല്ല ഭാര്യയുടെ തെറിവിളി ഇടയ്ക്ക് ആവശ്യമാണ്.
There is a cyber police right in front of me!
I tried to make her a partner in crime, but unfortunately she is so darn clear on what she wants. Let her live her secluded life deprived of all the fun from fellow netizens!
പ്രവര്‍ത്തിക ജീവിതത്തില്‍ സെന്റിമെന്റ്സിലൊന്നും കാര്യമില്ല മാഷേ. കവിതെയെഴുതാനും കവിള്‍ത്തടം നനയ്ക്കാനും കൊള്ളാം. പ്രശ്നം നേരാം വണ്ണം നേരിടുന്നവന്‍/ള്‍ മിടുക്കന്‍/ക്കി
___________________________
പിന്നെ, ധീരയായ സ്മിതയ്ക്ക് അഭിവാദ്യങ്ങള്‍ :) ഓ ചുമ്മാ.. ഇനി ഞാനായിട്ടെന്തിനാ കുറയ്ക്കുന്നെ..
ഒന്നൂടെ വന്നതാ, കമന്റു ഫോളോവീട്ട് ശരിയായില്ലായിരുന്നു...ജെ.കെ. എഴുതിയ പോലൊരു കണക്ക് എം. ഡിയുടെ ടേബിളില്‍ ഗ്ലാസ്സിന്നടിയിലുണ്ടായിരുന്നത് ഓര്‍ത്തു. ഒരാളുടെ ആയുസ്സ് അനാലിസ്സിസ് ആയിരുന്നു അത് So what are you complaing for? You sleep for...... hrs എന്നൊക്കെയുള്ള തുടക്കം ഓര്‍ക്കുന്നു. അതു കണ്ടു കഴിയുമ്പോള്‍ റെവ്യൂ മീറ്റിംഗിന് പെറുക്കി കൊണ്ടു വന്ന ആയുധങ്ങളെല്ലാം നിര്‍വീര്യമാകുമായിരുന്നു മനസ്സില്‍...
പിന്നെ കോട്ടയം കാരെപ്പറ്റി ഒരു തിരുത്ത്....എല്ലാം സെന്റിമെന്റ്‌സും മനസ്സില്‍ വന്നു നിറയുമ്പോഴും മറ്റുള്ളവര്‍ കണ്ണീര് കാണരുതെന്ന് നിര്‍ബന്ധമുള്ളവര്‍....ശ്ശോ.... അങ്ങോട്ടു ശരിയാവുന്നില്ല പോട്ടെ...
എന്‍.മോഹനന്റെ മകന്‍ എന്ന കഥ വായിച്ചിട്ടുണ്ടോ ആരെങ്കിലും? ഏകമകന്‍ ഹരി അമേരിക്കായിലേക്കു പറന്നപ്പം എഴുതിയത്.....
എല്ലാവര്‍ക്കും ഓര്‍ക്കാം ഒരു ആപ്ത വാക്യം 'മാമ്പൂ കണ്ടിട്ടും മക്കളെ കണ്ടിട്ടും മാലോകരാരും കൊതിക്കല്ലേ ' ഒരു ദേശത്തിന്റെ കഥ, എസ്. കെ.പൊറ്റക്കാട്.....എവിടെയെല്ലാമോ കമന്റീട്ടുണ്ട്... ആവര്‍ത്തന വിരസത ക്ഷമിക്കുക....
ഉറങ്ങാന്‍ പോകുന്നു, ബ്ലോഗു കണികണ്ടുണരാന്‍....
@വഷൾജിയുടെ ടൈംടേബിൾ.. കൊള്ളാം കാലത്തിന് മീതെ കണക്കുകൊണ്ടുള്ളൊരു കളി…
@സ്മിത- അയ്യേ! ഇത്ര വേഗം തോറ്റുതരുന്ന ആളാ, ആ പ്രണയകവിതയില്‍ തന്നെ, പ്രണയാവേഗങ്ങളില്‍ വീണു പോകാതെ ലോലഭാവങ്ങളെ, നാട്ടുനടപ്പുകളെ കളിയാക്കിയതു നന്നായിരുന്നു.
@ജെകെ: ശരിയാണ്, ചിലപ്പോള്‍ ഒരു മൂക്കു കയറിന്റെ ആവശ്യം ഉണ്ട്. പിന്നെ പലപ്പോഴും ജീവിതത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ഫൊകസ്ഡ് ആയിതോന്നിയിട്ടുണ്ട്.
