Tuesday, September 7, 2010

കവിത - നെരൂദ

അങ്ങനെയക്കാലത്താണ്‌ കവിത

എന്നെത്തേടിയെത്തിയത്.

ശിശിരത്തിൽ നിന്നോ, സരിത്തിൽ നിന്നോ

എവിടെനിന്നെവിടെനിന്നെന്നറിയാതെ

എങ്ങനെ, എപ്പോഴെന്നറിയാതെ

എന്നെത്തേടിയെത്തിയത്.

അവ സ്വരങ്ങളല്ലായിരുന്നു

വാക്കുകളോ, വിമൂകതയോ അല്ലായിരുന്നു.

എങ്കിലും ഞാൻ വിളിക്കപ്പെട്ടു!

ഏതോ ഒരു തെരുവിൽ നിന്ന്,

നിശയുടെ ശിഖരങ്ങളിൽ നിന്ന്

കവിത എന്നെ മാടി വിളിച്ചു.

പൊടുന്നനവെ മറ്റുള്ളവർക്കിടയിൽ നിന്ന്,

ആളുന്ന തീയിൽ നിന്ന്,

ഏകനായി തിരിച്ചെത്താൻ

ഞാൻ വിളിക്കപ്പെട്ടു.

ഏറെ അവ്യക്തമായിരുന്നെങ്കിലും

അതെന്നെ സ്പർശിച്ചു.

എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു.

പേരുകൾ എനിക്ക് വഴങ്ങില്ലായിരുന്നു

എനിക്ക് നേരായ കാഴ്ചയില്ലായിരുന്നു

എങ്കിലും എന്തോ ഒന്ന് എന്റെ ആത്മാവിൽ മുട്ടി വിളിച്ചു,

പനിയോ മറന്ന ചിറകുകളോ.

എന്നിട്ടാ അഗ്നിയെ അപഗ്രഥിക്കാൻ

ഞാനെന്റെ സ്വന്തം വഴി കണ്ടെത്തി.

അങ്ങനെ എന്റെ ആദ്യത്തെ

നേർത്ത വരി വാർന്നു വീണു.

ഒന്നുമറിയാത്തൊരാളുടെ

നേർത്ത, കഴമ്പില്ലാത്ത

ശുദ്ധ അസംബന്ധം

ശുദ്ധജ്ഞാനം.

പൊടുന്നനവെ, എനിക്ക് മുമ്പിൽ

സ്വർഗ്ഗങ്ങൾ കൊട്ടിത്തുറക്കപ്പെട്ടു!

ഗ്രഹങ്ങൾ,

ത്രസിക്കുന്ന സസ്യജാലം.

അമ്പുകൾ സുഷിരങ്ങൾ തീർത്ത നിഴലുകൾ

അഗ്നിയും പൂക്കളും

ഗ്രസിക്കുന്ന രാവും

പ്രപഞ്ചവും.

അങ്ങനെ ഞാനെന്ന നിസ്സാരത

ഈ താരാകീർണ്ണമഹാശൂന്യതയും

ഈ പാരസ്പര്യങ്ങളും

ഈ നിഗൂഢതകളും

പാനം ചെയ്കെ അറിയുന്നു

ഞാനുമീ ആദിമയഗാധതയുടെ

അവിഭാജ്യഭാഗമെന്ന്.

ഞാൻ താരങ്ങൾക്കൊപ്പം ചുറ്റിത്തിരിഞ്ഞു

എന്റെ ഹൃദയം കാറ്റിൽ പിഞ്ഞിപ്പറന്നു.

കുറിപ്പ്: എനിക്ക് ഏറെ പ്രിയങ്കരമായ ഒരു കവിതയുടെ മൊഴിമാറ്റം: ‘ഭാഷയിലാക്കാൻ’ ചെറിയ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്!

49 comments:

ഗീത said...

സൃഷ്ടി കഴിയുമ്പോള്‍ കിട്ടുന്ന സ്വര്‍ഗ്ഗീയാനുഭൂതി.
ഇത് ആസ്വദിച്ചു. (നെരൂദയുടെ കവിത വായിച്ചിട്ടില്ല.)

Promod P P said...

അതിമനോഹരമായ വിവർത്തനം (കുറച്ച് കയ്യിൽ നിന്നും ഇട്ടിട്ടുണ്ട് അല്ലെ)

And I, infinitesimal being,
drunk with the great starry void,
likeness, image of mystery,
I felt myself a pure part of the abyss,
I wheeled with the stars,
my heart broke free on the open sky.

Vayady said...

