Friday, January 21, 2011

ത്രിശ്ശങ്കു


മൂഴിക്കുളത്തിനും പാറക്കടവിനുമിടയിൽ
എനിയ്ക്കൊരു പാലമിട്ടു തന്നത്
എന്റെ പാർടിയാണ്.
പാലത്തിൽ നിന്നു നോക്കുമ്പോൾ
മുന്നിൽ, മാഞ്ഞു തുടങ്ങിയ പുഴവില്ലിന്റെ മോഹനം.
പുറകിൽ, കൊണ്ടുവാ ലക്ഷ്മണാ വില്ലും ശരങ്ങളും:
ചാച്ചുച്ചാക്യാർക്ക് കാതോർത്ത് അക്ഷമനായി പെരുമാൾ.
വലത്ത്, അവന്റെ ചാട്ടവാറടികൾ മുഴങ്ങിയ
ഇടവകയിലെ പിതാവിന്റെ ഭവനം.                                                                                                     
ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല.
പരസ്പരം കൊത്തികൊത്തിയാട്ടി
ചോരയൊലിപ്പിച്ച്
കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?
മാനിഫെസ്റ്റോയിലെ വരികൾ രണ്ട്
ഗംഭീരപാളയങ്ങളായി പിളർന്നു നിൽക്കുന്നു.
ഇനി പാറക്കടവിലേക്കില്ലെന്ന് ഞാൻ തിരിഞ്ഞാൽ
പഴയ മോസ്കോ കവലയിൽ ഇരുളു വീണിരിക്കുന്നു.
പാലത്തിനു കീഴിപാവമീ പുഴയോ, ത്രിശ്ശങ്കു സ്വർഗ്ഗം?

73 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സര്‍,ഈ കൊത്തിക്കൊത്തിയാട്ടലുകള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു അല്ലെ..?
ഒരിക്കലും അടുക്കാതെ പിരിയുന്നുവര്‍..
ഒരുപാടൊരുപാടുണ്ട് ഈ വരികളില്‍..

നിശാസുരഭി said...

വെളിച്ചം ഒരു പക്ഷെ നമുക്ക് തോന്നുന്നത് ഇത് തന്നെയെന്നാണ്, ഇരുളിന്റെ കട്ടി കൂടിക്കൂടി വരുന്നത് കൂപമണ്ഡൂകങ്ങള്‍ക്ക് മനസ്സിലാവേണ്ട കാര്യമില്ല തന്നെ! :D :D

പക്ഷെ എനിക്ക് കവിത മുഴുവനായും പിടികിട്ടീല്ലാ എന്ന് പറയേണ്ടി വരുന്നത് എന്റെ തലയിലെ ആള്‍ത്താമസത്തിന്റെ കാര്യം കഷ്ടമെന്നത് തന്നെ!!!

~ex-pravasini* said...

എനിക്ക് ഒന്നും പിടികിട്ടിയില്ല!!

: )

വേണുഗോപാല്‍ ജീ said...

സാര്‍ നന്നായിരുന്നു എന്ന് ഞാന്‍
പറയണ്ടല്ലോ.. !
പ്രാദേശികം ആയത് കൊണ്ട്, അതിനെ കുറിച്ച് ഒരു വിവരണം ഇല്ലാതെ, പലര്‍ക്കും മനസിലാകാതെ വരുമോ എന്നൊരു സംശയം...

ആളവന്‍താന്‍ said...

എനിക്കും മനസ്സിലാവണില്ലാ.....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മൂഴിക്കുളത്തും, പാറക്കടവിലുമൊന്നും മോസ്കോകവലകളിൽ ആളനക്കമുണ്ടാകില്ല ...കേട്ടൊ മാഷെ.
ഉള്ളവരെയെല്ലാം കൊത്തിയാട്ടിയ അമ്മക്കിളികൾക്കിനി അന്ത്യകൂദാശ പിതാക്കന്മാർ നൽകുമോ എന്നും സംശയമാണ്...
ഇപ്പോൾ മാനിഫെസ്റ്റോയുടെ ഏടുകൾ മുതലാളിത്തത്തിന്റെ കടകളിൽ വരെ സാമാനം പൊതിയാൻ ഉപയോഗിച്ചു തുടങ്ങി...
ഇപ്പോൾ എല്ലാവരും ആ പുഴയെ പോലെ ത്രിശങ്കു സ്വർഗ്ഗത്തിൽ തന്നെ!