സെന്റിമെന്റ്സില്‍ കാര്യമില്ല എന്നത് ഒ സത്യം , പക്ഷേ, അങ്ങനെയൊന്നുണ്ട് എന്നതു മറ്റൊരു സത്യം.
@അനസ്: നീയെന്താ ഒരു മാവിലായി കളിക്കുന്നേ? (മറ്റുള്ളവരുടെ ശ്രദ്ധക്ക്: പഴയ ശിഷ്യനോടുള്ള ഒരു സ്വതന്ത്ര്യമാണ് കെട്ടോ)
@മൈത്രേയി- കോട്ടയത്തുകാരെ കുറിച്ചു പറയാന്‍ തുടങ്ങിയാല്‍ - അല്ല, എന്നാ ഡീസന്റ് ടീമുകളാ എന്നു പറയാന്‍ തുടങ്ങുകാരുന്നു, അല്ലേല്‍ വേണ്ടാ അല്ലേ, മൈത്രേയി?
എന്‍.മോഹനന്റെ ആ കഥ വായിച്ചിട്ടില്ലെന്നു തോന്നുന്നു. മലയാളത്തിലെ ഏറ്റവും സുഖദസുന്ദരസ്വപ്നപണയകഥകളുടെ രാജകുമാരനല്ലേ, അന്തര്‍ജ്ജനത്തിന്റെ മകന്‍ ?
ക്രുഷ്ണന്‍ മാഷ് ശ്രീധരനെ ഓര്‍ത്തു മദിച്ചിരുന്നെന്കില്‍ ശരി, അയാളുടെ ഏട്ടനെ ഓര്‍ത്തു മദിച്ചിരുന്നെന്കിലോ? പും എന്ന നരകത്തില്‍ നിന്ന് ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍ എന്ന് കേട്ടിരിക്കുന്നു, ആര്ക്കറിയാം?
പിന്നെ ആ ബ്ലോഗു കണികണ്ടുണരല്‍! അ നന്നായി !
കാലമൊരു കണക്കല്ലേ വിമല്‍?
@അനസ്: നീയെന്താ ഒരു മാവിലായി കളിക്കുന്നേ?
എനിക്കൊന്നും മനസ്സിലായില്ല!!!
( ഞാനും ഈ തടവറയില് പെട്ടു പോയെന്നു തോന്നുന്നു :))
ഇത് വായിച്ചപ്പോള്‍ ദൂരെയുള്ള മകനെ ഓര്‍ത്ത് മനസ്സ് നൊന്തു.വളരെ നന്നായി എഴുതി.
ഇന്ത്യ മുഴുവൻ വിമോചിതമാകുന്നത് സ്വപ്നം കണ്ടിരുന്ന ഞാൻ
ഇന്ന് റെയിൽപ്പാളങ്ങൾ വിമോചിതങ്ങൾ അല്ലെന്നു പ്രത്യാശിക്കുന്നു.
ഇതെനിക്കു വല്ലാതെ അങു ഇഷ്ടായി... സംഗതി കുറച്ചു സെന്റിമെന്റലാണെങ്കിലും അതിലും തനതായ കറുത്ത ഹാസ്യം....
(ഹാവൂ അങനെ ഞാനും മലയാളത്തില് കമന്റി....)
വേദനിപ്പിച്ചുവെങ്കിലും നല്ല പോസ്റ്റ്...
സാർ....
കുട്ടികൾ വളരുന്നു.. അവർ കർമ്മപഥങ്ങൾ തേടി പോകുന്നു..
നമ്മളും ഇതു പോലെ പോയതല്ലെ ഒരിക്കൽ.(അന്ന് ശല്യം ഒഴിവായി എന്ന് വീട്ടിലുള്ളവർ കരുതിയിരുന്നെകിലും(എന്റെ കാര്യത്തിൽ). അദ്ധ്യയനത്തിന്റെ പ്രളയജലത്തിൽ നമ്മളും മുങ്ങിയിട്ടില്ലേ..
(എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകളെ 10 കഴിഞ്ഞാൽ ബോഡിങ് സ്കൂളിൽ ചേർക്കണം എന്ന് തമാശ പറഞ്ഞതിനു ഭാര്യ ഒരാഴ്ച മിണ്ടാതെ നടന്നു എന്നത് വേറെ കാര്യം). പഠിത്തത്തിന്റെ നൂലാമാലകൾക്ക് ശേഷം ദില്ലിയില്ലേക്ക് വണ്ടി കയറി മൂന്ന് കൊല്ലങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ “ താൻ എപ്പൊ എത്തി” എന്ന് മാത്രം ചൊദിച്ച് ചോറുണ്ണാൻ പോയി പിതാവ്(അമ്മയോട് അവനു ജോലിയൊ കൂലിയൊ വല്ലതും ഉണ്ടൊ എന്ന് രഹസ്യമായി അന്വേഷിച്ചു എന്ന് പിന്നെ അറിഞ്ഞു)..
അന്ന് ഉണ്ടായിരുന്ന പിതാ-മാതാ-പുതൃബന്ധമല്ല ഇന്ന് എന്ന് അറിയാം. എങ്കിലും ഉള്ളിൽ ഒരു നൊമ്പരം..
@ജ്യൊ-സമാന ഹ്റുദയേ, നന്ദി. കുട്ടി ദൂരെ സുഖമായിരിക്കട്ടെ!
@അനസ്സ്- ഹാവൂ, മൂന്നാം വരവിലെന്കിലും, ഒന്നെന്കിലും നീ കണ്ടെല്ലോ, പിന്നെ എപ്പോഴെന്കിലും മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയല്ലോ, ഒന്നാം ക്ലാസില്‍ പഠിക്കേണ്ടതായിരുന്നു,
@ജിഷാദ്-നന്ദി, ഫോട്ടോ ഒന്ന് പരിഷ്കരിച്ച് ജെന്റില്‍മാനായോ?
@തഥാഗതന്‍ - ശരിയാണ്, ആരാണ് പഴയകാലത്ത് ഇതുപോലെ പുന്നാരിച്ചത്? അന്തിക്ക് കഞ്ഞിക്ക് പിഞ്ഞാണം വെക്കുമ്പോള്‍ തലയെണ്ണി നോക്കും , അത്ര തന്നെ. തഥാഗത- ഗതകാലസ്മരണകളാണ് അക്കാലത്തെക്കുറിച്ച് മിക്കവര്‍ക്കും.
മാഷേ ഞാനൊരു രഹസ്യം പറയാം... ഞാന് ഒന്നാം ക്ലാസ്സില് പഠിച്ചിട്ടില്ലെന്നേ... നേരെ മൂന്നാം ക്ലാസ്സിലാ പോയത്.. :)
ഞാനും .....പക്ഷെ പോയത് രണ്ടാം ക്ലാസിലേക്കണെന്നു മാത്രം......ഹ.ഹ.ഹ
അതാ രണ്ടിനും ഒരു ഞെക്കിപ്പഴുപ്പിച്ച്ച്ച സ്വഭാവം !
അച്ഛനും അമ്മയും വേണം കുഞ്ഞിനു അല്ലെ..അച്ഛന്റെ തോള്ളത് ഏറി നില്‍ക്കാനും ,ഉത്സവം കാണാന്‍ പോകാന്‍ അച്ഛനെ ആണ് എനികിഷ്ടം ..മാഷേ അച്ഛന്റെ ദുഃഖം ആയി അമ്മയുടെ ഇഷ്ടംപോലെ ഉണ്ട് .
അപ്പൊ മക്കളുടെയോ അച്ഛന്‍ പോകുമ്പോള്‍ ലീവില്‍ വരുന്ന 2masam കാത്തിരിക്കും ,എന്നും സ്കൂളില്‍ കുട്ടികള്‍ achane patti പറയുമ്പോള്‍ എന്റെ അച്ഛന്‍ ദൂരെ ജോലിക്ക് പോയില്ലേ..
ഇതാണ് ജീവിതം ..nice
പൌർണ്ണമി, നന്ദി, വന്നതിലും വായിച്ചതിലും അഛനെക്കുറിച്ചൊക്കെ കമ്മെന്റ്സിൽ എഴുതിയതിനും.
ഡിസംബര്‍ വരും വന്ന പോലെ പോവുകയും ചെയ്യും..
നമ്മുടെ മക്കള്‍.. അവര്‍ എവിടെയായാലും സുഖമായിരിക്കട്ടെ,സമാധാനമായിരിക്കട്ടെ..