ശ്രീമാഷേ, എനിക്ക് ഒരുപാടിഷ്ടമായി. അതിമനോഹരമായ വിവര്‍‌ത്തനം. സത്യം പറഞ്ഞാല്‍ ഇതൊരു വിവര്‍‌ത്തനം ആണന്നേ തോന്നിയില്ല. ഇതില്‍ മാഷിന്റെ കൈയ്യൊപ്പുണ്ട്. "നെരൂദ" എന്റെ പ്രിയപ്പെട്ട കവിയാണ്‌. പ്രണയത്തെ നന്നായി മനസ്സിലാക്കിയ ഒരാളാണ്‌ അദ്ദേഹം. അടുത്തതായി അദ്ദേഹത്തിന്റെ ഒരു പ്രണയ കവിത തര്‍ജ്ജമ ചെയ്യണം. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

വരയും വരിയും : സിബു നൂറനാട് said...

വിവര്‍ത്തനം നന്നായി മാഷേ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഏറെ അവ്യക്തമായിരുന്നെങ്കിലും,
അതെന്നെ സ്പർശിച്ചു.....

എന്തു പറയണമെന്നെനിക്കറിയില്ലായിരുന്നു....

പേരുകൾ എനിക്ക് വഴങ്ങില്ലായിരുന്നു......

ഇതിനെ ഞാൻ പ്രണയം എന്നു വിളിച്ചോട്ടേ.....



ഈ സുന്ദരമായ മൊഴിമാറ്റത്തെ കുറിച്ച് ആധികാരികമായൊന്നും പറയാൻ ഞാൻ ആളല്ല... കേട്ടൊ...മാഷെ

അനസ് ഉസ്മാന്‍ said...

മാഷേ, വായിച്ചൂട്ടോ. കവിത വായിക്കല്‍ കുറവാണ്.

Wash'Allan JK | വഷളന്‍ ജേക്കെ said...

ശൂന്യതയില്‍ നിന്നും അമൂര്‍ത്തമായി ഇതളെടുത്ത ഒരു ചെറുമര്‍മ്മരം സര്‍ഗ്ഗപ്രപഞ്ചത്തിലേക്ക് ഉത്തുംഗപ്രയാണം ചെയ്യുമ്പോള്‍
അതുളവാക്കുന്ന അവാച്യാനുഭൂതി തീഷ്ണമായി കുറിച്ചിട്ട ശ്രീമാഷിനു എന്റെ അഭിനന്ദനങ്ങള്‍
നെരൂദയുടെ കവിതയുടെ ആത്മാവിനെ അതേപടി പകര്‍ന്നിരിക്കുന്നു...

Sabu Hariharan said...

യഥാർത്ഥ കവിതയുടെ പേരും ദയവായി കൊടുക്കുക..

നെരൂദ ചിലി രാജ്യക്കാരനല്ലെ? സ്പാനിഷാണെന്നു തോന്നുന്നു ഭാഷ. ശരിയാണെന്നറിയില്ല..

സ്പാനിഷ്, ഇംഗ്ലീഷ് ലേക്ക് മൊഴി മാറ്റം ചെയുമ്പോഴെ പലതും കൊഴിഞ്ഞു പോയിട്ടുണ്ടാകും..

പലപ്പോഴും കവി എഴുതിയതിൽ നിന്ന് ഒരു പാട് ആശയം മാറിയിട്ടുണ്ടാകും രണ്ടു പ്രാവശ്യം മൊഴിമാറി വരുമ്പോൾ..

അതു കൊണ്ട് ഇംഗ്ലീഷ് പരിഭാഷ വായിക്കുവാൻ താത്പര്യം.

Echmukutty said...

എന്റെ കണ്ണ് നിറഞ്ഞ് ഒഴുകുകയാണ്.
സന്തോഷം.

Umesh Pilicode said...

ആശംസകള്‍

mayflowers said...

വിവര്‍ത്തനമായാലും,അല്ലാത്തപ്പോഴും സര്‍ഗാത്മഗത തളം കെട്ടിനില്‍ക്കുന്നു..
ഭാവുകങ്ങള്‍..

ശ്രീ said...

നന്നായി, മാഷേ

പ്രയാണ്‍ said...

ഇങ്ങിനെയൊക്കെത്തന്നെയാണല്ലെ എല്ലാര്‍ക്കും കവിതയോട് പ്രണയം വരുന്നത്......... ഒറിജിനല്‍ വായിച്ചിട്ടില്ലാത്തതിനാലൊരു താരതമ്യത്തിന്റെ ഇടങ്കോലുമില്ല........സുഖമുള്ള വായന.

പട്ടേപ്പാടം റാംജി said...

മോഴിമാടമെന്നു പറയാന്‍ കഴിയില്ല.
നല്ല വരികള്‍.
പെരുന്നാള്‍ ആശംസകള്‍.

വേണുഗോപാല്‍ ജീ said...