നിരഞ്ജന്‍.ടി.ജി said...

ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല-
athinu thazhe kurachu neram nisabdamaayi ninnu thirichu povunnu

പ്രയാണ്‍ said...
This comment has been removed by the author.
പ്രയാണ്‍ said...

നന്നായി.....150+ പഴക്കം കണ്ടില്ലെന്നു നടിക്കുമ്പോള്‍ ചിലപ്പോള്‍ പിളര്‍ന്നെന്നുവരും......... ഇരുളുവീഴുന്നതുമൊരുപക്ഷെ സുന്ദരമായൊരു പുലരിക്കു വേണ്ടിയാവാം. മറ്റാര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ ഒരു വേഷം കെട്ടുമില്ലാതെ 'നിമിഷംതോറും മാറും പുഴ'മാത്രമാണ് സത്യമെന്നു തോന്നാറുണ്ടെനിക്ക്.

പട്ടേപ്പാടം റാംജി said...

കവിത അറിയുന്നവര്‍ അഭിപ്രായം പറയട്ടെ.
ഞാന്‍ വായിച്ചു.
മുരളിയേട്ടന്റെ അഭിപ്രായത്തില്‍ നിന്ന് കാര്യങ്ങള്‍ കുറെയൊക്കെ പിടി കിട്ടി.
പലപ്പോഴും കാണുന്ന കാഴ്ചകളിലെ തെറ്റിദ്ധാരണകള്‍ ആളനക്കം കുറയ്ക്കും എന്നും കരുതാമെന്ന് തോന്നുന്നു.
ആശംസകള്‍ മാഷെ.

moideen angadimugar said...

മാനിഫെസ്റ്റോയിലെ വരികൾ രണ്ട്
ഗംഭീരപാളയങ്ങളായി പിളർന്നു നിൽക്കുന്നു

രമേശ്‌അരൂര്‍ said...

മാഷിനും മടുത്തല്ലേ ഈ ഗ്രൂപ്പിസം ...പാലം തകര്‍ന്നാല്‍ പിന്നെ യാത്ര കഠിനം ,,പുഴയില്‍ അബദ്ധത്തില്‍ വീണവര്‍ കുളിച്ചു കേറട്ടെ..ചിലര്‍ മുങ്ങി ചാകും ..അതവരുടെ വിധി ...
ഇന്ന് മറ്റൊരു ബ്ലോഗു പോസ്റ്റ് ഇറങ്ങിയിട്ടുണ്ട് ..മാഷും വായക്കാരും അതൊന്നു വായിച്ചു നോക്ക് ,,അവസ്ഥ പണ്ടേ മാറിയതാണെന്ന് മനസിലാകും ആ സംഭവം
ഇവിടെ വായിക്കാം

Wash'llen ĴK | വഷളന്‍'ജേക്കെ said...

മാല്‍ബറോയുണ്ടോ സഖാവേ ഒരു ലൈറ്റര്‍ എടുക്കാന്‍?

എന്താദ്? മാനിഫെസ്റ്റോയില്‍ പഠിപ്പിച്ച വൈരുദ്ധ്യാത്മക ഭൗതികവാദം (Dialectical materialism?) എക്കണോമിയെ വിട്ടു മാഷിനെ പിടിച്ചോ?

ദിശകളിലേക്കു നോക്കാറില്ല, ഒരു വാദവും ഇല്ല; കണ്ടും കേട്ടും മനസ്സിനു വാതമാണ്.

അംജിത് said...