പോസ്റ്റ് ഹൃദ്യം..
ഡിസംബര്‍ വരും വന്ന പോലെ പോവുകയും ചെയ്യും..
നമ്മുടെ മക്കള്‍.. അവര്‍ എവിടെയായാലും സുഖമായിരിക്കട്ടെ,സമാധാനമായിരിക്കട്ടെ..
പോസ്റ്റ് ഹൃദ്യം..
..
ഡിസംബര്‍ എത്തീല്ലൊ.. :)
നല്ല കാവ്യഘടനയുള്ളതായ് തോന്നുന്നു.
കവിതയായ് എഴുതാമായിരുന്നു എന്ന് തോന്നിപ്പോകുന്നു.
..
മെയ് പൂക്കളേ, ഇവിടെ ഡിസമ്പറിലാണ് പൂക്കൾ, വളരെ നന്ദി, ഇവിടെ വന്നതിനും വായിച്ചതിനും.
രവീ, കവിതയുടെ ലേബൽ പതിക്കാനൊരു പേടിയാണെനിക്ക്, അത് മാലാഖമാരുടെ ഇടമെന്ന് കരുതുന്നു. പിന്നെ, രവി ഈ ബ്ലോഗെല്ലാം വായിക്കാൻ കാണിച്ച ഉത്സാഹത്തിനു നന്ദി.
മനസ്സിനെ ഫീല്‍ ചെയ്യിപ്പിച്ഛതിനു
ഒരു സ്മൈലി എന്റെ വക... :).
മകനോടുള്ള സെന്റിമെന്റ്‌സില്‍ മുങ്ങിപ്പൊങ്ങിയിരിക്കുമ്പോള്‍ "മക്കളെ കണ്ടിട്ടും..." എന്ന കയ്പ്പുള്ള മൂരാച്ചിത്തരം അനവസരത്തില്‍ വിളമ്പി ഞാന്‍ ഫീല്‍ ചെയ്യിച്ചുവോ, എങ്കില്‍ ക്ഷമിക്കുക...പിന്നെ കുട്ടീടെ വിമല്‍ മാമന്‍ എന്നത് പിടികിട്ടിയില്ല....
നന്നായി എഴുതിയിരിക്കുന്നു.എല്ലാവരെയും,കുട്ടിയെയും ഒക്കെ നേരില്‍ കണ്ട പോലെ..ഇഷ്ടമായി.
പിന്നെ,പ്രോത്സാഹനത്തിനു വളരെ നന്ദി.
Really Touching!
I took a break after reading this, before posting this comment!
Keep writing!
Regards
Kochuravi :-)
@വിനയൻ: സന്തോഷം, വായിച്ചതിലും ഇഷ്ടപ്പെട്ടതിലും.
@മൈത്രേയി- ഇല്ലില്ല, മുൻപെപ്പോഴോ കവയിത്രി വിജയലക്ഷി ഈ പഴമൊഴി ഒരു വാരികയിലെഴുതിയപ്പോഴേ അതെനിക്ക് പ്രിയപ്പെട്ടതായിരുന്നു, സെന്റിമെനന്റ്സിൽ യാഥാർത്യബോധം മുങ്ങിപ്പോകരുതെന്നു തന്നെയാണു ഞാൻ കരുതുന്നത്. മൈത്ത്രേയിയുടെ അഭിപ്രായങ്ങൾക്ക് ഞാൻ വലിയ വില കൽപ്പിക്കുന്നു.
@മഴവിൽക്കൊടി-നന്ദി,സ്നേഹം. എഴുതിത്തെളിയട്ടെ കുട്ടി എന്നാശംസിക്കുന്നു.
@കൊച്ചു രവി- ആ ബ്രേക്ക് ഒരംഗീകാരമായി ഞാനെടുക്കുന്നു, നന്ദി രവി.
ഓ, മറന്നു-എന്റെ മകന്റെ കൌമാരവിഹ്വലതകൾക്കു മുകളിൽ വലിയ പോസിറ്റീവ് സ്വാധീനം ചെലുത്തിയ ഒരു സഹപ്രവർത്തകനോടുള്ള കടപ്പാട് കാണിച്ചതാണു ആ സമർപ്പണത്തിലൂടെ, രാമായണത്തെക്കുറിച്ചൊക്കെ ബ്ലോഗിലെഴുതുന്ന വിമൽ.