സത്യം പറയട്ടെ, എന്റെ ഇതിലുള്ള അറിവില്ലായ്മ കൊണ്ട് മൂന്ന് പ്രാവശ്യം വായിക്കേണ്ടിവന്നു മനസ്സിലാകാൻ. ഒരു കവിയുടെ പിറവിക്കു മുമ്പുള്ള അവ്യക്തതകൾ നന്നായിരുന്നൂ.. ചില സംശയങ്ങൾ...
“പനിയോ മറന്ന ചിറകുകളോ“
“അമ്പുകൾ സുഷിരങ്ങൾ തീർത്ത നിഴലുകൾ“
ഇതു രണ്ടും അത്രക്കങ്ങ് ദഹിച്ചില്ലാ..... വ്യക്തമാക്കിത്തന്നാൽ നന്നായിരുന്നു.

lekshmi. lachu said...

ഈ സുന്ദരമായ മൊഴിമാറ്റത്തെ കുറിച്ച് ആധികാരികമായൊന്നും പറയാൻ ഞാൻ ആളല്ല...
പെരുന്നാള്‍ ആശംസകള്‍.

siya said...

ശ്രീമാഷേ ,,എനിക്ക് ഇതിന്‍റെ തുടക്കം ഒരു അതിശയം ആയി ,ഇതുപോലെയും ഒരു കവിത തുടങ്ങാം അല്ലേ?

അങ്ങനെ, അപ്പോഴാണ് കവിത

എന്നെത്തേടിയെത്തിയത്...

ഒന്ന്‌ കൂടി വായിച്ചപോള്‍ ഒരു പുതിയ വാക്ക് പഠിച്ചു

അങ്ങനെ ഞാനെന്ന നിസ്സാരത ഈ താരാകീർണ്ണമഹാശൂന്യതയും..ഈ നീണ്ട വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നു .

ഈ കവിതയില്‍ ഒളിച്ചിരിക്കുന്ന ഭാവം ??

ഹാപ്പി ബാച്ചിലേഴ്സ് said...

ശ്രീനാഥ്ഏട്ടാ,
ആദ്യം മലയാളത്തില്‍ വായിച്ചു.
പിന്നെ ഗൂഗ്ലാമ്മവന്റെ അടുത്ത് പോയി ഇംഗ്ലീഷ് വേര്‍ഷന്‍ വായിച്ചു.
പിന്നേം മലയാളം വായിച്ചു. ആധികാരികമായി പറയാന്‍ ആളല്ലാത്തത് കൊണ്ട്,
ഇഷ്ടപ്പെട്ടു എന്ന് മാത്രം പറയുന്നു.
കാണാം..കാണും

Rare Rose said...

ശ്രീനാഥന്‍ മാഷേ.,നെരൂദയുടെ കവിത വായിച്ചിട്ടില്ല.പക്ഷേ ഈ പരിഭാഷ ഏറെയിഷ്ടപ്പെട്ടു..

കവിതയുടെ ഒരു കൊച്ചു സ്പാര്‍ക്ക് ജ്വലിച്ചുയര്‍ന്ന് കവിയിലേക്ക് പകര്‍ന്ന ചൂടും,വെളിച്ചവും അറിയാനാവുന്നുണ്ട്.ആ തെളിഞ്ഞ പ്രകാശത്തില്‍ മുന്‍പു കാണാതിരുന്ന എത്ര കാഴ്ചകള്‍.ഏതൊക്കെ അതിശയങ്ങളിലേക്കുള്ള ജാലകങ്ങള്‍ ആണു പൊടുന്നനെ തുറക്കപ്പെടുന്നത് അല്ലേ..

തീര്‍ച്ചയായും വാക്കിന്റെ മഹാകാശം തൊട്ടറിഞ്ഞ ഓരോ കവിയും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവന്‍ തന്നെ..

Anees Hassan said...

വരൂ ..ഈ തെരുവിലെ രക്തം കാണൂ .....
നെരുദയെ ഓര്‍മിപിച്ചതിനു നന്ദി.

മുകിൽ said...

വളരെ ഭംഗിയായി.
കവിതതേടിയെത്തുന്നതങ്ങനെയെന്നു മനസ്സിലാവുന്നു.
വഴി ശരിയായി പറഞ്ഞിരിക്കുന്നു

സ്മിത മീനാക്ഷി said...

എനിക്കുമിതേറെ ഇഷ്ടമായി.

ശ്രീനാഥന്‍ said...

