‘ഠ‘ വട്ടത്തിലുള്ള ഇരിങ്ങാലക്കുടക്കാര്‍ അവരുടേതെന്നും, ഭൂലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടേതെന്നും കരുതുന്ന ഒരു തര്‍ക്കവസ്തുവും, ഈടുവെപ്പുമാണല്ലോ ഉണ്ണായിവാര്യര്‍! വാര്യരുണ്ടായത് അകത്തൂട്ടു വാര്യത്താണോ, പുറത്തൂട്ടു വാര്യത്താണോ എന്ന് മരിക്കും വരെ ശങ്ക തീര്‍ന്നിരുന്നില്ല വലപ്പാട്ടുകാരന്‍ കുഞ്ഞുണ്ണിമാഷ്ക്ക്, എന്നാല്‍ ഏതോരു വാരിയത്തായാലുമാവിദ്വാന് വാരിയകത്താകിയേറെ എന്നും എന്നിട്ടുമൊന്നേ പുറത്തൂട്ടിയുള്ളു എന്നും മാഷ്ക്ക് സംശയം ഇല്ലായിരുന്നു.(അപ്പോള്‍ ഗിരിജാകല്യാണമോ എന്നു ഭാഷാവിദ്യാര്‍ഥികള്‍ ചോദിച്ചേക്കാം, അത് മറ്റൊരു തര്‍ക്കവിഷയമാണ്).
നളചരിതവുമായി ബന്ധപ്പെട്ട് ചില ഗവേഷണങ്ങള്‍ നടത്തിയപ്പോളാണ് ഉണ്ണായിവാര്യരുടെ ജന്മസ്ഥലത്തെകുറിച്ച് ചില സൂചനകള്‍ എനിക്ക് ലഭ്യമായത്. കിം ബഹുനാ, അത് ബ്ലോഗിലൂടെ പങ്കു വെച്ചാല്‍ ഭാഷാവിദ്യാർത്ഥികള്‍ക്കും, മറ്റു സഹൃദയർക്കും ഉപകാരപ്രദമായിരിക്കും എന്നു കരുതി. ബ്ലോഗില്‍ പരത്തിപ്പറയുന്നത് ഒഴിവാക്കണം എന്നു പ്രശസ്ത ബ്ലോഗുഗവേഷകയായ മൈത്രേയി അഭിപ്രായപ്പെട്ടതിനാല്‍, പുല്ലിനു ചുറ്റും തല്ലാതെ നേരെ അനുമാനം പറഞ്ഞേക്കാം:
ഉണ്ണായിവാര്യര്‍ ഇരിങ്ങാലക്കുടക്കാരനല്ല, തിരുവനന്തപുരമാണ് അദ്ദേഹത്തിന്റെ സ്വദേശം.ഉപോല്‍ബലകമായി ഒട്ടനവധി കാവ്യസന്ദര്‍ഭങ്ങള്‍ നളചരിതം ആട്ടക്കഥയിലുണ്ട്. വിസ്തരഭയത്താല്‍ സ്ഥാലീ പുലാകന്യായേന ഒന്നു മാത്രം ചൂണ്ടിക്കാണിക്കട്ടെ. (കൂടുതല്‍ തെളിവുകള്‍ക്ക് ജിജ്ഞാസുക്കള്‍ തുറന്ന പ്രതിരോധത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന എന്റെ തിസീസ് പരിശോധിക്കുക).