ഡിസംബര്‍ വരും ...
കാത്തിരിപ്പിന്റെ ഓര്‍മകളുടെ പെയ്തുവീഴുന്ന കാലങ്ങള്‍ക്കപ്പുറം ...
ഒരു തിരിച്ചു വരവിന്റെ ശരത്കാലം
വീണ്ടും വെറുതെയൊന്നു കേറിനോക്കിയതാ......കമന്റ്സ് വായിക്കാന്‍ നല്ല രസം തോന്നി........ പ്രത്യേകിച്ചും ഞാന്‍ മാത്രല്ല കരയ്ണ ആളെന്നു മനസ്സിലായപ്പോള്‍......... എന്തായാലും വായാടി പറഞ്ഞതു ശരിയാ ആളെ ബ്ലോഗ്ഗിലേക്കു വിടു. ഇങ്ങിനെയൊരു കരച്ചിലിന്റെ അവസാനമാണ് അച്ഛനും കുട്ടികളും കൂടി എന്നെപിടിച്ച് ബ്ലോഗിലിട്ട് ശല്യമൊഴിവാക്കിയത്...........(അവരുടെ ആവശ്യത്തിനു കിട്ടാണ്ടായപ്പോള്‍ കഷ്ടായീന്ന് അവര്‍ക്ക് തോന്നുന്നുണ്ടാവും........:) )
നവംമ്പര്‍ കഴിഞ്ഞ്
mochanam onnum mochanameyalla
..a touching narration!
@ഗുരുജി…എന്നെപ്പറ്റിയെഴുതിക്കണ്ട് അത്ഭുതമാണെനിക്ക് തോന്നിയത്..
അത്രയ്ക്കൊന്നും ഈയുള്ളവൻ ചെയ്തില്ലല്ലോ എന്ന തോന്നലും …..
ജന്മാന്തരങ്ങളിലെവിടെയോ ബാക്കിവെച്ച….. ബന്ധത്തിൻ ..
പുതിയ സ്പന്ദനമാവാം…
സ്നേഹത്തിൻ ഒരു തുള്ളി ഞാൻ അവന് പകർന്നു…
ഒരു തുള്ളി അവനെനിക്കും പകർന്നു… അത്രമാത്രം..
വരികള്‍ മനസ്സില്‍ തൊട്ടു
sree mashe, i am back..mail cheyyan mail id thayo..
@സഹചാരി: നന്ദി, പൊതുവെ കാത്തിരിപ്പിന്റെ കഥയാണല്ലോ ജന്മം.
@ രാമൊഴി: നന്ദി, വാക്കുകളുടെ രാജകുമാരീ.
@സുചന്ദ്: വന്നല്ലോ വനമാലയെന്നെഴുതുന്നില്ല, ക്ലീഷേ എന്ന അലങ്കാരദോഷമുണ്ടാവും.
@പ്രയാൺ: അവരിപ്പോൾ ബ്ലോഗ് കണ്ടു പിടിച്ചയാളെ ശപിക്കുന്നുണ്ടാവും, പ്രയാൺ. പിന്നെ എന്റെ രാഗിണിയെ ബ്ലോഗിണിയാക്കാനുള്ള ശ്രമം തുടരുകയാണ്.
@മധു: നന്ദി മധു, എങ്കിലും മോചനം മോഹിപ്പിച്ചുകൊണ്ടേയിരിക്കും.
@പാകക്കുഴി: നന്ദി, വന്നതിന്, വായിച്ചതിനു, അറിഞ്ഞതിന്.
@ ഹൈനാ: നവമ്പർ കഴിഞ്ഞാൽ ഡിസമ്പർ അല്ലേ, എന്നാ ബുദ്ധിയാ, മിടുക്കിക്കുട്ടിക്ക്, ഇനീം കുത്തിവരക്കാൻ വരുമല്ലോ.
@വിമൽ: ഒരഛന്റെ പരിമിതിക്കുള്ളിൽ എനിക്ക് ചെയ്യാനാകാത്ത ചിലത് വിമൽ ചെയ്തു, അത് ഇങ്ങ്നെയല്ലാതെ എങ്ങനെ, നേർക്കുനേരെ പറഞ്ഞു ശീലവുമില്ല. നന്ദി.
വളരെ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
നല്ല പോസ്റ്റ്, കവിത പോലെ സുന്ദരം.