ഗീത-വളരെ സന്തോഷം.
തഥാഗതാ, കൈയ്യിൽ നിന്ന് ഇട്ടിട്ടില്ല (അതിനു ഞാനാര്?) പദാനുപദ തർജ്ജമയിൽ കവിത ചോർന്നു പോക്ആതിരിക്കാൻ എന്റെ വായനാനുഭവത്തെ മുൻ നിർത്തി ചെറിയ സ്വാതന്ത്ര്യങ്ങൾ, അത്രമാത്രം, നന്ദി.
തത്തേ, സന്തോഷം, ശരിയാണ്, നെരൂദയുടെ പ്രണയകവിതകൾ പ്രണയ്ത്തിന്റെ സമസ്തഭാവങ്ങളും ആവാഹിക്കുന്നുണ്ട്, ശ്രമിക്കാം കെട്ടോ!
വരസിബു-വളരെ സ്ന്തോഷം.
ബിലാത്തി: ഓ, അതിനെന്താ പ്രണയമെന്നുതന്നെ വിളിച്ചോളൂ, നന്ദി.
അനസ്,ശ്രീ, ഉമേഷ്, ലച്ചു, മുകിൽ, സ്മിത, ജെകെ, മെയ്പ്പൂക്കളേ, എച്ചുകുട്ടീ,വേണു, പ്രയാൺ -എല്ലാവർക്കും നന്ദി, നെരൂദയെന്ന മഹാപ്രതിഭക്ക് അവകാശപ്പെട്ടതാണോരോ അഭിനന്ദനവും. ആത്മാവ് ചോർന്നു പോയില്ലെന്നൊരാൾ പറയുമ്പോൾ ഒരാശ്വാസമാണ്, സന്തോഷം കൊൺട് കണ്ണു നിറഞ്ഞത് വലിയൊരു ട്രിബൂട്ടാണ്. വളരെ നന്ദി.
@venu- we will discuss it!
ആയിരത്തൊന്നുരാവ്- അതേ, എന്നിട്ടും നെരൂദ പലപ്പോഴും അയാളുടെ നാട്ടിലെ സ്വപ്നങ്ങളെക്കുറിച്ചും അഗ്നിപർവ്വതങ്ങളെക്കുറിച്ചും പൂക്കളെക്കുറിച്ചും പാടി, എങ്കിലും തെരുവിലൊഴുകിയ രക്തമായിരുന്നു, താങ്കൾ എഴുതിയ പോലെ നെരൂദയുടെ പ്രധാന ഉൽക്കണ്ഠ.
റോസ്-വളരെ ശരി, കവിതയുടെ കാണാക്കൈവഴികൾ, അനന്തതയിലേക്ക് തുറക്കുന്ന കവിതയുടെ വാതായനങ്ങൾ, കവിതയുടെ വരം- അതുതന്നെയാണ് നെരൂദ ഈ കവിതയിൽ പാടുന്നത്.ആധുനിക കവികളിൽ ഒരു ദൈവമുൺറ്റെങ്കിൽ എനിക്കതു നെരൂദയാണ്, ഏറെ സന്തോഷം!
റാംജി-വളരെ നന്ദി
ഹാപ്പീസ്-നെരൂദ വായിക്കാനിതൊരു പ്രചോദനമായെങ്കിൽ അതൊരു ധന്യതയാണ്, വർഷങ്ങൾക്കു മുൻപ്, നെരുദയുടെ 'മാച്ചുപിച്ചുവിന്റെ ഉയരങ്ങളിൽ'- ഭാഷാപോഷിണിയിൽ സച്ചിദാനന്ദൻ തർജ്ജമ ചെയ്തതു വായിച്ചിട്ടാണ് ഞാൻ നെരൂദയെ ശ്രദ്ധാപൂർവ്വം വായിക്കാൻ തുടങ്ങിയത്!
സിയ-സന്തോഷം-great starry void മുഴുവൻ ഉൾക്കൊള്ളാനാണ് താരാകീർണ്ണമഹാശൂന്യതയെന്ന ഒരു പദസമുച്ചയം ഉപയോഗിച്ചത്! ആകീർണ്ണം-നിറഞ്ഞ, ചിതറിയ. വളരെ സ്ന്തോഷമുണ്ട്, നന്നായി വായിച്ചതിൽ
സാബൂ-ശരിതന്നെ, പരിഭാഷയിൽ കവിത ചോർന്നു പോകാൻ സാധ്യതയുണ്ട്! ഇംഗ്ളീഷ് വേർഷൻ ഗൂഗിൾ ചെയ്താൽ (poemhunter.com) ലഭിക്കും. മറ്റൊന്ന്- Neruda’s collection of poems called Isla Negra- translated by Alastir Reid- pub;lished by Souvenir Press London, In India Rupa paper back you get for same. രൺറ്റും ഞാൻ ഉപയോഗിച്ചിട്ടുണ്ട്, തർജ്ജമക്ക്. Thanks a lot!

ശ്രീനാഥന്‍ said...