മാനത്ത് ചെഞ്ചായം,
ആരോ പറഞ്ഞു- പുത്തന്‍ പുലരിയെന്ന്..
പുലരിയുടെ മധുവിധു,
പ്രതീക്ഷയുടെ പൂക്കാലം
ശേഷം വന്നൂ മരുഭൂമിക്കു
മുകളില്‍ ഒരു തീക്കാറ്റ്
കണ്ണഞ്ചിക്കുന്ന വെയില്‍ മാഞ്ഞു
ഒരിക്കലും വിരിയാതിരുന്ന മാരിവില്ലും
സമവായമില്ലാത്ത തുലാസ്
ലംബ രേഖയില്‍ കൂടുതല്‍ ചെരിഞ്ഞു
മാനത്ത് ചെഞ്ചായം
ആരോ പറഞ്ഞു, മൂവന്തിയെന്ന്
പുറകെ വന്നൂ, അന്ധകാരത്തിന്റെ
കറുപ്പണിഞ്ഞ പ്രായശ്ചിത്തം
ഇരുട്ടിനുള്ളിലൂടെ ആരോ
കിഴക്കൊട്ടെതി നോക്കി
മാനത്തുണ്ടോ ചെഞ്ചായം..!!

zephyr zia said...

ഇരുട്ടത്തിരുന്നതാ ചോര കുടിക്കുന്നൂ രാഷ്ട്രീയപ്പിശാചുകള്‍.....

mayflowers said...

മാനിഫെസ്റ്റോയും പ്രവര്‍ത്തനവും തമ്മില്‍ എന്നെങ്കിലും ഒരു സാമ്യത ആരെങ്കിലും കണ്ടിട്ടുണ്ടോ?
(ഇത് ഞാന്‍ ശരിയായ അര്‍ത്ഥത്തിലാണോ മനസ്സിലാക്കിയിരിക്കുന്നത്? ഇല്ലെങ്കില്‍ ക്ഷമിക്കണേ ശ്രീനാഥന്‍..)

Kalavallabhan said...

കാലെല്ലാം ദ്രവിച്ചൊരീ
പാലമോ ത്രിശങ്കുംവിൽ
വേരറുത്തോരു മരത്തിലല്ലോ
നരച്ചചോരക്കൊടിമരച്ചില്ലകളും

രാമൊഴി said...

a poem by Yevgeny Yevtushenko, a russian poet:
"Consider me a communist":
'All those who fuss, at meetings, and fret,
Pouring out lies in a shower,
Don't care that the power is Soviet.
All they care is that it is power.'

He wrote it years back, but the truth has spilled over the years to other contexts..
In his autobiography he writes 'It was strange and unaccountable to me that even people with party cards in their pockets could love money so much. To me "Communist" and "disinterested" meant the same thing.'

ചെറുവാടി said...

കഥയാണേല്‍ ഒരു കൈനോക്കാം ശ്രീയേട്ടാ.
ഇതിനു ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയാവില്ല.
പക്ഷെ ഇവിടെ കാണും. എല്ലാരും പറയുന്നതൊക്കെ കേട്ട് പിടിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.

ഹരീഷ് തൊടുപുഴ said...

പക്ഷെ എനിക്ക് കവിത മുഴുവനായും പിടികിട്ടീല്ലാ എന്ന് പറയേണ്ടി വരുന്നത് എന്റെ തലയിലെ ആള്‍ത്താമസത്തിന്റെ കാര്യം കഷ്ടമെന്നത് തന്നെ!!!

നിശേ..!!!!
:)

നിശേടെ അഭിപ്രായം തന്നെ എനിക്കും..

ലിഡിയ said...

പാവമീ ഞാനോ ,അറിവിന്റെ ത്രിശ്ശങ്കുവിൽ

മുകിൽ said...

ശരിയാട്ടോ. ഭയങ്കര കട്ടി.

Sukanya said...

ത്രിശ്ശങ്കു സ്വര്‍ഗത്തില്‍, എന്തായാലും സ്വര്‍ഗത്തില്‍ തന്നെയല്ലേ? പക്ഷെ ആര് എന്നതാണ്..... :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

പുഴയില്‍ വീണു നനഞ്ഞവര്‍ക്കു
തോര്‍ത്താനൊരു ഖാദി തോര്‍ത്തു
തേടിയലഞ്ഞിട്ടും കിട്ടിയില്ലയെനിക്കു്
ഉള്ളതെല്ലാം ശുദ്ധവ്യാജം മാത്രം

ഭാനു കളരിക്കല്‍ said...