സാർ..
ക്യാമ്പസ്സിനെ ഇപ്പോഴും സ്നേഹിക്കുന്ന (എനിക്ക് പരിചയമില്ലാത്ത) ഒരു സുഹൃത്ത് വക..
http://www.youtube.com/watch?v=8RtWOKJzmac
നല്ല പോസ്റ്റ് ...
ഒരു പാടിഷ്ട്ടമായി ..
വേര്‍പാടിന്റെ വേദന പറഞ്ഞറിയിക്കാന്‍
പറ്റാത്തതാണ് ...
എല്ലാ പോസ്റ്റുകളും നോക്കാന്‍ സമയം
അനുവദിച്ചില്ല ... വീണ്ടും കാണാം ..
@കുമാരൻ: വാക്കുകളുടെ മാജിക്ക് അറിയാവുന്ന ഒരാളുടെ അഭിനന്ദനത്തെ വലിയൊരംഗീകാരമായി കാണുന്നു.
@ക്രിഷ്- ഓ, കവിത പോലെ- വളരെ സന്തോഷമുണ്ട്, നന്ദി.
@തഥാഗതൻ: ഞാൻ കണ്ടു, ഇപ്പോളവിടെ മാഷായ ഞാനല്ല, പണ്ടവിടെ അന്തം വിട്ടു നടന്നിരുന്ന ഞാൻ, നന്ദി.
@ഷാഹിനാ- വളരെ സന്തോഷം, സമയം പോലെ വീണ്ടും വരൂ.
ശ്രീമാഷേ,
വരാന്‍ എന്തെ വൈകി എന്ന് തോന്നി , ഈ മനോഹരമായ വരികള്‍ വായിച്ചപ്പോള്‍ ....കാത്തിരിപ്പിന്റെ ഭാരം സമയസൂചികളെ തളര്ത്തല്ലേ..എന്ന് പ്രാര്‍ത്ഥന ...
ഇനിയും വരും .... :)
ജെകെയുടെ കണക്കിനൊരു കൊടുകൈ :)
Nalla Ezhuthu!
Thanks for sharing!
"ഇന്നും നാളെയും മാവോയിസ്റ്റ് ബന്ദ്.
ഇന്ത്യ മുഴുവൻ വിമോചിതമാകുന്നത് സ്വപ്നം കണ്ടിരുന്ന ഞാൻ
ഇന്ന് റെയിൽപ്പാളങ്ങൾ വിമോചിതങ്ങൾ അല്ലെന്നു പ്രത്യാശിക്കുന്നു..."
ട്രെയിനിലെ ബെര്‍ത്ത്കള്‍ക്കും ഉറക്കം നഷ്ടപ്പെട്ടു..!!
ചക്രം പാളത്തിലോന്നു അമര്‍ന്നുരസുന്നത്പോലും പേടിപ്പെടുത്തുന്നു...!!
കൃഷ്ണവിഗ്രഹത്തിനു മുമ്പിൽ തൊഴുതു നില്‍ക്കുക തന്നെ.
അക്ഷരം- ഏയ്, ഒട്ടും വൈകിയിട്ടില്ല, ഇഷ്ട്ടപ്പേട്ടല്ലോ, നന്ദി. പ്രണവം- ഒരു കൊച്ചു രവിയും ഒരു വലിയ രവിയും ഉണ്ടോ? ഫൈസൽ- ജുലായ് 12, 13 തീയതികളിലായിരുന്നു യാത്ര. നന്ദി വന്നതിനും വായിച്ചതിനും.
ഇനി എന്നാണീ ഡിസമ്പർ വരിക?
കാത്തിരിക്കുവാന്‍ ഞാനുണ്ട്
എന്താ പറയാ ??
അമ്മയുടെ മനസ് നീറുന്ന വേദനകൾ കണ്ണുനീരാൽ കളയുന്നു. അച്ചനത ഉള്ളിലൊതുക്കി കനം കൂട്ടുന്നു. ആരും അധികം അറിയാതെയും..
മനസിലാക്കുന്നു ഈ വേദനകൾ ..
manassil sankadangal niracchu.
nalla avatharanam.
മനസ്സില്‍ തൊട്ടു..വളരെ,വളരെ.
എന്തായാലും പെണ്‍കുട്ട്യല്ലേ? ഒരുകാലത്ത് പറഞ്ഞയക്കേണ്ടവള്‍.