ഗീത-വളരെ സന്തോഷം.
തഥാഗതാ, കൈയ്യിൽ നിന്ന് ഇട്ടിട്ടില്ല (അതിനു ഞാനാര്?) പദാനുപദ തർജ്ജമയിൽ കവിത ചോർന്നു പോക്ആതിരിക്കാൻ എന്റെ വായനാനുഭവത്തെ മുൻ നിർത്തി ചെറിയ സ്വാതന്ത്ര്യങ്ങൾ, അത്രമാത്രം, നന്ദി.
തത്തേ, സന്തോഷം, ശരിയാണ്, നെരൂദയുടെ പ്രണയകവിതകൾ പ്രണയ്ത്തിന്റെ സമസ്തഭാവങ്ങളും ആവാഹിക്കുന്നുണ്ട്, ശ്രമിക്കാം കെട്ടോ!
വരസിബു-വളരെ സ്ന്തോഷം.
ബിലാത്തി: ഓ, അതിനെന്താ പ്രണയമെന്നുതന്നെ വിളിച്ചോളൂ, നന്ദി.
അനസ്,ശ്രീ, ഉമേഷ്, ലച്ചു, മുകിൽ, സ്മിത, ജെകെ, മെയ്പ്പൂക്കളേ, എച്ചുകുട്ടീ,വേണു, പ്രയാൺ -എല്ലാവർക്കും നന്ദി, നെരൂദയെന്ന മഹാപ്രതിഭക്ക് അവകാശപ്പെട്ടതാണോരോ അഭിനന്ദനവും. ആത്മാവ് ചോർന്നു പോയില്ലെന്നൊരാൾ പറയുമ്പോൾ ഒരാശ്വാസമാണ്, സന്തോഷം കൊൺട് കണ്ണു നിറഞ്ഞത് വലിയൊരു ട്രിബൂട്ടാണ്. വളരെ നന്ദി.
@venu- we will discuss it!
ആയിരത്തൊന്നുരാവ്- അതേ, എന്നിട്ടും നെരൂദ പലപ്പോഴും അയാളുടെ നാട്ടിലെ സ്വപ്നങ്ങളെക്കുറിച്ചും അഗ്നിപർവ്വതങ്ങളെക്കുറിച്ചും പൂക്കളെക്കുറിച്ചും പാടി, എങ്കിലും തെരുവിലൊഴുകിയ രക്തമായിരുന്നു, താങ്കൾ എഴുതിയ പോലെ നെരൂദയുടെ പ്രധാന ഉൽക്കണ്ഠ.
റോസ്-വളരെ ശരി, കവിതയുടെ കാണാക്കൈവഴികൾ, അനന്തതയിലേക്ക് തുറക്കുന്ന കവിതയുടെ വാതായനങ്ങൾ, കവിതയുടെ വരം- അതുതന്നെയാണ് നെരൂദ ഈ കവിതയിൽ പാടുന്നത്.ആധുനിക കവികളിൽ ഒരു ദൈവമുൺറ്റെങ്കിൽ എനിക്കതു നെരൂദയാണ്, ഏറെ സന്തോഷം!
റാംജി-വളരെ നന്ദി
ഹാപ്പീസ്-നെരൂദ വായിക്കാനിതൊരു പ്രചോദനമായെങ്കിൽ അതൊരു ധന്യതയാണ്, വർഷങ്ങൾക്കു മുൻപ്, നെരുദയുടെ 'മാച്ചുപിച്ചുവിന്റെ ഉയരങ്ങളിൽ'- ഭാഷാപോഷിണിയിൽ സച്ചിദാനന്ദൻ തർജ്ജമ ചെയ്തതു വായിച്ചിട്ടാണ് ഞാൻ നെരൂദയെ ശ്രദ്ധാപൂർവ്വം വായിക്കാൻ തുടങ്ങിയത്!
സിയ-സന്തോഷം-great starry void മുഴുവൻ ഉൾക്കൊള്ളാനാണ് താരാകീർണ്ണമഹാശൂന്യതയെന്ന ഒരു പദസമുച്ചയം ഉപയോഗിച്ചത്! ആകീർണ്ണം-നിറഞ്ഞ, ചിതറിയ. വളരെ സ്ന്തോഷമുണ്ട്, നന്നായി വായിച്ചതിൽ
സാബൂ-ശരിതന്നെ, പരിഭാഷയിൽ കവിത ചോർന്നു പോകാൻ സാധ്യതയുണ്ട്! ഇംഗ്ളീഷ് വേർഷൻ ഗൂഗിൾ ചെയ്താൽ (poemhunter.com) ലഭിക്കും. മറ്റൊന്ന്- Neruda’s collection of poems called Isla Negra- translated by Alastir Reid- pub;lished by Souvenir Press London, In India Rupa paper back you get for same. രൺറ്റും ഞാൻ ഉപയോഗിച്ചിട്ടുണ്ട്, തർജ്ജമക്ക്. Thanks a lot!