നളചരിതം മൂന്നാം ദിവസത്തിലെ ‘അവടങ്ങള്‍ സങ്കടങ്ങള്‍‘ എന്നാരംഭിക്കുന്ന പദം നോക്കുക. സങ്കടങ്ങള്‍, ഭീതീകരങ്ങള്, സരസങ്ങള്‍, ഗഹനങ്ങള്‍ ... എന്നിങ്ങനെ ബഹുവചനങ്ങളുടെ കോലാഹലമാണ്. ഒരു ഇരിഞ്ഞാലക്കുടക്കാരനും ഇത് ചെയ്യില്ല. ആകെ തിരുവനന്തപുരത്തുകാര്‍ മാത്രമേ കേരളത്തില്‍ ഇങ്ങനെ ബഹുവചനങ്ങള് ഉപയോഗിച്ചു കണ്ടിട്ടൂള്ളൂ (എന്തരപ്പീ, വെള്ളങ്ങളൊക്കെ...)പിന്നെ എല്ലാ തിരുവനന്തപുരത്തുകാരും മലയാളികളാണെന്നും (നെറ്റി ചുളിക്കണ്ടാ, അപവാദങ്ങൾ നിയമത്തിന്റെ സാധൂകരണമാണ്),നളചരിതം മലയാളകാവ്യമാണെന്നുമുള്ള ‘ലെമ്മ’ കള്‍ കൂടി പരിഗണിക്കുമ്പോൾ ഉണ്ണായിവാര്യർ തിരുവനന്തപുരത്തുകാരനാണ് എന്നു സിദ്ധിക്കുന്നു.
റഫറൻസ്:
1.കാന്താരതാരകം (നളചരിത വ്യാഖ്യാനം) – ഏ.ആര്.. രാജരാജവര്‍മ
2.രസികകൌതുകം (നളചരിത വ്യാഖ്യാനം) – എം.എച്. ശാസ്ത്രികള്‍.
പിന്കുറിപ്പ്:
1.ഭാഷാപ്രണയികളേ, നിങ്ങള്‍ എന്നെചൊല്ലി വിലപിക്കേണ്ടാ, നിങ്ങൾ നിങ്ങളുടെ ഭാഷയെ ചൊല്ലിയും, ഭാഷാഗവേഷകരെ ചൊല്ലിയും വിലപിക്കുവിന്‍!
2.ലോഓഓ...ലോകപാലന്മാരേ.. ഉല്ക്കടശോകക്കടല് ഇരമ്പുന്നു:അങ്ങ് എന്നോട് ക്ഷമിക്കുക!
48 comments:
ഉണ്ണായിവാരിയരും,എഴുത്തച്ഛനുമൊക്കെ നമ്മുടെ മലയാളികളുടെമാത്രമാണ് .....എന്നുമാത്രമാണ് എന്നുചിന്തിച്ച് നമുക്ക് സമാധാനിക്കാം മാഷെ..
അല്ലാണ്ട് സ്ഥലവും , കുലവും തപ്പി വെറുതെ വിലപിടിച്ച , നമ്മുടെ സമയം മിനക്കെടുത്തുന്നതെന്തിന്യാാ...വെറുതേ
ഇടങ്ങേര് ആക്കല്ലേ മാഷേ
ഉണ്ണായിവാര്യരെയൊക്കെ സ്കൂളിന്നു പോന്നെപ്പിന്നെ ദേ ഇപ്പൊ ഓര്‍ത്തു!
ഭാഷാപ്രയോഗം വെച്ച് നോക്കുമ്പോ ശ്രീയുടെ അനുമാനം ശരിയാണെന്ന് സമ്മതിക്കണം
നമ്മുടെ പൊതുസ്വത്ത് എന്ന് കരുതിയാ പോരെ?
ഞാനെന്തു പറയുമെന്റീശ്വരാ...
"ഭൂലോകമെമ്പാടുമുള്ള മലയാളികള്‍ ഉണ്ണായിവാര്യര്‍ തങ്ങളുടേതെന്ന് കരുതുന്നു.." ഞാനും.
എന്താപ്പൊരു ഭാഷാ ഗവേഷണം?
ഇതു വായിച്ചു പറ. ഉണ്ണായിവാര്യര്‍ മുല്ലപ്പെരിയാര്‍ സ്വദേശി ആയിരുന്നു. നോക്കൂ, കുറച്ചു പേര് പെണ്ണു കാണാന്‍ പോകുന്ന സീന്‍. ഒടുവില്‍ ചോദിക്കുന്നു വെള്ളം എല്ലാം പോയിക്കഴിഞ്ഞിട്ട് അണക്കെട്ട് കെട്ടിയിട്ടു എന്തു കാര്യം എന്ന്? തമിഴ്നാട്ടുകാര്‍ വെള്ളം മോഷ്ടിക്കുന്ന കാര്യത്തെക്കുറിച്ചുള്ള പരാമര്‍ശം ശ്രദ്ധേയം!