അപ്പോള്‍ ഇപ്പോഴേ ഒരു പരിശീലനമാകട്ടെ..
ഇനി മകനാണെങ്കിലും അതു തന്നെ. പറക്ക മുറ്റുമ്പോള്‍ പറന്നകലില്ലേ? അതു നേരിടാന്‍ മനസ്സൊരുക്കണ്ടേ?
അനീസ്-ഇനിയെത്ര രാവുകൾ! കവിക്ക് നന്ദി.
അരീക്കോടൻ-അങ്ങനെ പറഞ്ഞാലെന്താ പറയുക? നന്ദി.
ബഷീർ, സത്യദാസ്, സ്മിത--വളരെ നന്ദി, വായിച്ചതിനും ഇഷ്ടപ്പെട്ടതിനും.
ഗീത-ആൺകുട്ടിയാണ്, ആ പിന്നെ ആണായാലും പെണ്ണായാലും പറന്നു പോകും, പോകണം, വിഷമമൊരു തടസ്സമാകരുത്, നന്ദി.
ശ്രീനാഥ് ഞാന്‍ ഇവിടെ ആദ്യമായാണ്...
ഈ കാലഘട്ടത്തിന്റെ നൊമ്പരം....
വളരെ നന്നായീ പറഞ്ഞു....
കൊള്ളാം കേട്ടോ
അഛന്‍ വിതുമ്പുന്നത് ഒരു കഥയിലുമില്ല്ല്ലോ....
കവിത ഇഷ്ടമായി.
valare assalayi....... aashamsakal.........
ശ്രീ മാഷേ ഞാനെത്തി...
കണ്ടുമുട്ടാന്‍ എന്താ വൈകിയെതെന്നറിഞ്ഞില്ല..
എന്തായാലും "എന്റെ വര"യില്‍ വന്നതിനാല്‍ ഇപ്പോഴെങ്കിലും
പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
പുലികളും പുള്ളിപ്പുലികളും ഗംഭീരന്‍ കമറ്റ്നുകള്‍ നടത്തിയതിനാല്‍
ഇനി നമ്മളായിട്ട് മോശമാവാന്‍ പാടില്ലല്ലോ.
മുഴുവനുമൊന്നു വായിച്ച് അഭിപ്രായം പറയാന്‍ എനിക്കല്പ്പം സമയം തരൂ..
ഗീത(ഇംഗ്ലീഷ്)-ആദ്യമായാണല്ലേ? ഇവിടെ എത്തിയതിലും വായിച്ചതിലും വളരെ നന്ദി.
രാമചന്ദ്രൻ- പൊള്ളുന്ന കവിതകളെഴുതുന്ന കവി അല്ലേ?- നന്ദി.
ജയരാജ്-വളരെ സന്തോഷം.
നൌഷാദ്-സന്തോഷം! തിരക്കൊഴിഞ്ഞു വരൂ, പിന്നെ, ഈ കമെന്റുകൾ ഒരു കോലായയിലെ സൊറ പറച്ചിലായിരിക്കുന്നതാ അതിന്റെ ഒരു രസം അല്ലേ?
സഭവം നരിയായിട്ടുണ്ടല്ലോ ...ആശംസകള്‍
@erakkaadan: നന്ദി, വെടിവട്ടങ്ങളുടെ നാടുവാഴീ.
Good writing/language
എന്തോ..സത്യമായും എനിക്ക് നല്ല വിഷമമായി മാഷേ ..:(
നന്നായിട്ടുണ്ട്..വായിച്ചു മനസ്സിലാക്കിയ ചുരുക്കം ചില കവിതകളിലൊന്ന് ..
ഡിസമ്പര്‍ ഇങ്ങെത്തിയല്ലോ..
സ്വപ്നാ- സന്തോഷം, വായിച്ചതിലും ഇഷ്ടപ്പെട്ടതിലും. ഡിസമ്പറിനുമുമ്പ് ഓണമെത്തിയല്ലോ, അവൻ കൂടെയില്ലാത്ത ആദ്യത്തെ ഓണം.
അയ്യോ കമന്റുകള്‍ വായിച്ചപ്പോഴാ മനസിലായത്
കവിത ആയിരുന്നല്ലേ.