ദിയ കണ്ണന്‍ said...

beautiful.. :)

Promod P P said...
This comment has been removed by the author.
Promod P P said...

ഓറഞ്ച് നിറമുള്ള പുറംചട്ടയ്ക്കുള്ളിലെ മെമ്മൊയേർസ് വായിച്ച് പ്രകമ്പിതനായ നിമിഷങ്ങൾ.. മാൿചു‌പിൿചു വായിച്ച് ത്രസിച്ച ഹൃദയം. നിശീധിനികളിൽ വീണ്ടും വീണ്ടും ശോകസാന്ദ്രങ്ങളാം വരികൾ കുറിക്കുവാൻ പ്രചോദനമേകിയ ചിതറിയ നീലനക്ഷത്രങ്ങൾ..എല്ലാ ദിനവും നീ ഈ പ്രപഞ്ചത്തിന്റെ വെളിച്ചം കൊണ്ട് മാത്രമാണ് ഉന്മത്തനാകുന്നത് എന്ന് ഓർമ്മിപ്പിക്കുന്ന കവി,ഖനികളിലെ കരിപുരണ്ട ജീവിതങ്ങളുടെ തിരുശേഷിപ്പുകളിലേക്ക് ഇപ്പോഴും കൊണ്ട് പോകുന്നു... നിരാലംബ ഹൃത്തുകളെ .. അൽ‌പ്പം ക്രൂരമായ്ത്തന്നെ..

നിന്നെ ഞാൻ പ്രണയിച്ചിരുന്നു..ഒരിക്കൽ.. ഇനിയും എന്നെകിലും നിന്നെ ഞാൻ പ്രണയിച്ച് പോയേക്കാം എന്ന് ഉറപ്പില്ലാതെ ഓർമ്മിപ്പിക്കുന്നു..


What's wrong with you, with us,
what's happening to us?
Ah our love is a harsh cord
that binds us wounding us
and if we want
to leave our wound,
to separate,
it makes a new knot for us and condemns us
to drain our blood and burn together.

What's wrong with you? I look at you
and I find nothing in you but two eyes
like all eyes, a mouth
lost among a thousand mouths that I have kissed, more beautiful,
a body just like those that have slipped
beneath my body without leaving any memory.

And how empty you went through the world
like a wheat-colored jar
without air, without sound, without substance!
I vainly sought in you
depth for my arms
that dig, without cease, beneath the earth:
beneath your skin, beneath your eyes,
nothing,
beneath your double breast scarcely
raised
a current of crystalline order
that does not know why it flows singing.
Why, why, why,
my love, why?

Pablo Neruda

വിമൽ said...

ഒരു കവിത സംഭവിക്കുന്നതിന്റെ അനുഭവം സത്യസന്ധമായി ആവിഷ്ക്കരിച്ചതിൽ കവിയും, പരിഭാഷകനും ഒരു പോലെ വിജയിച്ചിരിക്കുന്നു എന്നു പറയുന്നതിൽ ഒരു തെറ്റുമില്ലെന്നു തോന്നുന്നു......നെരൂദ പല ഭാഷകളിലായ് പുനർജ്ജനിക്കുന്നു...നിത്യ ഹരിതമാവുന്നു...ഗുരുജി യഥാർത്ഥ കവിതയുടെ ജീവൻ നഷ്ട്പ്പെടാതെ അതു മൊഴിമാറ്റം ചെയ്യുക എന്നത് തീർച്ചയായും വെല്ലുവിളിയാണ്..അത് ലളിതവും ജീവസ്സുറ്റതുമാക്കിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

chithrangada said...

ശ്രീ മാഷേ ,
പരിഭാഷ അസ്സലായിട്ടുണ്ട് !!!!!!
നെരുദയുടെ 'original namak ' ഓരോ
വരിയിലും ഉണ്ട് ...........
വിഷയം പ്രണയം,എഴുതിയത് നെരുദ,
വിവര്ത്തകന് ശ്രീമാഷും!!!!!!!
ഗംഭീരമാവാതെ വയ്യാല്ലോ.........
അഭിനന്ദനങ്ങള് .......

ശ്രീനാഥന്‍ said...

കഴിഞ്ഞ കുറിയെഴുതാൻ വിട്ടു പോയി- കവിത എന്നു തന്നെയാണ് കവിതയിടെ ശീർഷകം.
തഥാഗതാ-നെരൂദയെക്കുറിച്ചെത്ര പറഞ്ഞാലും തീരില്ല- തഥാഗതൻ അവസാനമെഴുതിയത് പലരും ശ്രദ്ധിക്കാത്തതാണ്, പ്രണയത്തിന്റെ താരള ഭാവങ്ങളേക്കാൾ നെരൂദ അതിന്റെ സന്ദേഹത്തെയാണ് പലപ്പോഴും ഊന്നിയത്! അത് ചൂണ്ടിക്കാണിച്ചതിനു നന്ദി.
വിമൽ, ചിത്രാ-വളരെ വളരെ നന്ദി!