"എങ്ങുനിന്നെഴുന്നരുളി സുരാധിപാ,
ദഹന, ശമന വരുണൈരമാ
പോയ് വരുന്നേനകലെ,
നീ പോവതിതെങ്ങുകലേ?
ഭൂമി തന്നിലുണ്ടൊരു
കാമിനീ കമലലോചന
കാമാനീയകത്തിന് ധാമം പോല്‍
അവള് തന് നാമം കേട്ടു ദമയന്തി പോല്‍
യാമി ഞാനവളെ,യാനയിപ്പതിനു
സ്വാമിയതിനു വിടതരിക നീ
പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു
സേതു ബന്ധനോദ്യോഗമെന്തെടോ?"
''ഭൂലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടേതെന്നും കരുതുന്ന ഒരു തര്‍ക്കവസ്തുവും, ഈടുവെപ്പുമാണല്ലോ ഉണ്ണായിവാര്യര്‍''
എനിക്ക് ഈ വരികള്‍ നല്ല ഇഷ്ട്ടപെട്ടു .ബാക്കി തര്‍ക്കവിഷയമാണ്.അത് വിവരം കുറവ് ആയതു കൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല
@ബിലാത്തി-അങ്ങനെയങ്ങ് സമാധാനിച്ചാലെങ്ങനാ? എന്റെ നാട്ടുകാരൻ, എന്റെ അമ്മായിയമ്മേടെ വകേലൊരനന്ത്രോൻ ന്ന്ക്കെ ആയാലല്ലേ, ക്ക് ഒരഭിമാനോള്ളൂ, നന്ദി! @ ഒഴാക്കൻ: എടങ്ങേറാക്കും ന്റെ മോനേ എട ങ്ങേറാക്കും , ബേറന്താ, മാഷ്മാര്ടെ പണി? നന്ദി. @ചിത്രാംഗദ, @വായാടി-ഞാൻ ഒരു തമാശ പറയാൻ ശ്രമിച്ചതാണേ, അദ്ദേഹം പൊതുസ്വത്തു തന്നെ. @ജെകെ- മനസ്സിലായി, കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന്, വഷളത്തമായാലും ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം എന്ന് വള്ളത്തോൾ കുമാരനാശാൻ ഉമാകേരളത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഉണ്ണായിവാര്യര്‍ മുല്ലപ്പെരിയാര്‍ സ്വദേശി ആയിരുന്നു- പരമരസികാ,ആ മാധവിക്കുട്ടീടെ ചേലുക്ക് ഗവേഷകന്റെ കുപ്പായം ഊരി ഞാൻ താങ്കൾക്ക് എറിഞ്ഞു തരുന്നു! പിന്നെ ‘ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കൽ പോലുമില്ലാതെയായ്‘ എന്ന അവസ്ഥ മാറിയോ?
ഓ സിയാ, അത്രയെങ്കിൽ അത്ര,കിട്ടീതായി, വളരെ നന്ദി.
അപ്പോ എനിക്കിട്ടും ഒന്നു വച്ചു അല്ലേ. പോസ്റ്റ് വായിച്ചു മനസ്സിലാക്കാനേ ശ്ശി പാടു പെട്ടു, അപ്പോ ദാ വരുന്നൂ അതിനെ വെല്ലും കിടുകിടിലന് കമന്റ്. ഇതു രണ്ടും വായിച്ചപ്പോ ഒന്നു മനസ്സിലായി എനിക്ക് ഭാഷാജ്ഞാനം ലവലേശമില്ലെന്ന്.
മാഷേ,
കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?
ഇപ്പൊ ഊണിന്നാര്ത്തി കൂടിയിട്ടുണ്ട്!
മറന്നിരുന്ന വരികള്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി :)
@maithreyi-വിനയാ എന്നു വിളിച്ചാൽ വിളികേൾക്കും അല്ലേ? @വഷൾ, അല്ല ജെകെ, അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ എന്നും പറയാറുണ്ട്!