ഹെയ് ഞാന്‍ വെറുതെ പറഞ്ഞതാ
വിരഹത്തിന്‍റെ വേദനകളില്‍ നിന്നും പിറന്ന മനസില്‍ തട്ടി എഴുതിയ വരികള്‍.
അതിനാല്‍ തന്നെ വായനക്കാരിലേക്കും അതെത്തിക്കാന്‍ കഴിഞ്ഞു എന്ന് മാഷിന് സമാധാനിക്കാം.
ഞങ്ങളും ഏറ്റെടുക്കുന്നു ആ വേദന. കരള്‍ പറിച്ചെറിയുന്ന വിരഹ വേദന.
എല്ലാരും പറഞ്ഞ പോലെ ഇതാ ഡിസെംബര്‍ എത്തിയില്ലെ
ഒന്ന് പുറത്തേക്ക് എത്തി നോക്കൂ. ഇതാ നിങ്ങളുടെ തൊട്ടു മുമ്പില്‍.
ഇപ്പോള്‍ സമാധാനമായില്ലെ.
പറയാനൊന്നുമില്ല. അറിയാന്‍ മാത്രം.
സുൽഫിയെക്കാണുമ്പോൾ എന്തെന്നറിയില്ല ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ടെനിക്ക്. പിന്നെ, എന്താണ് വെറുതെ പറഞ്ഞത്? ഏതായാലും സുൾഫിയുടെ കമെന്റെ് മനസ്സിനോട് ചേർന്നു നിൽക്കുന്ന ഒന്നാണ്, വളരെ നന്ദി.
മാഷിനെ പോലെയുള്ളവര്‍ തരുന്ന ഈ ഒരു പരിഗണന ആണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഒരുപാട് സന്തോഷം മാഷെ.
പിന്നെ കുറെ ദിവസങ്ങള്‍ക്കു ശേഷം ഓണത്തിനോന്നു ഫ്രീ കിട്ടിയപ്പോള്‍ ബ്ലോഗു ലോകത്തൂടെ നിരങ്ങുകയായിരുന്നു ഇന്നലെ.
എന്നും കൂടെ ഉണ്ടാവും ഇതേ സ്നേഹവും സന്തോഷവും നില നിര്‍ത്തിക്കൊണ്ട് തന്നെ. ഓണാശംസകള്‍.
എന്റെ കുട്ടിയെ എനിക്കു വല്ലാതെ മിസ്സു ചെയ്യുന്നു മാഷേ.എന്തിനാ മാഷേ എന്റെ കണ്ണുകള്‍ നിറഞ്ഞത്?ദാ, പൊതപ്പിന് ന്റെ കുട്ടീടെ മണം,
ശ്രീ, ഈ തലേണയ്ക്ക് കുട്ടീടെ മണം......
ഇതിന്‍ 100)മത്തെ കമന്റ് ഇടാന്‍ കഴിഞ്ഞതില്‍ വല്ലാത്ത ഒരു അഭിമാനം ..എന്തൊരു ഭംഗിയാ മാഷേ എഴുത്തിനെ.
സുൾഫി,ഉഷശ്രീ-വളരെ നന്ദി!
വളരെ ഹൃദ്യം.
പിതാ ഹൃദയത്തിന്‍റെ വിങ്ങല്‍..
enthaa njan ezhuthuka??!!
oru anpathu pravashyamengilum njan ee kavitha (angane vilikkan pattumo ennu ariyilla) vayicchittundavum comment cheyyunnathinu mumbu....
oru alppum vyloppilli 'maambhazham'- effect undaayi...
nannayittundu...
$ the sreesailathile kutti $
സാഹിബ്, മനു, നന്ദി
അമ്മേ!!! ഈ അഛനെ അങ്ങോട്ടു വിളിക്കൂ!
രണ്ടിനും ചിണുങ്ങാതിരുന്നു കൂടെ?
അഛൻ ഡെസ്ക്പുറത്ത്, മകൻ ലാപ് പുറത്ത്
ഞാൻ പാത്യെം പുറത്തും... അവൾ കലമ്പുന്നു.
മാഷേ..ഈ വരികള്‍ക്ക്.എന്താ പറയുക.ഒന്നും പറയുന്നില്ല ഞാന്‍ ..മിണ്ടാതിരിക്കാം ..അതല്ലേ ചിലപ്പോള്‍ നല്ലത് .അല്ലെ..
വളരെ സ്ന്തോഷം ശ്രീദേവീ!
Post a Comment