പറഞ്ഞതെല്ലാം ശരി തന്നെ. എന്നിട്ടും പ്രസക്തി നഷ്ടപെട്ടിട്ടില്ല.

Joy Palakkal ജോയ്‌ പാലക്കല്‍ said...

മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...

ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

jyo said...

കവിതയറിയാത്ത എനിക്ക് ഒന്നും മനസ്സിലായില്ല.കടുകട്ടി.

ശ്രീനാഥന്‍ said...

കവിത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി.ചിലർക്ക് ഇത് മനസ്സിലാകാതെ പോയതിൽ വിഷമവും ഉണ്ട്! സാരമില്ല, പല കവിതയും എനിക്കും ആസ്വദിക്കാനാകാറില്ല. പുതിയ കാലത്തിന്റെ സമസ്യകൾക്ക് മുൻപിൽ പകച്ചു നിൽക്കുന്നുണ്ടായിരിക്കാം, ദൈവങ്ങളുടെ പ്രസ്ഥാനമല്ലാത്തതിനാൽ പരസ്പരം കലഹിക്കുന്നുണ്ടാകാം, ദുരയുണ്ടാകാം, എങ്കിലും ഇന്നും മനുഷ്യനിലേക്കുള്ള പാലം ഇടത് പക്ഷം തന്നെയാണെന്നു ഞാൻ കരുതുന്നു. അനീതിയുടെ ഇടങ്ങളിൽ ഉയരുന്ന ചെറിയ സംഘം ചേരലുകൾ (മണ്ണ് തട്ടിപ്പറിക്കുന്നിടത്തും, മണലു വാരുന്നിടത്തും…) ഇന്ന് വളരെ പ്രസക്തമാണെങ്കിലും, സമഗ്രമായ ഒരു രാഷ്ടീയ പ്രസ്ഥാനത്തെ അവ പകരം വെയ്ക്കുന്നില്ല! ഈ വരികൾ മിനിഞ്ഞാന്ന് ( 23 ന് ) പാറക്കടവുകാർ അവരുടെ നാട്ടുകാരനായ എം എൻ പാലൂരിന് നൽകിയ സ്വീകരണച്ചടങ്ങിൽ ഞാൻ വായിച്ചു! എല്ലാവർക്കും സ്നേഹം!

അനസ് ഉസ്മാന്‍ said...

മാഷേ,

കവിത വായിച്ച അന്ന് മുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത് ഇത് പറയാനുണ്ടായ സാഹചര്യമാണ്. വേണു മാഷുടെ കമ്മന്‍റ് വായിച്ചപ്പോള്‍ അങ്ങനെ എന്തോ ഒന്നുണ്ടെന്ന് ഉറപ്പായി.

"ഇനി പാറക്കടവിലേക്കില്ലെന്ന്" അധിക പക്ഷവും

chithrangada said...

ശ്രീമാഷേ ,
എത്താന് വൈകി !എന്നാലും
സന്തോഷം ....നല്ല കവിത ..
പുഴയും ,പുഴവില്ലും
പാറക്കടവും ഇസവും
കട്ടന് ചായയും പരിപ്പുവടയും
താടിയും ജുബയും ......................

നിശാസുരഭി said...

:))

നന്ദി മാഷെ,

ഞാനെന്റെ അഭിപ്രായം ഒന്നൂടെ ഉറപ്പിക്കാന്‍ വന്നതാ, എന്താച്ചാ മാഷിന്റെ ഇന്നത്തെ മറുപടികമന്റ് വായിച്ചതിന്ന് ശേഷം ഒരു കാര്യം മനസ്സിലായി, ഈ കവിത എന്റെ തലയിലെ ആളിന് മനസ്സിലായിട്ടുണ്ടെന്ന്!

സോ സോറി ഹരീഷ്, ഹെ ഹെ ഹേ..!

ഹരീഷ് തൊടുപുഴ said...

നിശാ..:)

ശങ്കരനാരായണന്‍ മലപ്പുറം said...