തിരുവനന്തപുരമായാലും ഇരിഞ്ഞാലക്കുടയായാലും മലയാള മണ്ണിന്റെ മടിത്തട്ടിലാണല്ലൊ അദ്ദേഹം പിറന്നുവീണത്. അതല്ലെ നമ്മുടെ അഭിമാനം.
കൊള്ളാമല്ലോ കണ്ടെത്തലുകള്‍.
ഉണ്ണയി വാര്യർ തിരോന്തരംകാരനാണ് എന്നറിഞ തിരോന്തരംകാരനായ ഈ ഞാൻ ഇതാ
ഹർഷപുളകിതനായി!!! ഈ വാർത്ത ഇവിടെ പങ്ക് വെച്ച മാഷിന് എന്റെ വഹ രണ്ട് കൽഹാര മലരുകൾ!! :)
വെറുമൊരു ബഹുവചന പ്രയോഗം കൊണ്ടു ഉണ്ണായി വാര്യരെ പദ്മനാഭന്റെ നാട്ടുകാരനാക്കി അല്ലെ?? അപ്പൊൽ ഇനി ഉണ്ണായി വാര്യരുടെ സിനിമാ എടുത്താൽ സുറാജ് വെഞ്ഞാറും മൂടിനെ നായകൺ ആക്കാം.... ഓസ്കാർ ഉറപ്പ്....
പിന്നെ, വടക്കൻ വീരഗാഥയിലെ ചന്തു തീർച്ചയായും ഒറ്റപ്പാലതുകാരനും ആയിർക്കും..... :)
കുഞ്ഞുണ്ണീ മാഷെഴുതി..
ഉണ്ണായി വാര്യരുണ്ടായതോരു വാരിയകത്താം..
അകത്തൂട്ടു വാരിയകത്താ മതല്ലെങ്കിൽ
പുറത്തൂട്ടു വാരിയകത്താം.
എന്നാലു മയാൾ വാരിയകത്താക്കിയിതൊട്ടേറെ.
.........................
..................
...............
ബാക്കി വരികൾ ഓർമ്മ കിട്ടുന്നില്ല.
ഒഴാക്കന് പറഞ്ഞ പോലെ ഇടങ്ങേറിലാക്കല്ലെ മാഷെ.
@മഴത്തുള്ളികള്‍: അതെ അതുതന്നെ അഭിമാനം, എന്തരാണ് സമശയം ?
@കുമാരന് : വളരെ ബുദ്ധിമുട്ടി കണ്ടെത്തിയതാണ്, നന്ദി.
@ഭായി : എന്തരാണ് ബായ്, പുക്കളൊക്കെ മതിയാ,എന്കിലും ഒരു തിരോന്തരംകാരനെന്കിലും അംഗീ കരിച്ചല്ലോ എന്റെ ഗവേഷണം , നന്ദീണ്ട് , കുന്നോളം നന്ദീണ്ട് ബായ്!
@വെണു: അതു കൊള്ളാം , ഗോപ്യാശാനു പകരം സിറാജിന്റെ നളന് , പാട്ട് ജാസി ഗിഫ്റ്റ് ആകട്ടെ (തിരോന്തരം അല്ലേ? സാമ്യമകന്നോരുദ്യാനം , ലജ്ജ്യാവതിയേ, ദമയന്തിയേ, ന്റെ മ്മ്ച്ചീ, പൊളപ്പനായിരിക്കും)
@ഹംസ: അയ്യോ! ഞാനല്ല്, ആ നളനാണ് ഹംസത്തെ ദമയന്തിയുടെ അരികിലയച്ച് എടങ്ങേറാക്കിയത്
@ മുജിഇബ്: കുഞ്ഞുണ്ണി മാഷടെ ആ കവിത തന്നെയാണ് പോസ്റ്റില്‍ ഉപയോഗിച്ചത്, നന്ദി
അകത്തൂട്ടു വാര്യര്‍ ഗവേഷണം കലക്കി...."നമ്മള് നമ്മുടേതെന്നും ...." തുടങ്ങിയ ശൈലികള്‍ ബ്ലോഗിലാകെ ഇരമ്പുന്നു....