കുസുമം ആര്‍ പുന്നപ്ര said...

വിവര്‍ത്തനം ആണെന്നു തോന്നിയില്ല.ആശംസകള്‍

തട്ടാൻ said...

മഹാകവിയുടെ കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നതു തന്നെ മഹത്തായ കാര്യമാണ്.അഭിനന്ദനങ്ങൾ.

jyo.mds said...

ലളിതവും മനോഹരവും.

naakila said...

Paribhasha Kollam

ഹംസ said...

നന്നായി.. ശ്രീനാഥ്..

ശ്രീനാഥന്‍ said...

കുസുമം,തട്ടാൻ,ജ്യോ,അനീഷ്,ഹംസ-എല്ലാ സുമനസ്സുകൾക്കും നന്ദി.

ചിത്ര said...

സച്ചിദാനന്ദന്‍ മാഷ്‌ ഈ കവിത വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രണ്ടും ഒന്നിച്ചു വായിച്ചു നോക്കി. രണ്ടു പേര്‍ എങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നറിയാന്‍ മാത്രം. ചില ഭാഗങ്ങള്‍ സച്ചി മാഷുടെയും മറ്റു ചിലത് ശ്രീ മാഷുടെയും നന്നായി തോന്നി. എന്തായാലും നല്ലൊരു കവിതയാണ്..

anoop said...

മറ്റൊരു നെരുദ അനുഭവം .thanks

Unknown said...

നെരൂദയെ വായിക്കാന്‍ ഇങ്ങനെയെങ്കിലും അവസരമേകുന്നത് ഒരു ഭാഗ്യം തന്നെ!

ശ്രീനാഥന്‍ said...

രാമൊഴി-ഇതൽ‌പ്പം കൂടിയ അംഗീകാരമാണല്ലോ! ഞാൻ സച്ചിയുടെ തർജ്ജമ ഭാഗ്യത്തിനു കണ്ടില്ല, കണ്ടിരുന്നെങ്കിൽ ധൈര്യപ്പെടുമായിരുന്നില്ലെന്നു തോന്നുന്നു. രാമൊഴി തർജ്ജമയുടെ ഇക്കാലത്തെ പ്രസക്തി എനിക്കു പറഞ്ഞു തന്നു, ഇംഗ്ലീഷ് ഇക്കാലത്ത് അറിയാത്തവരില്ലല്ലോ, കവിത ഏതെല്ലാം കോണുകളിൽ നിന്നു കണ്ടു എന്ന് പല തർജ്ജമകൾ താരതമ്യപ്പെടുത്തിയാലറിയാം, അതൊരു നല്ലആസ്വാദനരീതിയാണ്! അനൂപ്, നിശാസുരഭി-വളരെ നന്ദി

Faisal Alimuth said...

വരാന്‍ വൈകി..!
വായിച്ചു.
നെരുദ കവിതകള്‍ ഇഷ്ടമാണ്..!
മാഷിന്റെ ഭാഷയും ഇഷ്ടമായി..!!

മേഘമല്‍ഹാര്‍(സുധീര്‍) said...

ഗംഭീരമായിരിക്കുന്നു. ഇനിയും എഴുതി കൊണ്ടിരിക്കണം. ഇനിയും വരാം.

പ്രദീപ്‌ said...