OK!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ശ്രീനാഥന്‍ സാറിന്‍റെ ആമുഖത്തിനു വേണ്ടി ഇടയ്ക്കിടയ്ക്ക് ഇവിടെ വീണ്ടും വന്നു പോകുമായിരുന്നു.കവിതയിലെ മൂഴിക്കുളം തൊട്ടു പിതാവിന്‍റെ ഭവനം വരെയുള്ള വരികള്‍ ഒരു ചരിത്ര,പ്രകൃതി വര്‍ണ്ണനക്കുപരി ചരിത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നുള്ളതിന് ചില സൂചനകളും നല്‍കുന്ന ചില ബിംബങ്ങളായി ആദ്യവായനയില്‍ത്തന്നെ തോന്നി. ലക്ഷ്മണപെരുമാള്‍ ക്ഷേത്രവും കൊച്ചുകുട്ടന്‍ ചാക്യാരുടെ കൂത്തും ഒക്കെ അതിന്‍റെ ചില രേഖാചിത്രങ്ങളും..സാറിന്‍റെ വിവരണം ഉചിതമായി.

ശ്രീനാഥന്‍ said...

അനസ്,ചിത്ര, തലേലാൾത്താമസമുള്ള നിശാ, ഹരീഷ്, ശങ്കരനാരായണൻ – വളരെ നന്ദി, സന്തോഷം.
മുഹമ്മദ് സാഹിബ്- ലക്ഷ്മണപെരുമാളെയും ചാക്യാരെയും താങ്കൾക്ക് നിശ്ചയമുണ്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം, കൊച്ചുകുട്ടച്ചാക്യാർ അഛന്റെ ദോസ്തായിരുന്നു, വീട്ടിൽ വരുമ്പോൾ, ചാക്യാരുടെ സരസ്വതിയിൽ വാപിളർന്ന് അന്ന് കുട്ടിയായിരുന്ന ഞാൻ നിന്നിട്ടുണ്ട്!

ശാന്ത കാവുമ്പായി said...

കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?

മഹേഷ്‌ വിജയന്‍ said...

മാഷേ..
നല്ലൊരു ശതമാനം കവിതകള്‍ എനിക്കും മനസിലാവില്ല.. വിവരം കുറവാണെ. ഞാന്‍ പോട്ടെ..

പി എ അനിഷ് said...

charithraparavum raashtreeyaparavumaaya sameepanam sradheyam

Anonymous said...

:)
പാവം ഞാന്‍!!

Typist | എഴുത്തുകാരി said...

ആദ്യം കവിത വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല, പക്ഷേ മനസ്സിലായില്ലെങ്കിലും, വായിക്കാൻ സുഖമുണ്ടായിരുന്നൂ. ഇപ്പോ മാഷ്ടെ മറുപടിയിൽനിന്നും, ബാക്കീ കമെന്റുകളിൽ നിന്നും കുറച്ചൊക്കെ മനസ്സിലായി!

Salam said...

ആകെ മൊത്തം എനിക്കും ഇഷ്ടപ്പെട്ടു.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

Rare Rose said...

ഒറ്റവായനയില്‍ എവിടെയൊക്കെയോ തടഞ്ഞു നിന്നു.കമന്റുകളിലൂടെ കടന്നുപോയപ്പോള്‍ വീണ്ടുമൊഴുക്കിലേക്കെത്തി..

എന്തോ ഇക്കാലത്ത് ഒരു പക്ഷവും മനുഷ്യന്റെ കൂടെ നില്‍ക്കുന്നതായി തോന്നിയിട്ടേയില്ല.:(

ശ്രീനാഥന്‍ said...

ശാന്തടീച്ചർ - ഇല്ലെന്നു വീശ്വസിക്കാനാണെനിക്കിഷ്ടം.
മഹേഷ്, അനീഷ്, അഞ്ജു,എഴുത്തുകാരി,സലാം, പ്രദീപ്, റോസ് – എല്ലാർക്കും വളരെ നന്ദി

സുപ്രിയ said...

ഇഷ്ടപ്പെട്ടു.