എന്റെ ബ്ലോഗിന്റെ കമന്റ് കണ്ടു... ആ മൂന്നാമത്തെ പോസ്റ്റ് കൂടി വായിച്ചില്ലേ --- "തൃശൂരിലെ മോസ്കോ "...പ്ലീസ്
unnayivaryar nammal malayalikalkku ellavarkkum avakashappettathalle.....
നേരത്തേ ധൃതി പിടിച്ചു വായിച്ചതാ. നേരേ മനസ്സിലായില്ല. ഇന്നിപ്പോള്‍ ഒന്നു കൂടി വന്നു, കമന്റും കൂടി മൊത്തം ഒന്നു വായിച്ചപ്പോള്‍ , പ്രത്യേകിച്ച് മുജിബിന്റേതു് ,കുറച്ചു പിടി കിട്ടി വരുന്നു.
ബ്ലോഗു ഗവേഷക എന്നു വായിച്ചപ്പോള്‍ നെല്ലു ഗവേഷക, കിഴങ്ങു ഗവേഷക എന്നൊക്കെയാണ് മനസ്സില്‍ വന്നത്. ഗവേഷണം കൂടി വന്നപ്പോള്‍ ഇപ്പോള്‍ പത്രം വായന പോലും അങ്ങു മുടങ്ങി. ബ്ലോഗു വായന കൂടി!
പിന്നെ അതിവിനയം കാട്ടിയതല്ല, സത്യമായും ഇതൊന്നും എനിക്കറിയില്ല, ഇതൊന്നും വായിച്ചില്ലല്ലോയെന്ന് ചെറിയ സങ്കടം ഇപ്പോള്‍, താങ്കളുടെയും ജെ.കെയുടേയും ഭാഷാസ്വാധീനം കാണുമ്പോള്‍.
പിന്നെ 'ലെമ്മ' 'ലോ ഓ ഓ ' ഇതൊന്നും മനസ്സിലായില്ല.
ഈ@മൈത്രേയി-നമിച്ചു, എത്ര തുറന്ന മനസ്ഥിതി!ലെമ്മ- ഈ ഗവേഷണക്കാരുടെ ജാർഗൺ- A subsidiary proposition that is assumed to be true in order to prove another proposition. ലോഓഓ -ഉണ്ണികൃഷ്ണക്കുറുപ്പൊക്കെ (ഇപ്പോൾ ഇല്ല) പാടുമ്പോൾ ഈ ശോകം വഴിഞ്ഞൊഴുകുന്ന പദം താഴ്ന്ന സ്ഥായിയിൽ ലോ..എന്ന് തുടങ്ങുന്നത് കേട്ടിരിക്കുക ജന്മസാഫല്യം!
@മനോ-ആ ശൈലി മ്മടെ തറവാട്ടു മുതലല്ലേ?നന്ദി. @ജയരാജ്-തീർച്ചയായും-നന്ദി.
ഭാഷാ സ്നേഹവും അറിവും പിന്നെ പ്രദേശസ്നേഹവും ഒക്കെ ഉണ്ടാക്കിയിട്ടു വന്നു ഒന്നുകൂടി വായിച്ചു അഭിപ്രായം പറയാം.
ഉണ്ണായിവാര്യരിതെന്റെ നാട്ടുകാരൻ
ഉണ്ടിരിക്കമിരിങ്ങാലക്കുടയിൽനിന്നും
ഉണ്ടേക്കാമനന്തപുരിയിൽനിന്നും
ഉള്ളത്പറഞ്ഞാലീഭവാങ്കേരളീയൻ
അടുത്ത നൂറ്റാണ്ടിൽ എന്റെ ഈ നാലുവരിയിലും ആരെങ്കിലും ഗവേഷണം നടത്തണേ ദൈവമേ ...