മാഷേ ഞാന്‍ വിചാരിച്ചിരുന്നു ഞാന്‍ നിങ്ങളേ നേരത്തെ തന്നെ ഫോളോ ചെയ്തിരുന്നു എന്ന് . മാഷേ മാഷിനു പലപ്പോഴും കമന്റ്‌ ഇടാന്‍ പറ്റിയിട്ടില്ല എങ്കിലും ഈ നാട്ടിലൂടെ ജീവിക്കുമ്പോള്‍ മാഷ്‌ എഴുതിയതും പറഞ്ഞതും എല്ലാം മനസ്സില്‍ കടന്നു വരാറുണ്ട് . അത് തന്നെയാണല്ലോ ഒരു എഴുത്ത് കാരന്റെ വിജയവും .... എന്ട്രന്സിനു കാക്ക തൊള്ളായിരം മാര്‍ക്ക് വാങ്ങിച്ച ആ കുട്ടി ഏറ്റവും മികച്ച മാര്‍ക്ക് വാങ്ങി പാസ്സായതും മറ്റവന്‍ ഡാമില്‍ ചാടാന്‍ പോയതും :):) ഒക്കെ ഞാന്‍ ഓര്‍ക്കാറുണ്ട് . പിന്നെ മാഷ്‌ പറഞ്ഞില്ലേ ജീവിതം തിരിഞ്ഞു കൊത്തിയാലെ നാം പഠിക്കൂ എന്ന് . ഞാന്‍ ഒരു മാഷിന്റെ ഉപദേശം പോലെ അത് പലപ്പോഴും ഓര്‍ക്കാറുണ്ട് . ഒരു മടിയനായ ഞാന്‍ ഇവിടെ പാര്‍ട്ട്‌ ടൈം ആയി പഠിക്കുന്ന ആ നല്ല കോഴ്സ് ജയിക്കാത്തതിന്റെ കാരണം , മാഷ് പറഞ്ഞപ്പോളാണ് മനസ്സിലായത്‌ .
ഇനിയും കൂടുതല്‍ അനുഭവ ങ്ങള്‍ മാഷ്‌ എഴുതണം .
പിന്നെ ഒരിക്കല്‍ മാഷ്‌ എന്റെ ഏതോ ഒരു പോസ്റ്റില്‍ ഒരു കോമെന്റ്റ് ഇട്ടു , കുഞ്ചന്‍ മുതല്‍ വി കെ എന്‍ വരെയുള്ളവരുടെ കുറവുകള്‍ നികത്തുന്നത് ഈ ലണ്ടന്‍ ബ്ലോഗ്ഗര്‍മാര്‍ ആയിരിക്കും എന്ന് . മാഷിന്റെ കഴിഞ്ഞ പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി പ്പോയി . ഇത്രയും സാഹിത്യ അനുഭവം ഉള്ള ഒരു മനുഷ്യന്‍ അങ്ങനെ ഒരു കമന്റ്‌ ഇട്ടതു , ഒരു അവാര്‍ഡിന്റെ വിലയുണ്ടതിനു.
മാഷേ റൂമില്‍ നെറ്റ് കിട്ടുന്നില്ല .ഹോട്ടലിന്റെ സ്റെപ്പില്‍ ഇരുന്നാണ് എഴുതുന്നത്‌ . ബാകി പുറകെ പറയാം ..

ശ്രീനാഥന്‍ said...

ഫൈസൽ,സുധീർ,പ്രദീപ്-നന്ദി, വായിച്ചതിലും കമെന്റുകൾ ഇട്ടതിലും!

Anonymous said...

ആനന്ദം കൊണ്ടു തളര്‍ന്നല്ലോ ഞാന്‍.......വാക്കുകള്‍ കിട്ടുന്നില്ല എഴുതാന്‍...അവാച്യം, ഈ അനുഭൂതി. നെരൂദയുടെ കവിത ഞാന്‍ വായിച്ചിട്ടില്ല. പക്ഷേ ഈ മലയാളം പരിഭാഷ അതിസുന്ദരം. നന്നായി അര്‍ത്ഥം മനസ്സിലാവുന്നു, വാക്കുകള്‍ എങ്ങനെ ഭംഗിയായി ഉപയോഗിക്കാമെന്നു മനസ്സിലാക്കിത്തരുന്നു.

ഇവിടെ വന്നു പോകുമ്പോഴെല്ലാം എന്റെ വായനയുടെ കുറവു ഞാന്‍ മനസ്സിലാക്കുന്നു, എന്റെ പദാവലിയുടെ പരിമിതിയും! പക്ഷേ ഒരോ വരവും മനസ്സിനു കുളിര്‍മ്മ നല്‍കുന്ന അനുഭവം തന്നെ!

off topic-അതു വായിക്കണം, ഇതു വായിക്കണം എന്നെല്ലാം മനസ്സില്‍ ആക്രാന്തവുമായി നടക്കുക, അവസാനം പത്രങ്ങള്‍ പോലും വായിക്കാതെ ഉറങ്ങുക...ദൈവേ ഈ തിരക്കു ഇനി എന്ന് ഒഴിയും? തെക്കോട്ടെടുക്കുമ്പോഴോ എന്നെല്ലാം ഞാന്‍ എന്നെത്തന്നെ ദേഷ്യപ്പെടാറുണ്ട്. പിന്നെ സ്വയം സമാധാനപ്പെടും ഇതാണു ജീവിതം എന്ന്.

Anonymous said...

Forgot one thing-Liked thathagathan's and pradeep's comemnts very much!

ശ്രീനാഥന്‍ said...

@മൈത്രേയി-വളരെ സന്തോഷം എന്ന് നെരൂദ.

ഭാനു കളരിക്കല്‍ said...

valare manoharam mashe. eniyum ezhuthumallo

ശ്രീജ എന്‍ എസ് said...

മനോഹരം..:)