പ്രത്യയശാസ്ത്രം പിരിഞ്ഞാല്‍ എന്താണ് വഴി? പുതിയ ത്രിശങ്കുവിലേക്ക് പോവുകയോ? പ്രതീക്ഷകള്‍ എപ്പോഴും അതുപോലെതന്നെയാവില്ലെന്നറിഞ്ഞുകൊണ്ടും അതുസംഭവിക്കുകയില്ലെന്നു പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം. സന്തോഷം ശ്രീ.

Ranjith Chemmad / ചെമ്മാടന്‍ said...

വൈകിയ വായന, എന്റെ പിഴ!

കുസുമം ആര്‍ പുന്നപ്ര said...

ഇടത്ത്, പാലത്തിനക്കരെ, കിളികൾ
ചേക്കേറിയ ചോരക്കൊടിമരച്ചില്ല.
പരസ്പരം കൊത്തികൊത്തിയാട്ടി
ചോരയൊലിപ്പിച്ച്
കിളികൾ പിരിഞ്ഞു പോയിരിക്കുന്നുവോ?
ആയിരിക്കാം മാഷേ.......

Geetha said...

നല്ല കവിത
ഇഷ്ടമായീ :)

ശ്രീനാഥന്‍ said...

സുപ്രിയ-അതാണെന്റേയും ആഗ്രഹം, നന്ദി. രഞ്ജിത്-സ്ന്തോഷം, കുസുമം- അല്ലാതായിരിക്കട്ടേ എന്ന് നമുക്ക് ആഗ്രഹിക്കാം. ഗീതാ- സന്തോഷം!

Manoraj said...
This comment has been removed by the author.
MyDreams said...

ഒരുപാട് തവണ വായിച്ചു
ഇപ്പോഴും ഞാന്‍ അവിടെ തന്നെ നിക്കുന്നു
മുഴിക്കുളത്തിനും പാറക്കടവിനുമിടയിൽഒരു പാലമിട്ടു തന്നത് ഏതു പാർടിയാലും
എല്ലാം ഒന്ന് പോലെ തന്നെ .....
കോടിയുടെ നിറം മാറുന്നു
മോസ്കോക്ക് പകരം വേറെ ഏതു വന്നാലും
എല്ലാം ഒന്ന് പോലെ തന്നെ .....

Anonymous said...

ഒത്തിരി നാളുകൾക്ക് ശേഷം ആണ്‌ ഈ വഴിക്കൊക്കെ വരുന്ന്നത്.നല്ല കവിത.ഇഷ്ടമായി
:):)

Anees Hassan said...

ഞാനും
"ത്രിശ്ശങ്കു" വില്‍ തന്നെ

ശ്രീനാഥന്‍ said...

മൈഡ്രീംസ്,റെയിൻബോ, അനീസ്- സന്തോഷം, നന്ദി. അനീസ്-ത്രീശ്ശങ്കുവിൽ നിന്ന് ആരു കരകയറ്റും നമ്മളെ?

ഉദാസീന said...

സര്‍ഗ കാന്തിക വിദ്യ തന്നെ ഇത്

SASIKUMAR said...

Kavitha is a never dying experiment, thanks

ശ്രീനാഥന്‍ said...

ഉദാസീനാ(?), ശശികുമാർ- വളരെ നന്ദി

താന്തോന്നി/Thanthonni said...

മടുത്തു പോയി കേരള രാഷ്ട്രീയത്തിന്‍ പൊയ്മുഖ കോമരങ്ങളെ.

Joy Palakkal ജോയ്‌ പാലക്കല്‍ said...
This comment has been removed by the author.
ഗീത said...

എല്ലാം ഒറ്റയടിക്ക് മനസ്സിലായില്ലെങ്കിലും ആവർത്തിച്ചു വായിച്ചും കമന്റുകൾ വായിച്ചും മനസ്സിലാക്കി. ഒരുപക്ഷത്തോടും ഒരാഭിമുഖ്യവും തോന്നുന്നില്ല. രണ്ടിലുമുണ്ട് നല്ലവർ. പക്ഷേ കെട്ടവരാണ് കൂടുതൽ.

suchand scs said...