ഉണ്ണായിചരിതം കലക്കി............പക്ഷെ ഗവേഷണം നടത്തി ഇങ്ങിനെ ഓരോരുത്തര്‍ക്കും സ്ഥലംമാറ്റം കൊടുത്താല്‍ പെട്ടുപോവൂലോ.........അതും ഈ ആത്മാവും ശരീരവും വരുതിയിലില്ലാത്ത സമയത്ത് ആ പാവത്തിനെ ഇങ്ങിനെ ബുദ്ധിമുട്ടിക്കണോ............ സാഹിത്യകാരനായിരുന്നൂന്നൊരു തെറ്റല്ലെ അദ്ദേഹം ചെയ്തുള്ളു...................
പിന്നെ ഏതു കോമ്പിറ്റീഷന്റെ കാര്യാണ് പറഞ്ഞത്..? ഉള്ള ബുദ്ധീല് നിരീച്ച്നോക്കീട്ട്
ഒട്ട്വങ്ങട്ട് പിടികിട്ടുന്നില്ല.
@സ്മിത- എനിക്കിട്ടൊന്നു താങ്ങ്ങ്ങിയതാണോ? എങ്കിലും നന്ദി.
@ prayan: ഗവേഷകരെ കളിയാക്കാന്‍ എഴുതിയതാ , അത്ര മാത്രം . പിന്നെ ഹരിഷ് തൊടുപുഴ ബ്ലോഗില്‍ പൂവിന്റെ പേര് ശരിയായി പറഞ്ഞില്ലേ? അതായിരുന്നു ഞാന്‍ സൂചിപ്പിച്ച മല്‍സരം.
കലാവല്ലഭ: പദ്യം വളരെ ഗംഭീരായി, കെ.സി. കേശവപിള്ളയോട് ദ്രുതകവനത്തില്‍ മല്‍സരിക്കാം. നന്ദി!
സാറേ അപ്പോൾ നമ്മുടെ “കാ അതിലൊല നല്ലതാളി” സംഭവം നടന്നത് തിരോന്തരം ഭാഗത്ത് എവിടേയൊ വെച്ചാണല്ലെ?? (ഛേ ചുമ്മാ ആശിച്ചു.. ലക്കിടിയിലോ തിരുല്ല്വാമലയിലോ അറ്റ് ലീസ്റ്റ് ചേലക്കരയിലെങ്കിലും ആകും എന്ന്)
ഹേ, തഥാഗതാ, ‘കാതിലോല‘ നടന്നത് സെക്കൻഡ് ഹോസ്റ്റലിൽ നിന്ന് ബൈനോക്കുലറിൽ നോക്കിയാൽ കാണുന്ന ആ കുളത്തിന്റെ കരയിലാണ്, നമ്പ്യാർ കോളെജിൽ സിവിൽ എഞ്ചി. പഠിക്കുന്നകാലം എന്നു ഇളംകുളം കുഞ്ഞൻപിള്ള..
ശ്രീനാഥന്‍ മാഷേ.,പെട്ടെന്നു എനിക്ക് ബ്ലോഗ് മാറിപ്പോയോന്നു വരെ വിചാരിച്ചു.:)
സാങ്കേതിക തത്വങ്ങളും,ജീവിതവും ചേര്‍ത്തു കെട്ടിയ അതേയിടത്ത് ഇന്നിതാ ഒരുഗ്രന്‍ മലയാളം വിദ്വാന്റെ നാവില്‍ നിന്നെന്ന പോലെ അനര്‍ഗ്ഗള ഭാഷാപ്രവാഹം..!
പിന് കുറിപ്പ് പോലെ ഈ നിലയ്ക്കാണു നമ്മുടെ ഭാഷാഗവേഷണം പൊയ്ക്കോണ്ടിരിക്കുന്നതെങ്കില് ഇത്തരം കണ്ടെത്തലുകള്‍ കണ്ട് ഞെട്ടാനേ നേരമുണ്ടാവൂ എന്നാ തോന്നുന്നത്.
ജേക്കെ ജിയുടെയും,മാഷിന്റെയും കമന്റിലൂടെയുള്ള ഭാഷാ ഗവേഷണം വീണ്ടും ചിരിപ്പിച്ചു..:)
ബുദ്ധി രഹിത ഒന്ന് കൂടി ഇവിടെ വന്നു നോക്കിയതും ആണ് .കുറച്ചു വിവരം കിട്ടുമോ എന്ന് അറിയാന്‍ ..എനിട്ടും ഒന്ന് ശരിയായി തലയില്‍ കയറുന്നില്ല .
ഹ ഹ അതു കലക്കി മാഷേ..തൃശ്ശൂര്‍കാര്‍ക്ക് അല്ലെങ്കിലുല് ലേശം അഹങ്കാരം കൂടുതലാ..:)
വഷളണ്ണോ....:)
@rose: ഞാനറിയുന്നു,ഞാനറിയാത്തോരിടത്തിലെങ്ങാമോ, നീ വാഴുന്നു, സമാന ഹൃദയേ, നിനക്കായ് ബ്ലോഗുന്നേന്!
ഓ സിയാ, വിഷമിക്കേണ്ട, നളചരിതവും ഗവേഷണഭാഷയും അറിയല്‍ മാത്രമല്ല്ല്ലോ ബുദ്ധിലക്ഷണം .
സ്വപ്നാടകാ, പോസ്റ്റുകളെല്ലാം വായിച്ചതിനു വളരെ നന്ദി. ആരെന്നും എന്തെന്നും ഞാന്‍ അറിഞ്ഞോളാം!
കൊള്ളാമല്ലോ മാഷേ...
ഉണ്ണായി വാര്യര്‍ പാവം..ഇതൊക്കെ വായിച്ചപ്പോള്‍ എനിക്കൊരു സംശയം ..ഉണ്ണായി വാര്യര്‍ ഫിലിമില്‍ ഒക്കെ അഭിനയിച്ചിടുണ്ടോ?( ചുമ്മാ പറഞ്ഞതാ ,ഒഴാക്കാനും ,ഹംസയും ഒക്കെ പറഞ്ഞ പോലെ കണ്ഫ്യൂഷന് ആക്കലെ.
കണ്ഫ്യൂഷന് തീര്‍ക്കണമേ ....)
ആര്‍ക്കും ലഭിക്കാത്ത വിഷയം..
നന്നായിരിക്കുന്നു.
kandathaukal thanne,,!!
ജിഷാദ്, പൌർണ്ണമി, സഹചരാ,വക്കീലേ- വളരെ നന്ദി,വന്നതിനും വായിച്ചതിനും.
ആട്ടം കാണുമ്പോള്‍ ഉണ്ണായി വാരരുടെ സ്വദേശം ആരു തിരക്കുന്നു.
bhaanu, അങ്ങനെ തിരക്കുന്നവരുമുണ്ടെന്നതാണു സത്യം, വായിച്ചതിനു വളരെ നന്ദി.
..
ഇം..
ഞാനിപ്പോ ബ്ലോഗില്‍ തന്നെയല്ലേ എന്നൊരു വര്‍ണ്ണ്യത്തിലാശങ്ക.. :(
..
മാഷെ, നന്ദി മ്മ്ടെ ഒരു കഥ പോലൊത്തൊന്ന് വായിച്ചതിനേയ് :)
..
ശങ്ക വേണ്ടെന്റെ രവ്യേ, ദൊക്കെയൊരു ഡാവല്ലേ, കഥ വേറെ.
ബ്ലോഗിനേക്കാൾ വായിക്കാൻ രസം കമന്റ്സാണല്ലോ!
സാബൂ, പോസ്റ്റും കമെന്റ്സും ചേർന്ന് ഒരു പാക്കേജാണ്, വായിച്ചതിനു നന്ദി.
വെറുതെ ആലോചിച്ചു സങ്കടപ്പെടാനില്ല ഞാന്‍.
കാരണം ഞാനീ നാട്ടുകാരനല്ല. എന്താ അത് പോരെ…
ഒരു വിരോധോല്യ,എന്റെ സുൾഫി.
ഇത് ആരുടെ വരികളാണ്...?
Post a Comment