മാനിഫെസ്റ്റോയൊക്കെ ചിതലെടുത്ത് തുടങ്ങീട്ട് കാലങ്ങളായല്ലോ ശ്രീ മാഷെ..എങ്കിലും സ്നേഹത്തിന്റെ,മനുഷ്യന്റെ പ്രസ്ഥാനം എന്ന് പറഞ്ഞ് പകരം വയ്ക്കാൻ വേറൊന്നില്ല എന്നത് ഒരു സുഖമുള്ള വേദനയാണ്‌..

നിഖിലുമായുള്ള ഒരു പഴയ ആശയ തർക്കം ഓർമ്മ വരുന്നു.. ;)

ഫെനില്‍ said...

കഥയാണോ കവിതയാണോ

എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

ശ്രീ said...

നല്ല വരികള്‍, മാഷേ

Echmukutty said...

എല്ലാം ശരിയാണ്. എങ്കിലും ഇല്ലാതാകുന്ന മഹാശൂന്യതയിലേയ്ക്ക് ആരാണ് പകരം? അതുകൊണ്ട് വഴി ഇപ്പോഴും അതു തന്നെ എന്നു കരുതാനാണ് എനിക്കിഷ്ടം.

ഞാൻ വരാൻ ഒരുപാട് വൈകിപ്പോയി. ക്ഷമിയ്ക്കണേ.......

ശങ്കരനാരായണന്‍ മലപ്പുറം said...

നസ്സിലായില്ല എന്നു പറയുന്നതാണ് ശരി!

ശ്രീനാഥന്‍ said...

ഫെനിൽ- കഥയെന്നോ കവിതയെന്നോ വിളിച്ചോളൂ, വിരോധമില്ല, നന്ദി.
ശ്രീ, ഗീതാ- സന്തോഷം, നന്ദി
സുചന്ദ്, പകരം വെയ്ക്കാൻ ഒന്നില്ല എന്നത് ശരി തന്നെ. നന്ദി,
എച്ചുംകുട്ടി- അതെ, അങ്ങനെ പ്രതീക്ഷിക്കാനാണ് എനിക്കും ഇഷ്ടം, പിന്നെ വൈകിയാൽ സാരമില്ല, ആചന്ദ്രഗൂഗിൾതാരം നിലനിൽക്കുന്ന കൃതിയല്ലേ!
ശങ്കരനാരായണൻ- താങ്കൾക്ക് മനസ്സിലാകാത്തതൊന്നും സത്യത്തിൽ ഇതിലില്ല, നന്ദി.

Rare Rose said...

ശ്രീനാഥന്‍ മാഷേ.,സര്‍ഗ്ഗസാങ്കേതികം കേരള കൌമുദിയില്‍ കണ്ടു..ഒരുപാട് സന്തോഷം തോന്നി.അഭിനന്ദനങ്ങള്‍..:)

അനസ് ഉസ്മാന്‍ said...

സര്‍ഗാസാങ്കേതികം കേരള കൌമുദിയില്‍ വന്നുവല്ലേ.. സന്തോഷവും അഭിമാനവും തോന്നുന്നു... അഭിനന്ദനങ്ങള്‍...

ശ്രീനാഥന്‍ said...

റോസ്,അനസ്- രണ്ടു പേർക്കും എന്റെ സ്നേഹം, നന്ദി. ഈ മൈത്രേയി ഒരു ഉദാരമനസ്കയാകുന്നു!

അംജിത് said...

keralakaumudi aazhchappathippile review vaayichu.. abhimaanam thonnunnu saar...

http://keralakaumudi.com/weekly/index.php/_______________________________Feb-26-2011/feb26_24.jpg?action=big&size=resize&fromthumbnail=true

സ്മിത മീനാക്ഷി said...

വരവും വായനയും വൈകി. ഇപ്പോഴെങ്കിലും വായിക്കാനായല്ലോ എന്നു സമാധാനം. കുറച്ചുവരികള്‍ കൊണ്ട് മാഷ് ഒരുപാട് ഓര്‍മ്മപ്പെടുത്തുന്നു.

ശ്രീനാഥന്‍ said...

അംജിത്, സ്മിത- വളരെ സന്തോഷം!